twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലുക്ക് മാറുമ്പോഴേക്കും പ്രതിഫലവും കൂട്ടി, പുഷ്പയ്ക്ക് വേണ്ടി അല്ലു എടുത്ത തീരുമാനം തെറ്റായിപ്പോയോ?

    |

    തെലുങ്ക് സിനിമാ ലോകം ഏറെ പ്രതീക്ഷോടെ കാത്തിരിയ്ക്കുന്ന ചിത്രമാണ് അല്ലു അര്‍ജ്ജുന്‍ നായകനായി എത്തുന്ന പുഷ്പ. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും ചില ലൊക്കേഷന്‍ ചിത്രങ്ങളും ആ പ്രതീക്ഷ നിലനിര്‍ത്തുന്നത് തന്നെയായിരുന്നു. സുകുമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അല്ലു അര്‍ജ്ജുന്‍ തീര്‍ത്തും വ്യത്യസ്തമായ ഗെറ്റപ്പിലാണ് എത്തുന്നത്. ഇതുവരെ കാണാത്ത ഡാര്‍ക് ഷേഡില്‍ സ്‌ക്രീനില്‍ എത്തുമ്പോള്‍ അതിനനുസരിച്ച് അല്ലു അര്‍ജ്ജുന്‍ പ്രതിഫലവും വര്‍ധിപ്പിച്ചു എന്നാണ് ഇപ്പോള്‍ ടോളിവുഡ് ലോകത്ത് നിന്നും വരുന്ന വാര്‍ത്തകള്‍. ശാരീരികമായും മാനസികമായും കഥാപാത്രത്തിന് വേണ്ടി ഒത്തിരി തയ്യാറെടുപ്പുകള്‍ നടത്തിയ അല്ലു അര്‍ജ്ജുന്‍ ഈ ചിത്രത്തിന് വേണ്ടി വാങ്ങുന്ന പ്രതിഫലം 35 കോടി രൂപയാണത്രെ.

    ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത അല വൈകുണ്ഠപുരമലു എന്ന ചിത്രത്തിന് വേണ്ടി 25 കോടി രൂപയായിരുന്നു നടന്‍ വാങ്ങിയ പ്രതിഫലം. ചിത്രം തിയേറ്ററില്‍ വന്‍ വിജയമായിത്തീര്‍ന്ന സാഹചര്യത്തിലാണ് അല്ലു അര്‍ജ്ജുന്‍ ഒറ്റയടിയ്ക്ക് പത്ത് കോടി രൂപ പ്രതിഫലം വര്‍ധിപ്പിച്ചത്. അതല്‍പം കൂടുതലായിപ്പോയില്ലേ എന്നാണ് ആരാധകരുടെയും വിലയിരുത്തല്‍. നിലവിലെ കൊവിഡ് പശ്ചാത്തലത്തില്‍ സിനിമാ താരങ്ങളെല്ലാം പ്രതിഫലം നന്നായി വെട്ടി കുറച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അല്ലു അര്‍ജ്ജുനും പ്രതിഫലം കുറയ്ക്കുമോ എന്നാണ് നിരീക്ഷകരുടെ ചോദ്യം. ലോക്ക് ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവച്ച ചിത്രത്തിന്റെ ഷൂട്ടിങ് ആഗസ്റ്റ് പകുതിയോടെ പുനരാരംഭിയ്ക്കും എന്നാണ് നിലവിലെ വാര്‍ത്തകള്‍. കേരളത്തില്‍ ചിത്രീകരണം നടന്നുകൊണ്ടിരിയ്ക്കുമ്പോഴായിരുന്നു കൊറോണയും ലോക്ക് ഡൗണും പ്രതികൂലമായത്. കേരളത്തില്‍ ഇനി ഷൂട്ടിങ് ഉണ്ടാവില്ല. ഹൈദരബാദിലെ അന്ന പൂര്‍ണ സ്റ്റുഡിയോയില്‍ വച്ചായിരിയ്ക്കും ഇനി ചിത്രത്തിന്റെ ഷൂട്ടിങ്.

    Recommended Video

    വിലക്ക് ഭീഷണിക്കെതിരെ പരസ്യമായ് വെല്ലുവിളിച്ച്‌ സംവിധായകർ | FIlmiBeat Malayalam

    alluarjun

    കാജള്‍ അഗര്‍വാളിന് വേണ്ടി വീട്ടുകാര്‍ കണ്ടെത്തിയ വരന്‍, വിവാഹം ഉടന്‍കാജള്‍ അഗര്‍വാളിന് വേണ്ടി വീട്ടുകാര്‍ കണ്ടെത്തിയ വരന്‍, വിവാഹം ഉടന്‍

    മഹേഷ് ബാബുവിനെ നായകനാക്കിയാണ് സുകുമാരന്‍ ആദ്യം പുഷ്മ എന്ന സിനിമ പദ്ധതിയിട്ടത്. എന്നാല്‍ മറ്റ് സിനിമകളുമായി ബന്ധപ്പെട്ട തിരിക്കിനാല്‍ മഹേഷ് ബാബു ചിത്രത്തില്‍ നിന്ന് പിന്മാറിയതോടെയാണ് അല്ലു അര്‍ജ്ജുന്‍ ചിത്രത്തിലേക്കെത്തിയത്. അല്ലു അര്‍ജ്ജുന്‍ നായകനാകാന്‍ തീരുമാനിച്ചതോടെ കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തിയിരുന്നു. രാശ്മിക മഡോണയാണ് ചിത്രത്തില്‍ അല്ലുവിന്റെ നായികയായെത്തുന്നത്. പ്രകാശ് രാജ്, വിജയ് സേതുപതി, ജഗ്ഗപതി ബാബു, വെണ്ണില കിഷോര്‍, അനിഷ കുരുവിള തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ദേവി ശ്രീ പ്രസാദിന്റെതാണ് സംഗീതം. ദീപാവലിയ്ക്ക് സിനിമ റിലീസ് ചെയ്യാനായിരുന്നു അണിയറ പ്രവര്‍ത്തകര്‍ ആഗ്രഹിച്ചിരുന്നത്. എന്നാല്‍ കോവിഡ് എല്ലാം മാറ്റിമറിച്ചു.

    English summary
    Allu Arjun hike his remuneration for Pushpa
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X