»   » പ്രിയയുടെ കണ്ണടിക്കലില്‍ അല്ലു അര്‍ജ്ജുന്‍ വീണു, ആ എക്‌സ്പ്രഷനെ കുറിച്ച് അല്ലു പറഞ്ഞത്

പ്രിയയുടെ കണ്ണടിക്കലില്‍ അല്ലു അര്‍ജ്ജുന്‍ വീണു, ആ എക്‌സ്പ്രഷനെ കുറിച്ച് അല്ലു പറഞ്ഞത്

Posted By: Aswini P
Subscribe to Filmibeat Malayalam

കേരളത്തില്‍ ഇപ്പോള്‍ 'പ്രിയ വസന്തമാണ്'. ഒരു അഡാര്‍ ലവ്വ് എന്ന ചിത്രത്തിലെ 'മാണിക്യമലരായ പൂവേ...' എന്ന ഗാനം പുറത്ത് വന്നതോടെ പ്രിയ വാര്യര്‍ എന്ന പുതുമുഖ നടി സംസാര വിഷയമായിരിക്കുന്നു.

ബോഡി ഷേപ്പ് ആണ് നോക്കുന്നത് എങ്കില്‍ എനിക്ക് ബോളിവുഡില്‍ എത്താന്‍ കഴിയില്ല, പാര്‍വ്വതി


സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന പാട്ട് കേട്ടും കണ്ടും വീണത് മലയാളികള്‍ മാത്രമല്ല... മലയാളികള്‍ മല്ലു അര്‍ജ്ജുന്‍ എന്ന് വിളിക്കുന്ന അല്ലു അര്‍ജ്ജുന്റെ നെഞ്ചിലും പാട്ട് ഇടം നേടി!!


അല്ലു പറഞ്ഞത്

സമീപകാലത്ത് കണ്ടതില്‍ ഏറ്റവും മനോഹരമായ പാട്ട് എന്ന് പറഞ്ഞാണ് അല്ലു അര്‍ജ്ജുന്‍ പാട്ടിലെ ഒരു ക്ലിപ്പ് ട്വിറ്ററില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ലാളിത്യത്തിന്റെ ശക്തിയാണ് പാട്ടിന്റെ പ്രത്യേകത എന്നും നടന്‍ പറഞ്ഞു.


ആ എക്‌സ്പ്രഷന്‍

കേരളക്കര മൊത്തം സംസാരിക്കുന്ന, മുപ്പത് മിനിട്ട് ദൈര്‍ഘ്യമുള്ള, പ്രിയയുടെ ആ ക്യൂട്ട് എക്‌സ്പ്രഷനുള്ള ക്ലിപ്പിങ് ആണ് അല്ലു അര്‍ജ്ജും ഷെയര്‍ ചെയ്തിരിക്കുന്നത്.


വൈറലാകുന്നു

അല്ലു അര്‍ജ്ജുന്റെ ട്വീറ്റും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഇതിനോടകം ഇരുപത്തിമൂന്നായിരം ലൈക്കുകള്‍ ട്വീറ്റിന് ലഭിച്ചത്. അയ്യായിരത്തിലധികം കമന്റുകളും വന്നു കഴിഞ്ഞു.


ഒരു അഡാര് ലവ്വ്

ഒമര്‍ ലാലു സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു അഡാര്‍ ലവ്വ്. വിനീത് ശ്രീനിവാസനും ഷാന്‍ റഹ്മാനും ചേര്‍ന്നാണ് വൈറലാകുന്ന ഈ ഗാനത്തിന് പിന്നില്‍.


പാട്ടിനൊപ്പം തരംഗമാകുന്ന പ്രിയ

ഗാനരംഗത്ത് ഒരു കണ്ണടി സീന്‍ കൊണ്ട് തരംഗമാകുകയാണ് പ്രിയ വാര്യര്‍ എന്ന പുതുമുഖ നടി. പ്രേമത്തിലെ മലര്‍ മിസ്സിന് ശേഷം സോഷ്യല്‍ മീഡിയ കീഴടക്കിയ നടി എന്ന ഖ്യാതി പ്രിയയ്ക്ക് വന്നു കഴിഞ്ഞു.


ഇതാണ് ട്വീറ്റ്

ഇനി അല്ലു അര്‍ജ്ജുന്റെ ട്വീറ്റ് കണ്ടില്ല എന്ന് പറയരുത്.


പാട്ട് ഒരിക്കല്‍ കൂടെ

എത്രയെത്ര കണ്ടാലും കേട്ടാലും മതിയാവാത്ത അഡാര്‍ ലൗവ്വ് എന്ന ചിത്രത്തിലെ പാട്ട് ഒരിക്കല്‍ കൂടെ കണ്ടുകൊണ്ട് കേള്‍ക്കാം...


English summary
Allu Arjun love the song Manikya Malaraya Poovi from Oru Adaar Love

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam