»   » സ്ത്രീകള്‍ക്കുള്ള സിനിമകളുടെ അംബാസിഡറായി മഞ്ജുവിനെ പ്രഖ്യാപിച്ചു!

സ്ത്രീകള്‍ക്കുള്ള സിനിമകളുടെ അംബാസിഡറായി മഞ്ജുവിനെ പ്രഖ്യാപിച്ചു!

Posted By:
Subscribe to Filmibeat Malayalam

മഞ്ജു സ്ത്രീപക്ഷ സിനിമകളുടെ അംബാസിഡറാകുന്നു. ആള്‍ ലൈറ്റ് ഇന്ത്യ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ (എ എല്‍ ഐ ഐ എഫ് എഫ്) സിനിമ ഫോര്‍ വുമണിന്റെ അംബാസിഡറായി മഞ്ജു വാര്യരെ പ്രഖ്യാപിച്ചു.

ഇന്ത്യയിലെ എല്ലാ ഭാഷകളിലുമായി ഇറങ്ങുന്ന സ്ത്രീപക്ഷ സിനിമകളെ ഒന്നിപ്പിച്ച് പ്രദര്‍ശിപ്പിക്കുകയാണ് സിനിമ ഫോര്‍ വുമണ്‍ എന്ന ആശയത്തിലൂടെ. നവംബര്‍ 15 മുതല്‍ 19 വരെ കൊച്ചിയിലെ സിനിപോളിസ് സെന്റര്‍ സ്‌ക്വയര്‍ മാളിലാണ് ആള്‍ ലൈറ്റ് ഇന്ത്യ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ നടക്കുന്നത്.

സ്ത്രീകള്‍ക്കുള്ള സിനിമകളുടെ അംബാസിഡറായി മഞ്ജുവിനെ പ്രഖ്യാപിച്ചു!

ശ്രദ്ധേയമായ സ്ത്രീപക്ഷ സിനിമകള്‍ പ്രദര്‍ശിപ്പിയ്ക്കുക എന്നതാണ് സിനിമ ഫോര്‍ വുമണിന്റെ ആശയം. മലയാളത്തില്‍ മാത്രമല്ല, എല്ലാ ഭാഷയിലെയും സിനിമകളുടെ അംബാസിഡറാണ് മഞ്ജു

സ്ത്രീകള്‍ക്കുള്ള സിനിമകളുടെ അംബാസിഡറായി മഞ്ജുവിനെ പ്രഖ്യാപിച്ചു!

14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെ തിരിച്ചുവന്ന മഞ്ജു വാര്യര്‍ തന്നെയാണ് ഇത്തരമൊരു ആശയത്തിന് പറ്റിയ ആളെന്ന് എ എല്‍ ഐ ഐ എഫ് എഫ് തീരുമാനിക്കുകയായിരുന്നു. നിരുപമ രാജീവ് എന്ന കഥാപാത്രത്തിലൂടെ സ്ത്രീകള്‍ക്ക് ഒരു പോസിറ്റീവ് എനര്‍ജി നല്‍കുകയായിരുന്നു മഞ്ജു ചിത്രത്തിലൂടെ

സ്ത്രീകള്‍ക്കുള്ള സിനിമകളുടെ അംബാസിഡറായി മഞ്ജുവിനെ പ്രഖ്യാപിച്ചു!

മഞ്ജു മാത്രമല്ല ഈ വലിയ ഫിലിം ഫെസ്റ്റിവലിന്റെ അംബാസിഡര്‍. കമല്‍ ഹസന്‍, മോഹന്‍ലാല്‍, സുബോദ് ബാവെ, ദഗുപതി വെങ്കിടേഷ്, കല്‍കി കോക്ക്‌ലിന്‍, നിക്കി ഗല്‍റാണി തുടങ്ങിയ പ്രമുഖരും എ എല്‍ ഐ ഐ എഫ് എഫിന്റെ അംബാസിഡര്‍മാരാണ്. അതില്‍ സിനിമാ ഫോര്‍ വുമണിന്റെ അംബാസിഡറാണ് മഞ്ജു

സ്ത്രീകള്‍ക്കുള്ള സിനിമകളുടെ അംബാസിഡറായി മഞ്ജുവിനെ പ്രഖ്യാപിച്ചു!

മലയാളം ഫിലിം ഇന്റസ്ട്രിയുടെ ബ്രാന്റ് അംബാസിഡറാണ് മോഹന്‍ലാല്‍

സ്ത്രീകള്‍ക്കുള്ള സിനിമകളുടെ അംബാസിഡറായി മഞ്ജുവിനെ പ്രഖ്യാപിച്ചു!

തമിഴ് സിനിമാ ഇന്റസ്ട്രിയുടെ ബ്രാന്റ് അംബാസിഡറായി കമല്‍ ഹസന്‍ എത്തുന്നു

സ്ത്രീകള്‍ക്കുള്ള സിനിമകളുടെ അംബാസിഡറായി മഞ്ജുവിനെ പ്രഖ്യാപിച്ചു!

സിനിമ ഫോര്‍ കെയറിന്റെ ബ്രാന്റ് അംബാസിഡര്‍ ബോളിവുഡ് താരം കല്‍ക്കിയാണ്

സ്ത്രീകള്‍ക്കുള്ള സിനിമകളുടെ അംബാസിഡറായി മഞ്ജുവിനെ പ്രഖ്യാപിച്ചു!

കുട്ടികളുടെ സിനിമകളുടെ (സിനിമാ ഫോര്‍ ചില്‍ഡ്രണ്‍) ബ്രാന്റ് അബാസിഡര്‍ നിക്കി ഗല്‍റാനി

സ്ത്രീകള്‍ക്കുള്ള സിനിമകളുടെ അംബാസിഡറായി മഞ്ജുവിനെ പ്രഖ്യാപിച്ചു!

തെലുങ്ക് സിനിമയുടെ ബ്രാന്റ് അംബാസിഡറായി അവിടത്തെ സൂപ്പര്‍സ്റ്റാര്‍ വെങ്കിടേഷ്

English summary
All Lights India International Film Festival (ALIIFF) has announced Manju Warrier as the brand ambassador of ‘Cinema for Women', a thematic showcase at the festival.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam