»   » മലയാള സിനിമയില്‍ ദിലീപ് മാത്രമല്ല ഗുണ്ട!!! ബി ഉണ്ണികൃഷ്ണനെതിരെ ആഞ്ഞടിച്ച് സംവിധായകന്‍!!!

മലയാള സിനിമയില്‍ ദിലീപ് മാത്രമല്ല ഗുണ്ട!!! ബി ഉണ്ണികൃഷ്ണനെതിരെ ആഞ്ഞടിച്ച് സംവിധായകന്‍!!!

By: Karthi
Subscribe to Filmibeat Malayalam

മലയാള സിനിമ ലോകം ഗുണ്ടകളുടെ പിടിയിലാണെന്ന പ്രചരണങ്ങള്‍ക്ക് ശക്തി പകരുന്നതാണ് ദിലീപിന്റെ അറസ്റ്റും തുടര്‍ന്ന് പ്രചരിക്കുന്ന വാര്‍ത്തകളും. ദിലീപിനെ ഉയരുന്ന ആരോപണങ്ങളില്‍ ഏറ്റവും പ്രധാനം താരങ്ങളേയും ടെക്‌നീഷ്യന്‍മാരേയും സിനിമയില്‍ നിന്നും വിലക്കി മാറ്റി നിര്‍ത്താന്‍ ശ്രമിച്ചു എന്നതാണ്. ഇപ്പോഴിതാ ദിലീപ് മാത്രമല്ല ഇത്തരത്തില്‍ നീക്കങ്ങള്‍ നടത്തുന്നതാണ് പുതിയ വിവരങ്ങള്‍.

കുഞ്ഞിക്കൂനനില്‍ നിന്നും ഷാജോണിനെ പുറത്താക്കിയത് ദിലീപോ??? സത്യം ഇങ്ങനെ...

വിനയനെ ഫെഫ്ക വിലക്കിയിരുന്നു. എന്നാല്‍ കോടതിയെ സമീപിച്ച് വിനയന്‍ അനുകൂലമായ വിധി സമ്പാദിച്ചിരുന്നു. ഇപ്പോഴിതാ വിനയന് പിന്നാലെ മറ്റൊരു സംവിധാകനും ഇപ്പോള്‍ ഫെഫ്കയ്‌ക്കെതിരെ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് സംവിധായകന്‍ അലി അക്ബര്‍.

ദിലീപ് മാത്രമല്ല ഗുണ്ട

മലയാള സിനിമയില്‍ ദിലീപ് മാത്രമല്ല ഗുണ്ട, വില്ലത്തരങ്ങളും ഗുണ്ടായിസവും കൈമുതലാക്കിയ വേറെയും ചിലര്‍ സിനിമയില്‍ ഉണ്ടെന്നാണ് സംവിധായകന്‍ അലി അക്ബര്‍ പറയുന്നത്. ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണനിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.

അലി അക്ബറിനെ വിലക്കിയ ഫെഫ്ക

സംഘടന വിരുദ്ധ പ്രവര്‍ത്തനം നടത്തി എന്നതിന്റെ പേരിലാണ് അലി അക്ബറിനെ ഫെഫ്ക വിലക്കിയത്. മൂന്ന് മാസത്തേക്ക് വിലക്കിക്കൊണ്ടുള്ള കത്ത് അലി അക്ബറിന് കൈമാറുകയും ചെയ്തിരുന്നു. അലി അക്ബറിനൊപ്പം സഹകരിക്കരുതെന്ന് ഫെഫ്കയിലെ മറ്റ് അംഗങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു.

വിലക്കിന് കാരണം വിനയന്‍

അമ്മയുടെ വിലക്ക് മറികടന്ന് വിനയന്റെ ചിത്രത്തില്‍ അഭിനയിച്ച തിലകനുമായി സഹകരിക്കരുതെന്ന ഫെഫ്കയുടെ നിര്‍ദ്ദേശം മറികടന്ന് തിലകനെ തന്റെ സിനിമകളില്‍ അഭിനയിപ്പിച്ചതിനാണ് അലി അക്ബറിനെ വിലക്കിയത്. അച്ഛന്‍ എന്ന ചിത്രത്തിലാണ് തിലകനെ അലി അക്ബര്‍ കേന്ദ്ര കഥാപാത്രമാക്കിയത്.

വിലക്ക് തുടരുന്നു

മൂന്ന് മാസത്തേക്കായിരുന്നു അലി അക്ബറിനെ ഫെഫ്ക വിലക്കിയത്. അച്ഛന്‍ എന്ന ചിത്രം പുറത്തിറങ്ങിയത് 2011ലും. എന്നാല്‍ സംഘടന ഇപ്പോഴും അലി അക്ബറിന് എതിരായ വിലക്ക് പിന്‍വലിച്ചിട്ടില്ല. കോടതി വിധിയെ തുടര്‍ന്ന് വിനയനെതിരായ വിലക്ക് അമ്മയും ഫെഫ്കയും ഒഴിവാക്കിയിരുന്നു.

ഇനി കോടതിയിലേക്ക്

തന്റെ ജോലി ചെയ്ത് ജീവിക്കുന്നിനുള്ള അവകാശം നിഷേധിച്ച സിനിമ സംഘടനകള്‍ക്കെതിരെ കോടതിയെ സമീപിക്കാനാണ് അലി അക്ബറിന്റെ തീരുമാനം. സമാന അനുഭാവമുള്ള ആര്‍ക്കും തനിക്കൊപ്പം ചേരാമെന്നും അലി അക്ബര്‍ പറയുന്നു. സിബി മലയിലിന് നേരെയും അലി അക്ബര്‍ വിരല്‍ ചൂണ്ടുന്നുണ്ട്.

വിവാദങ്ങളുടെ അച്ഛന്‍

അമ്മയില്‍ നിന്നും തിലകനെ പുറത്താക്കിയതിന് ശേഷമായിരുന്നു അലി അക്ബര്‍ തിലകനെ കേന്ദ്രകഥാപാത്രമാക്കി അച്ഛന്‍ ഒരുക്കുന്നത്. ചിത്രം തിയറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് നിര്‍മാതാക്കളുടെ സംഘടന രംഗത്തെത്തിയിരുന്നു. ഇതിനെതിരെ അലി അക്ബര്‍ ശക്തമായ പ്രതിഷേധം നടത്തിയതിന്റെ ഫലമായിട്ടായിരുന്നു ചിത്രം ചില തിയറ്ററുകളിലെങ്കിലും റിലീസ് ചെയ്തത്.

എല്ലാവരുടേയും വിലക്ക് നീങ്ങി

അമ്മ പുറത്താക്കിയ തിലകനൊപ്പം സഹകരിക്കേണ്ടതില്ലെന്ന് ഫെഫ്ക തീരുമാനിച്ചെങ്കിലും പിന്നീട് വിലക്ക് നീക്കി. അങ്ങനെയാണ് ഇന്ത്യന്‍ റുപ്പി, ഉസ്താദ് ഹോട്ടല്‍ എന്നീ ചിത്രങ്ങളില്‍ തിലകന്‍ അഭിനയിച്ചത്. കഴിഞ്ഞ ദിവസം വിനയനെതിരായ വിലക്കും നീക്കി. എന്നാല്‍ ഇതുവരേയും സംഘടനകള്‍ അലി അക്ബറിനെ പരിഗണിച്ചിട്ടില്ല.

English summary
Director Ali Akbar against FEFKa and B Unnikrishnan. Ali Akbar is going to approach court against FEFKa ban. FEFKa banned him for 3 months in 2011.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam