»   » അലമാരയില്‍ നിന്നി ഇറങ്ങിയ അതിഥിയ്ക്ക് പ്രണവ് മോഹന്‍ലാലിന്റെ ആദിയില്‍ അവസരം കിട്ടിയതെങ്ങനെ ?

അലമാരയില്‍ നിന്നി ഇറങ്ങിയ അതിഥിയ്ക്ക് പ്രണവ് മോഹന്‍ലാലിന്റെ ആദിയില്‍ അവസരം കിട്ടിയതെങ്ങനെ ?

Posted By: Rohini
Subscribe to Filmibeat Malayalam

മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത അലമാര എന്ന ചിത്രത്തിലൂടെയാണ് അതിഥി രവി മലയാളത്തിലെ നായികാ നിരയിലേക്ക് എത്തിയത്. ഇപ്പോള്‍ പ്രണവ് മോഹന്‍ലാല്‍ ആദ്യമായി നായകനായി അഭിനയിക്കുന്ന ആദിയില്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുകയാണ് നടി.

അതിഥിയല്ല, ഇവിടെ സ്ഥിര താമസത്തിന് വന്നതാണ്.. പക്ഷെ അലമാരയില്‍ നിന്ന് ഇറങ്ങണം!!

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദിയില്‍ തനിയ്ക്ക് അവസരം ലഭിച്ചതിനെ കുറിച്ച് അതിഥി വെളിപ്പെടുത്തുകയുണ്ടായി. അലമാരയുടെ ഛായാഗ്രഹകനായ സതീഷ് കുറുപ്പാണത്രെ ആദിയിലേക്ക് അതിഥിയുടെ പേര് നിര്‍ദ്ദേശിച്ചത്.

aditi

ചിത്രത്തില്‍ പ്രണവിന്റെ നായികയല്ല ഞാന്‍. എന്നാല്‍ വളരെ പ്രധാന്യമുള്ള കഥാപാത്രമാണെന്ന് അതിഥി പറഞ്ഞു. ആദി ഒരു പ്രണയ ചിത്രമല്ല എന്നും പ്രണവിന് ചിത്രത്തില്‍ പ്രണയമില്ല എന്നും ജീത്തു ജോസഫ് നേരത്തെ വ്യക്തമാക്കിയതാണ്.

ആഗസ്റ്റ് ഒന്നിനാണ് പ്രണവിന്റെ ആദിയുടെ ഷൂട്ടിങ് ആരംഭിച്ചത്. നെടുമ്പാശ്ശേരിയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിയ്ക്കുകയാണ്. അതിഥിയെ കൂടാതെ ലെന, അനുശ്രീ, സിദ്ദിഖ്, ഷറഫുദ്ദീന്‍, സൈജു വില്‍സണ്‍ തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

മോഡലിങിലൂടെ കരിയര്‍ ആരംഭിച്ച അതിഥി രവി പരസ്യ ചിത്രങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ആംഗ്രി ബേബീസ് ഇന്‍ ലവ്വ് എന്ന ചിത്രത്തില്‍ ചെറിയ വേഷം ചെയ്തുകൊണ്ടാണ് ബിഗ് സ്‌ക്രീനിലെത്തിയത്. യെലോ എന്ന ആല്‍ബം നടിയെ കൂടുതല്‍ പരിചിതയാക്കി.

English summary
Alamara fame actress Aditi Ravi is all excited to grab a role in Aadi-Pranav Mohanlal's maiden movie as a hero. She will be playing an important role in the Jeethu Joseph directorial.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam