»   » ഡിക്യു ഫാന്‍ ആണോ എന്ന് ചോദ്യത്തിന് അല്ലു അര്‍ജുന്റെ മറുപടി, ഞാനൊരാളെ മാത്രമേ ആരാധിക്കുന്നുള്ളൂ

ഡിക്യു ഫാന്‍ ആണോ എന്ന് ചോദ്യത്തിന് അല്ലു അര്‍ജുന്റെ മറുപടി, ഞാനൊരാളെ മാത്രമേ ആരാധിക്കുന്നുള്ളൂ

Posted By: Rohini
Subscribe to Filmibeat Malayalam

ഇതര മലയാള സിനിമയില്‍ നിന്ന് ആരെങ്കിലും ഇവിടെ വന്നാല്‍ ആദ്യം ചോദിയ്ക്കുന്ന ചോദ്യമാണ്, മലയാള സിനിമ കാണാറുണ്ടോ എന്ന്. തെലുങ്ക്, കന്നട, തമിഴ്, ഹിന്ദി അങ്ങനെ ഏത് ഭാഷയില്‍ അഭിനയിക്കുന്ന താരങ്ങളോട് ചോദിച്ചാലും, കാണാറുണ്ട് മലയാള സിനിമയുടെ വലിയ ആരാധകരാണെന്നാവും മറുപടി.

മഞ്ജുവിനൊപ്പം അഭിനയിക്കരുത് എന്ന് ദിലീപ് പറഞ്ഞപ്പോള്‍ മോഹന്‍ലാല്‍ കൊടുത്ത മറുപടി

ഇതേ ചോദ്യം തെലുങ്ക് യുവ സൂപ്പര്‍സ്റ്റാര്‍ അല്ലു അര്‍ജ്ജുനും നേരിട്ടു. കൗമുദി ചാനലില്‍ അഭിമുഖം നല്‍കുന്നതിനിടെയാണ് അവതാരിക മലയാള സിനിമകളെ കുറിച്ച് മലയാളികള്‍ 'മല്ലു അര്‍ജ്ജുന്‍' എന്ന് വിളിയ്ക്കുന്ന അല്ലു അര്‍ജ്ജുനോട് ചോദിച്ചത്.

ചാര്‍ലി ഇഷ്ട ചിത്രം

മലയാള സിനിമ കാണാറുണ്ടോ എന്ന ചോദ്യത്തിന് ചില സിനിമകള്‍ കാണാറുണ്ട് എന്ന ഉത്തരം കിട്ടിയപ്പോള്‍, ഏറ്റവുമൊടുവില്‍ കണ്ട ചിത്രമേതാണെന്നായി അടുത്ത ചോദ്യം. ചാര്‍ലിയാണ് അല്ലു ഏറ്റവുമൊടുവില്‍ കണ്ട ചിത്രം

ഡിക്യു ഫാന്‍ ആണോ

ഉടന്‍ വന്നു അവതാരകയുടെ അടുത്ത ചോദ്യം, താങ്കള്‍ ഒരു ദുല്‍ഖര്‍ സല്‍മാന്‍ ആരാധകനാണോ?. അങ്ങനെ ആരാധകനൊന്നുമല്ല, നല്ല സിനിമ കണ്ടാല്‍ അതിലഭിനയിച്ചവരെ അഭിനന്ദിയ്ക്കും

ആരാധിയ്ക്കുന്നത്

മലയാളത്തില്‍ താന്‍ ആരാധിയ്ക്കുന്ന ഒരേ ഒരാള്‍ മോഹന്‍ലാല്‍ ആണെന്നും അല്ലു അര്‍ജ്ജുന്‍ പറഞ്ഞു. എല്ലാവരുടെയും സിനിമ ഞാന്‍ കാണും. പക്ഷെ ആരുടെ ആരാധകനണ് എന്ന് ചോദിച്ചാല്‍ ലാല്‍ സാറിന്റേ പേരേ പറയൂ എന്ന് അല്ലു പറയുന്നു

വീഡിയോ കാണൂ

മോഹന്‍ലാലിനോടുള്ള ആരാധനയെ കുറിച്ച് അല്ലു അര്‍ജ്ജുന്‍ പറയുന്ന വീഡിയോ കാണാം

English summary
Allu Arjun telling about his favorite actor in mollywood

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam