അമല ഇനി അല്ലുഅര്‍ജ്ജുനൊപ്പം

ആദ്യമായാണ് അമല പോള്‍ അല്ലുവിന്റെ നായികയാവുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് സെപ്തംബര്‍ 20ന് ആരംഭിക്കും. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി തുറന്ന പോര് നടത്തിയ അമല തത്കാലം മോളിവുഡിലേയ്ക്കില്ലെന്ന തീരുമാനത്തിലാണ്. തമിഴ്, തെലുങ്ക് ഓഫറുകള്‍ മാത്രമാണ് അമല ഇപ്പോള്‍ സ്വീകരിക്കുന്നത്.
റണ്‍ ബേബി റണ്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ ചാനല്‍ റിപ്പോര്‍ട്ടറായി തിളങ്ങിയ അമലയെ തേടി മലയാളത്തില്‍ നിന്ന് ഓട്ടേറെ ഓഫറുകള്‍ എത്തിയിരുന്നു. എന്നാല്‍ അടുത്തൊന്നും മലയാളത്തിലേയ്ക്ക് ഇല്ലെന്നാണ് അമല പറയുന്നത്.


Click it and Unblock the Notifications











