»   » ഡിജെയുമായി അല്ലു അര്‍ജുന്‍ എത്തുന്നു, ആരാധകര്‍ ആവേശത്തോടെ ഏറ്റെടുത്ത ഒരു മിനിറ്റ് ഗാനം!!!

ഡിജെയുമായി അല്ലു അര്‍ജുന്‍ എത്തുന്നു, ആരാധകര്‍ ആവേശത്തോടെ ഏറ്റെടുത്ത ഒരു മിനിറ്റ് ഗാനം!!!

Posted By: Karthi
Subscribe to Filmibeat Malayalam

തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ അല്ലു അര്‍ജുന്‍ കേരളത്തിലും ഏറെ ആരാധകരുള്ള താരമാണ്. അല്ലു അര്‍ജുന്‍ നായകനായി എത്തിയ ആര്യ കേരളത്തില്‍ സൃഷ്ടിച്ച തരംഗമാണ് തെലുങ്ക് ചിത്രങ്ങളുടെ മലയാള മൊഴിമാറ്റത്തിന് കേരളത്തില്‍ മാര്‍ക്കറ്റ് സൃഷ്ടിച്ചത്. 

കാല കരികാലന്‍ പോസ്റ്ററില്‍ രജനികാന്ത് ഇരുന്ന മഹീന്ദ്ര ജീപ്പ് തിരികെ ആവശ്യപ്പെട്ട് കമ്പനി!!!

ജൂലൈ തുണയ്ക്കുമോ??? നഷ്ട പ്രതാപം വീണ്ടെടുക്കാന്‍ ഭാഗ്യ പരീക്ഷണത്തിനൊരുങ്ങി ദിലീപ്!!!

അല്ലു അര്‍ജുന് പിന്നാലെ നിരവധി താരങ്ങളുടെ ചിത്രങ്ങള്‍ മലയാളത്തില്‍ മൊഴിമാറ്റി എത്തിയിട്ടുണ്ട്. എങ്കിലും അല്ലുവിനോളം ആരാധകരെ സൃഷ്ടിക്കാന്‍ ഇവര്‍ക്കാര്‍ക്കും കഴിഞ്ഞിട്ടില്ല. പുതിയ ചിത്രം ഉടന്‍ തിയറ്ററിലേക്ക് എത്തുകയാണ് അതിന് മുന്നോടിയായി യൂടൂബില്‍ റിലീസ് ചെയ്ത ഒരു മിനിറ്റ് വീഡിയോയ്ക്ക് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. 

ഹാദിയ കേസില്‍ പ്രതിഷേധം ശക്തമാകുന്നു; കേരളം പൊട്ടിത്തെറിക്കും? ജഡ്ജിയുടെ സുരക്ഷ കൂട്ടി

ഡിജെ അഥവാ ഡുവ്വാഡാ ജഗന്നാദം

ഒരു വര്‍ഷത്തെ ദീര്‍ഘമായ ഇടവേളയ്ക്ക് ശേഷമാണ് ഒരു അല്ലു അര്‍ജുന്‍ ചിത്രം തിയറ്ററിലെത്തുന്നത്. ഡിജെ എന്ന ചുരക്കപ്പേരില്‍ അറിയപ്പെടുന്ന ചിത്രത്തിന്റെ പേര് ഡുവ്വാഡാ ജഗന്നാദം എന്നാണ്. ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്.

പാചകക്കാരനായി

ഗംഗോത്രി എന്ന ആദ്യ ചിത്രം മുതലിങ്ങോട്ട് നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള അല്ലു അര്‍ജുന്‍ ഏറെ വ്യത്യസ്തമായ കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ബ്രാഹ്മണനായ പാചകക്കാരന്റെ വേഷമാണ് അല്ലുവിന്.

ജൂണ്‍ 23ന് തിയറ്ററില്‍

സൂപ്പര്‍ ഹിറ്റ് ചിത്രമായ ഗബ്ബാര്‍ സിംഗിന്റെ സംവിധായകനായ ഹരിഷ് ശങ്കറാണ് ഡിജെ സംവിധാനം ചെയ്യുന്നത്. ആദ്യമായാണ് അല്ലു അര്‍ജ്ജുനും ഹീരഷ് ശങ്കറും ഒന്നിക്കുന്നത്. വിജയ ഉറപ്പിച്ചാണ് ഡിജെ ജൂണ്‍ 23ന് തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്.

മാംസാഹാരം ഒഴിവാക്കി അല്ലു

കഥാപാത്രത്തിനുള്ള പൂര്‍ണതയ്ക്ക് വേണ്ടി കഥാപാത്രങ്ങള്‍ സഹിക്കുന്ന ത്യാഗം മുമ്പും വാര്‍ത്തകളില്‍ വന്നിട്ടുണ്ട്. ബാഹുബലി പോലുള്ള ചിത്രങ്ങളില്‍ അതൊരു അനിവാര്യതയും ആയിരുന്നു. ഡിജെയിലെ കഥാപാത്രം ബ്രാഹ്മണന്‍ ആയതിനാല്‍ അല്ലു മാസാംഹാരം ഒഴിവാക്കിയിരുന്നു.

അണിയറ പ്രവര്‍ത്തകരെ ഞെട്ടിച്ചു

തന്റെ കരിയറില്‍ ഇതുവരെ ഇത്തരത്തിലൊരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടില്ലാത്ത അല്ലു അര്‍ജുന്‍ കഥാപാത്രത്തോട് കാണിച്ച ആത്മാര്‍ത്ഥ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരേയും സംവിധായകനേയും നായിക പൂജ ഹെഡ്ജിനേയും അമ്പരപ്പിച്ചു. കഥാപാത്രത്തിന് അനുയോജ്യമായ രീതിയിലേക്ക് തന്റെ ്‌സ്‌കിന്‍ ടോണ്‍ പോലും അല്ലു ക്രമപ്പെടുത്തിയിരുന്നു.

യോദ്ധാവിന് ശേഷം

കഴിഞ്ഞ ഏപ്രിലിലായിരുന്നു ഒടുവില്‍ അല്ലു ചിത്രം തിയറ്ററിലെത്തിയത്. സരിനോടു എന്ന പേരില്‍ തെലുങ്കില്‍ റിലീസ് ചെയ്ത ചിത്രം യോദ്ധാവ് എന്ന പേരില്‍ മലയാളത്തിലും എത്തിയിരുന്നു. 127 കോടിയായിരുന്നു ചിത്രം ബോക്‌സ് ഓഫീസില്‍ സ്വന്തമാക്കിയത്.

വൈറലാകുന്ന ഗാനം കാണാം... 

English summary
Gudilo Badilo Madilo, a peppy dance number from upcoming film DJ, was unveiled on Tuesday and it quickly went viral. Choreographed by Ganesh Acharya, it features Allu Arjun and Pooja Hegde.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam