»   » അലമാര; കാണാനുള്ള 5 കാരണങ്ങള്‍

അലമാര; കാണാനുള്ള 5 കാരണങ്ങള്‍

Posted By:
Subscribe to Filmibeat Malayalam

സണ്ണി വെയിന്‍ നായകനായെത്തുന്ന അലമാര എന്ന ചിത്രം മാര്‍ച്ച് 17, 2017 ന് റിലീസാകുന്നു. മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്ത ചിത്രം പ്രേക്ഷകരെ രസിപ്പിക്കുന്നതാണ് എന്നാണ് അറിയാന്‍ കഴിഞ്ഞത്. ആന്‍ മരിയ കലിപ്പിലാണ് എന്ന ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് എഴുതിയ ജോണ്‍ മന്ത്രിക്കല്‍ തന്നെയാണ് ഈ ചിത്രത്തിന്റെയും സ്‌ക്രിപ്റ്റ് കൈകാര്യം ചെയ്തിരിക്കുന്നത്.

നായികയായി അതിഥി രവി ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിക്കുകയാണ് അലമാര എന്ന ചിത്രത്തിലൂടെ.നീണ്ട താരനിരയും അലമാരയെ ചുറ്റിപ്പറ്റി നടക്കുന്ന തമാശകളുമായി ചിത്രം നാളെ തിയേറ്ററിലേക്ക്.

അലമാര കാണാന്‍ പ്രേക്ഷകരെ പ്രേരിപ്പിക്കുന്നത്‌

മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആദ്യ ചിത്രം ആട് ഒരു ഭീകരജീവിയാണ്, ബോക്‌സോഫീസില്‍ വലിയ വിജയമായിരുന്നില്ലെങ്കിലും, പിന്നീട് പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റുകയുണ്ടായി. രണ്ടാമത്തെ ചിത്രമായ ആന്‍ മരിയ കലിപ്പിലാണ് പ്രേക്ഷക ശ്രദ്ധ നേടുകയും ഹിറ്റാവുകയും ചെയ്തു. ആദ്യ ചിത്രങ്ങളിലൂടെ മിഥുന്‍ തന്റെ കഴിവ് തെളിയിച്ചതാണ്. പ്രേക്ഷകരുടെ ഹൃദയം മനസ്സിലാക്കി വീണ്ടും മായാജാലം കാണിക്കും എന്ന് തന്നെയാണ് പ്രതീക്ഷ.

ചിത്രത്തില്‍ നീണ്ട താരനിര

താരങ്ങളുടെ ഒരു നീണ്ട നിര തന്നെയുണ്ട് ചിത്രത്തില്‍. കേന്ദ്ര കഥാപാത്രങ്ങളായി സണ്ണി വെയിനും അതിഥി രവിയും അഭിനയിക്കുന്നു. കൂടാതെ രഞ്ജി പണിക്കര്‍, മണികണ്ഠന്‍ ആചാരി, അതിഥി രവി, അജു വര്‍ഗ്ഗീസ്, സൈജു കുറുപ്പ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഗംഭീര പ്രകടനം തന്നെ ഇവരില്‍ നിന്നും നമ്മുക്ക് പ്രതീക്ഷിക്കാം.

ഫാമിലി എന്റര്‍ടെയിനര്‍

വിവാഹസമ്മാനമായി കൊടുക്കുന്ന അലമാരയും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. കുടുംബസമേതം ഇരുന്ന് കാണാന്‍ പറ്റിയ ഒരു ചിത്രമാണിത്. പ്രേക്ഷകരെ രസിപ്പിക്കുന്ന രീതിയിലാണ് ചിത്രം നീങ്ങുന്നത്.

വിതരണം, ലാല്‍ ജോസ് ഫിലിം

ലാല്‍ ജോസ് ഫിലിമാണ് ചിത്രത്തിന്റെ വിതരണം, മലയാളത്തിലെ അറിയപ്പെടുന്ന വിതരണ കമ്പനിയാണ് ലാല്‍ ജോസ് ഫിലിം. അവര്‍ വിതരണം ചെയ്ത എല്ലാ ചിത്രങ്ങളും തിയേറ്ററില്‍ വമ്പന്‍ ഹിറ്റാവാറുണ്ട്. ഇത്തവണയും എന്തെങ്കിലും സ്പ്യഷല്‍ നമ്മുക്ക് പ്രതീക്ഷിക്കാം.

മണികണ്ഠന്‍ ആചാരി, നമ്മുടെ സ്വന്തം ബാലന്‍ ചേട്ടന്‍ വ്യത്യസ്തമായൊരു റോളില്‍

മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ മണികണ്ഠന്‍ ആചാരി ചിത്രത്തില്‍ വ്യത്യസ്തമായൊരു റോളാണ് ചെയ്യുന്നത്. കമ്മട്ടിപ്പാടത്തിലെ ബാലന്‍ എന്ന കഥാപാത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ട്രെയലറില്‍ നിന്നും മണികണ്ഠന്‍ ഹാസ്യ കഥാപാത്രമാണ് ചെയ്യുന്നത് എന്ന സൂചന ലഭിച്ചിരുന്നു.

English summary
Alamara, which features actor Sunny Wayne in the lead role, is gearing up to hit the theatres tomorrow (March 17, 2017). The film, directed by Midhun Manuel Thomas is expected to be a film in the lines of an entertainer.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam