»   » സല്‍മാന്‍ ഖാനെ പിന്നിലാക്കിയ ഡിജെ വെള്ളിയാഴ്ച കേരളത്തിലേക്ക്!!! വിജയം ആവര്‍ത്തിക്കുമോ???

സല്‍മാന്‍ ഖാനെ പിന്നിലാക്കിയ ഡിജെ വെള്ളിയാഴ്ച കേരളത്തിലേക്ക്!!! വിജയം ആവര്‍ത്തിക്കുമോ???

Posted By: Karthi
Subscribe to Filmibeat Malayalam

ആര്യ എന്ന് ഒറ്റ ചിത്രത്തിലൂടെ കേരളത്തിലെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന താരമാണ് അല്ലു അര്‍ജ്ജുന്‍. കേരളത്തിലേക്ക് തെലുങ്ക് ചിത്രങ്ങളുടെ മൊഴിമാറ്റ പതിപ്പുകള്‍ക്ക് വന്‍ സ്വീകര്യതയുണ്ടാക്കിയതും അല്ലു അര്‍ജ്ജുന്‍ ചിത്രങ്ങള്‍ കേരളത്തില്‍ നേടിയ വിജയമാണ്. ഇപ്പോള്‍ അല്ലു അര്‍ജ്ജുന്‍ ചിത്രങ്ങള്‍ കേരളത്തിലേക്ക് മൊഴി മാറ്റി എത്തുക എന്നത് ഒരു അനിവാര്യതായി മാറിയിരിക്കുന്നു.

എല്ലാവര്‍ക്കും അറിയേണ്ടത് ഒന്ന് മാത്രം... സുരഭി വീണ്ടും വിവാഹം കഴിച്ചോ? ആരാണ് കൂടെയുള്ള ആള്‍???

ഒരു വര്‍ഷത്തിന് ശേഷം കേരളത്തിലെ തിയറ്ററുകളിലേക്ക് എത്തുകയാണ് അല്ലു അര്‍ജ്ജുന്‍. കഴിഞ്ഞ വര്‍ഷം മെയ് മാസം തിയറ്ററിലെത്തിയ യോദ്ധാവായിരുന്നു ഒടുവില്‍ പുറത്തിറങ്ങിയ അല്ലു അര്‍ജ്ജുന്‍. കേരളത്തില്‍ നിന്നും ഏറ്റവും അധികം കളക്ഷന്‍ നേടിയ അല്ലു അര്‍ജ്ജുന്‍ ചിത്രവും യോദ്ധാവായിരുന്നു. തെലുങ്കില്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ച ഡിജെ എന്ന ചിത്രം വെള്ളിയാഴ്ച തിയറ്ററിലേക്ക് എത്തുകയാണ്.

ആദ്യ വാരം നൂറ് കോടി

റിലീസ് ചെയ്ത് ആദ്യ ആഴ്ച തന്നെ നൂറ് കോടി കളക്ഷന്‍ നേടിയ ചിത്രമാണ് ഡിജെ ധ്രുവരാജ ജഗനാഥ്. ജൂണ്‍ 23നായിരുന്നു ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് റിലീസിനെത്തിയത്. ഇതേ ദിനം റിലീസ് ചെയ്ത് സല്‍മാന്‍ ഖാന്‍ ചിത്രത്തേയും ഡിജെ മറികടന്നിരുന്നു.

100ല്‍ അധികം തിയറ്ററുകള്‍

മലയാള ചിത്രങ്ങളുള്‍പ്പെടെ ഒരുപിടി ചിത്രങ്ങള്‍ റിലീസിന് എത്തുന്ന വെള്ളിയാഴ്ച 100ല്‍ അധികം സ്‌ക്രീനുകളിലാണ് ഡിജെ റിലീസിന് എത്തുന്നത്. റാണ നായകനാകുന്ന തെലുങ്ക് ചിത്രത്തിന്റെ മൊഴിമാറ്റ പതിപ്പായ രാജ കിരീടവും ധനുഷ് ചിത്രം വിഐപി 2വും വെള്ളിയാഴ്ചയാണ് തിയറ്ററിലെത്തുന്നത്.

ഫാന്‍സ് ഷോകളും തയാര്‍

കേരളത്തില്‍ ഏറെ ആരാധകരുള്ള അല്ലു അര്‍ജ്ജുന്റെ പുതിയ ചിത്രത്തിനായി ഫാന്‍സ് ഷോകളും ഒരുക്കിയിട്ടുണ്ട്. തിരഞ്ഞെടുത്ത തിയറ്ററുകളില്‍ രാവിലെ ഏഴ് മണിക്ക് ഫാന്‍സ് ഷോകള്‍ ആരംഭിക്കും. മലബാര്‍ മേഖലയിലാണ് ഫാന്‍ ഷോകളിലധികവും ഒരുക്കിയിരിക്കുന്നത്.

പാചകക്കാരനായി അല്ലു അര്‍ജ്ജുന്‍

ബ്രാഹ്മണനായ ഒരു പാചകക്കാരനായും ഡോണ്‍ ആയും രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ചിത്രത്തില്‍ അല്ലു അര്‍ജ്ജുന്‍ പ്രത്യക്ഷപ്പെടുന്നത്. ഗംഗോത്രി എന്ന ആദ്യ ചിത്രം മുതലിങ്ങോട്ട് നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള അല്ലു അര്‍ജ്ജുന്‍ ആദ്യമായിട്ടാണ് ബ്രാഹ്മണ വേഷത്തിലെത്തുന്നത്.

മാംസാഹാരം ഒഴിവാക്കി

കഥാപാത്രങ്ങളും പൂര്‍ണതയ്ക്ക് വേണ്ടി എന്ത് കഷ്ടപ്പാടും സഹിക്കുന്ന താരങ്ങള്‍ക്കൊപ്പം തന്നെയാണ് അല്ലു അര്‍ജ്ജുനും സ്ഥാനം. ഡിജെയിലെ കഥാപാത്രം ബ്രാഹ്മണനായതിനാല്‍ സ്‌കിന്‍ ടോണും ശരീരവും അത്തരത്തിലാകുന്നതിന് വേണ്ടി അല്ലു അര്‍ജ്ജുന്‍ മാംസാഹാരം പൂര്‍ണമായും ഒഴിവാക്കിയിരുന്നു.

അണിയറ പ്രവര്‍ത്തകരെ ഞെട്ടിച്ചു

തന്റെ കരിയറില്‍ ഇതുവരെ ഇത്തരത്തിലൊരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടില്ലാത്ത അല്ലു അര്‍ജുന്‍ കഥാപാത്രത്തോട് കാണിച്ച ആത്മാര്‍ത്ഥ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരേയും സംവിധായകനേയും നായിക പൂജ ഹെഡ്ജിനേയും അമ്പരപ്പിച്ചു.

ഹരീഷ് ശങ്കറും അല്ലു അര്‍ജ്ജുനും

സൂപ്പര്‍ ഹിറ്റ് ചിത്രമായ ഗബ്ബാര്‍ സിംഗിന്റെ സംവിധായകനായ ഹരിഷ് ശങ്കറാണ് ഡിജെ സംവിധാനം ചെയ്യുന്നത്. ആദ്യമായാണ് അല്ലു അര്‍ജ്ജുനും ഹീരഷ് ശങ്കറും ഒന്നിക്കുന്നത്. ആക്ഷന്‍ പാക്ക് ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയത്.

ആര്‍ഡി ഇല്ലുമിനേഷന്‍

അല്ലു അര്‍ജ്ജുന്‍ ചിത്രം ആദ്യമായി മൊഴിമാറ്റി കേരളത്തിലെത്തിച്ചതും പിന്നീടങ്ങോട്ടുള്ള എല്ലാ ചിത്രങ്ങളും മലയാളികള്‍ക്ക് മുന്നിലെത്തിച്ചതും രഥക് ആര്‍ട്‌സിന്റെ ബാനറില്‍ ഖാദര്‍ ഹസനായിരുന്നു. എന്നാല്‍ യോദ്ധാവും അതിന് ശേഷം ഡിജെയും കേരളത്തിക്കുന്നത് ആര്‍ഡി ഇല്ലുമിനേഷന്റെ ബാനറില്‍ സംവിധായകന്‍ ബി ഉണ്ണികൃഷ്ണനാണ്.

English summary
Allu Arjun Movie DJ hit the theaters from Friday. The movie will screen more than 100 screens across Kerala.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam