»   » മമ്മൂട്ടിയും മോഹന്‍ലാലും ഭൂമാഫിയകള്‍: അലി അക്ബര്‍

മമ്മൂട്ടിയും മോഹന്‍ലാലും ഭൂമാഫിയകള്‍: അലി അക്ബര്‍

Posted By:
Subscribe to Filmibeat Malayalam
Mohanlal, Mammootty
മോഹന്‍ലാലും മമ്മൂട്ടിയും ഭൂമാഫിയകളെന്ന് സംവിധായകന്‍ അലി അക്ബര്‍. ദര്‍പ്പണം കൊയിലാണ്ടിയും കോഴിക്കോട് നാടകോത്സവ സമിതിയും ചേര്‍ന്നു നടത്തിയ തിലകന്‍ അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു സംവിധായകന്‍.

ജീവിതത്തില്‍ മറയില്ലാത്ത മനുഷ്യനായിരുന്നു തിലകന്‍. അദ്ദേഹത്തെ ക്രൂരമായി ദ്രോഹിച്ചവര്‍ മരണ ശേഷം നടത്തിയ അനുശോചനം ശരീരത്തിന്റെ ചൂടാറും മുമ്പ് പച്ചമാംസം ഭക്ഷിച്ചതിന് തുല്യമാണ്. യഥാര്‍ഥ കലാകാരനായിരുന്നു തിലകന്‍. മോഹന്‍ലാലും മമ്മൂട്ടിയുമൊക്കെ കലാകാരന്മാരല്ല. മറിച്ച് കച്ചവടക്കാരും ഭൂ മാഫിയകളുമാണ്. മുഴുവന്‍ ജനങ്ങളെയും വിലക്കുവാങ്ങുന്ന അവസ്ഥയിലേക്ക് മാഫിയകള്‍ വളര്‍ന്നു വരികയാണെന്നും അലി അക്ബര്‍ പറഞ്ഞു.

പ്രതികരണശേഷിയില്ലാത്ത പൊട്ടന്മാരായി സമൂഹം മാറിക്കൊണ്ടിരിയ്ക്കുന്നു. എഴുപത് എണ്‍പത് കാലഘട്ടത്തിലേയ്ക്ക് തിരിച്ചു വരേണ്ട സമയമായിരിക്കുകയാണ്. ഇപ്പോള്‍ ആള്‍ക്കൂട്ടമെന്നത് ശക്തിയല്ല. മറ്റുള്ളവരെ ഭയപ്പെടുത്തുന്ന ഒരു അവസ്ഥയാണ്. ഇതിനെയാണ് തിലകന്‍ ഭയപ്പെട്ടതും. യഥാര്‍ത്ഥത്തില്‍ ആള്‍ക്കൂട്ടമല്ല ചെറിയ കൂട്ടുചേരലുകളാണ് വന്‍ ചലനമുണ്ടാക്കുന്നതെന്നും അലി അക്ബര്‍ അഭിപ്രായപ്പെട്ടു.

കഥാപാത്രങ്ങളെ തന്മയത്വത്തോടെ അവതരിപ്പിച്ച നടനായിരുന്നു തിലകനെന്ന് പ്രശസ്ത തമിഴ് സംവിധായിക ലീന മണിമേഖല അനുസ്മരിച്ചു. അധ്യക്ഷത വഹിച്ചു. പ്രഫ. കല്‍പറ്റ നാരായണന്‍, ശശി അപ്പുണ്ണി, ശിവദാസ് പൊയില്‍ക്കാവ്, അഡ്വ. ടി.കെ. ശ്രീനിവാസന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

English summary
Director Ali Akbar started another war in Malayalam film industry by portraying Mohanlal and Mammootty as land mafia.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam