For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബോറടിച്ചാ തീര്‍ന്നു. ഞാന്‍ എഞ്ചോയ് ചെയ്യുവാണ്, മോഹന്‍ലാല്‍ പറഞ്ഞ കാര്യം വെളിപ്പെടുത്തി അലന്‍സിയര്‍

  |

  മഹേഷിന്‌റെ പ്രതികാരം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ താരമാണ് അലന്‍സിയര്‍. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത സിനിമയിലെ ആര്‍ട്ടിസ്റ്റ് ബേബി എന്ന കഥാപാത്രം അലന്‍സിയറിന്‌റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മഹേഷിന്‌റെ പ്രതികാരത്തിന് ശേഷം മോളിവുഡില്‍ ക്യാരക്ടര്‍ റോളുകളില്‍ സജീവമായിരുന്നു നടന്‍. അതേസമയം മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സമര്‍പ്പണത്തെയും കഠിനാദ്ധ്വാനത്തെ കുറിച്ചും മാസ്റ്റര്‍ ബിന് നല്‍കിയ അഭിമുഖത്തില്‍ അലന്‍സിയര്‍ പങ്കുവെച്ചിരുന്നു. മമ്മൂക്ക ഇമോഷന്‍സ് മറച്ചുവെക്കാത്ത ഒരാളായിട്ട് ആണ് തനിക്ക് തോന്നിയിട്ടുളളതെന്ന് അലന്‍സിയര്‍ പറയുന്നു. പുളളി തന്നെ പറഞ്ഞൊരു കാര്യമുണ്ട്.

  mohanlal-alenciar

  ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് ഈ താരപദവിയില്‍ എത്തിയതെന്ന്. നമ്മളാരും അത് തുന്നികൊടുത്തിട്ടോ ആ കുപ്പായമെടുത്തിട്ടോ സിംഹാസനം എടുത്തിട്ടോ മമ്മൂക്ക ഇരുന്നോളൂ നിങ്ങളെ ഞങ്ങള്‍ താരമാക്കി തരാം എന്ന് പറഞ്ഞിട്ടല്ല. അദ്ദേഹം കഷ്ടപ്പെട്ട് അധ്വാനിച്ച് സമര്‍പ്പണം നടത്തിയിട്ടാണ്. ഇന്‍ഡസ്ട്രിയിലുളള ഏത് താരങ്ങളായാലും അവരൊക്കെ അവരുടെതായ അധ്വാനവും സമര്‍പ്പണവും കൊണ്ട് തന്നെയാണ് ആ പൊസിഷനിലെത്തിയത്. അല്ലാതെ ആര്‍ക്കും എത്താന്‍ പറ്റില്ല ആ പൊസിഷനില്‍. അലന്‍സിയര്‍ പറഞ്ഞു. ഇന്ന് പക്ഷേ എളുപ്പത്തില്‍ കയറുന്ന യുവാക്കളെ ഉളളൂ അങ്ങനെ ഫീല്‍ ചെയ്യുന്നില്ലെ, പെട്ടെന്ന് മുളയ്ക്കുന്ന താരങ്ങളാണ് ഇപ്പോഴുളളത് എന്ന ചോദ്യത്തിന് ഇല്ലില്ല അങ്ങനെയൊന്നുമില്ല എന്നായിരുന്നു നടന്‌റെ മറുപടി.

  അത് പെട്ടെന്ന് മുളയ്ക്കുന്നതൊക്കെ പെട്ടെന്ന് പോവുകയും ചെയ്യും. ഡെഡിക്കേറ്റഡ് ആയുളളവര്‍ നിലനില്‍ക്കും. ചെയ്യുന്ന കാര്യങ്ങളില്‍ സമര്‍പ്പണമുളളവരാണ് എപ്പോഴും ഉയരങ്ങളില്‍ എത്തുന്നത്. വെളിപാടിന്‌റെ പുസ്തകം സമയത്ത് സെന്‌റ് സേവ്യേഴ്‌സ് കോളേജില്‍ വെച്ചായിരുന്നു ഷൂട്ടിങ്. ക്ലൈമാക്‌സ് ഷൂട്ട് ചെയ്യുവാണ് സ്റ്റണ്ടാണ്. കൃത്രിമമായ മഴ, ഫൈറ്റ്, രാവിലെ ആറ് മണിക്ക് സെറ്റില്‍ എത്തിയതാണ് ലാലേട്ടന്‍. കുറെ സീനുകളില്‍ അഭിനയിച്ച ശേഷം രാത്രി ഏഴ് മണിക്ക് ക്ലൈമാക്‌സ് സീനിനായി കേറി. എനിക്കന്ന് ആഭാസം എന്ന സിനിമയില്‍ അഭിനയിക്കാന്‍ ബാംഗ്ലുരിലേക്ക് പോണം.

  പുതിയ ലുക്കില്‍ പ്രിയ വാര്യര്‍, നടിയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

  Antony Perumbavoor announced new movie with jeethu joseph | FilmiBeat Malayalam

  എന്നെ രാത്രി പത്ത് മണിക്ക് വിടുമെന്നാണ് ലാലു പറഞ്ഞത്. പക്ഷേ ആ സീന്‍ നീണ്ടുപോയിട്ട് വെളുപ്പാന്‍ കാലത്ത് നാല് മണിയായി. എന്‌റെ ഫ്‌ളൈറ്റ് പോയി, നാല് മണി വരെ ലാലേട്ടന്‍ അഭിനയിക്കുവാണ് ഈ കൃത്രിമ മഴയത്ത്, ഒരു മടുപ്പുമില്ലാതെ. ഞാന്‍ ആ മനുഷ്യനോട് ചോദിച്ചു എത്ര കാലമായി ഇതുപോല കൃത്രിമ മഴയും എവിടുന്നോ കൊണ്ടുവന്ന വെളളം, എത്രയോ സ്റ്റണ്ട് എത്രയോ കാലമയി ഇത് ചെയ്യുന്നു. ബോറടിക്കുന്നില്ലെ എന്ന്. അപ്പോ ഹേയ് ബോറടിച്ചാ തീര്‍ന്നു. ഞാന്‍ എഞ്ചോയ് ചെയ്യുവാണ് എന്നായിരുന്നു മറുപടി. അതാണവരുടെ പാഷന്‍. അതുകൊണ്ടാണ് അവര് നില്‍ക്കുന്നെ. അവര് വെറുതെ ഇതിന്‌റെ രോമാഞ്ചം കണ്ട് നില്‍ക്കുന്ന മനുഷ്യരൊന്നുമല്ല. അവര് അധ്വാനിച്ചിട്ടും അതിന്‌റെ പെയിന്‍ അനുഭവിച്ചിട്ടുമാണ്.

  English summary
  Alencier Ley Lopez opens about the dedication and hardwork of mammootty and mohanlal
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X