»   » രൂപം മാത്രം മാറി അല്ലു അര്‍ജുനെത്തുന്നു പതിവ് ചേരുവകളുമായി!!! അടിയുടെ പൊടിപൂരമായി ഡിജെ!!!

രൂപം മാത്രം മാറി അല്ലു അര്‍ജുനെത്തുന്നു പതിവ് ചേരുവകളുമായി!!! അടിയുടെ പൊടിപൂരമായി ഡിജെ!!!

Posted By: Karthi
Subscribe to Filmibeat Malayalam

മലയാളത്തിലും ഏറെ ആരാധകരുള്ള തെലുങ്ക് താരമാണ് അല്ലു അര്‍ജുന്‍. അല്ലു അര്‍ജുന്‍ ചിത്രം ആര്യ കേരളത്തില്‍ വന്‍വിജയമായിരുന്നത് നേടിയത്. ആര്യയുടെ വിജയത്തോടെയാണ് തെലുങ്ക് സിനിമകള്‍ കേരളത്തിലേക്ക് കൂട്ടത്തോടെ എത്തിത്തുടങ്ങിയത്. യുവജനങ്ങളുടെ മനസ് കീഴടക്കാന്‍ കഴിഞ്ഞതായിരുന്നു അല്ലു അര്‍ജുന്റെ വിജയം. 

മമ്മൂട്ടിയുടെ കലക്കന്‍ ഇന്‍ട്രോ, കന്നടയില്‍ എത്തിയപ്പോള്‍??? ആരാധകര്‍ പോലും മൂക്കത്ത് വിരല്‍വെക്കും

മോഹന്‍ലാല്‍ ഒതുങ്ങും, മമ്മൂട്ടി കളം നിറയും??? മഹാഭാരതത്തെ വെല്ലാന്‍ 'ഇക്ക'യുടെ മാസ്റ്റര്‍ പ്ലാന്‍!!!

ഒരു വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം അല്ലു അര്‍ജുന്‍ ചിത്രം തിയറ്ററിലേക്ക് എത്തുകയാണ്. ഈദ് റിലീസായി പ്രദര്‍ശനത്തിനെത്തുന്ന ഡിജെയുടെ ട്രെയിലര്‍ പുറത്തിറങ്ങി. മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിക്കുന്നത്. ചിത്രത്തിന്റെ തെലുങ്ക് ട്രെയിലറാണ് പുറത്തിറങ്ങിയിരിക്കുന്നത്.

ഡിജെ അഥവ ഡുവ്വഡാ ജഗന്നാദം

ഒരു വര്‍ഷത്തിന് ശേഷം തിയറ്ററിലേക്ക് എത്തുന്ന അല്ലു അര്‍ജുന്‍ ചിത്രമാണ് ഡിജെ. ഡുവ്വാഡ ജഗന്നാദം എന്നതിന്റെ ചുരുക്ക രൂപമാണ് ഡിജെ. ബ്രാഹ്മണനായ പാചകക്കാരന്റെ വേഷമാണ് അല്ലു അര്‍ജുന് ചിത്രത്തില്‍.

പതിവ് ശൈലി

കൃഷ്ണ എന്ന പേരില്‍ മലയാളത്തില്‍ മൊഴിമാറ്റി എത്തിയ പറഗു എന്ന ചിത്രത്തിന് ശേഷം അല്ലു അര്‍ജുന്‍ ചിത്രങ്ങളെല്ലാം ഒരേ ശൈലിയിലേക്ക് പോകുന്നതാണ് കാണുന്നത്. പാട്ട്, ആക്ഷന്‍ എന്നിവയ്ക്കാണ് അല്ലു അര്‍ജുന്‍ ചിത്രങ്ങള്‍ പ്രാധാന്യം നല്‍കുന്നത്. അതില്‍ നിന്നും വ്യത്യസ്തമല്ല ഡിജെയും.

ബ്രാഹ്മണ പശ്ചാത്തലത്തില്‍

ഇക്കുറി ബ്രാഹ്മണ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. ബ്രാഹ്മണനായ പാചകക്കാരന്റെ വേഷമാണ് അല്ലു അര്‍ജുന്. പ്രണയം, ഗാനങ്ങള്‍, ആക്ഷന്‍ എന്നിവ ചിത്രത്തില്‍ ആവശ്യാനുസരണം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചിത്രത്തിലെ ഗുഡിയോ ബഡിയോ മാഡിലോ എന്ന ഗാനം പുറത്ത് വന്നതിന് പിന്നാലെ ബ്രാഹ്മണ സമുദായം ചിത്രത്തിനെതിരെ രംഗത്തെത്തിയിരുന്നു.

ഹരീഷ് ശങ്കറും അല്ലു അര്‍ജുനും

പവന്‍ കല്യാണ്‍ നായകനായി എത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം ഗബ്ബാര്‍ സിംഗിന്റെ സംവിധായകനായ ഹരീഷ് ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആദ്യമായിട്ടാണ് അല്ലു അര്‍ജുനും ഹരീഷ് ശങ്കറും ഒന്നിക്കുന്നത്. ജൂണ്‍ 23ന് ഈദ് ചിത്രം തിയറ്ററുകളിലെത്തും.

കേരളത്തിലെ റിലീസ്

അല്ലു അര്‍ജുന് ഏറെ ആരാധകരുള്ള കേരളത്തില്‍ അല്ലു അര്‍ജുന്‍ ചിത്രങ്ങള്‍ റിലീസ് ചെയ്യാറുണ്ട്. എന്നാല്‍ ഡിജെയുടെ മലയാളം പതിപ്പിന്റെ കാര്യത്തില്‍ ഇതുവരെ വിവരമൊന്നും ഇല്ല. ഒടുവിലിറങ്ങിയ സിരിനൊടു യോദ്ധാവ് എന്ന പേരില്‍ മൊഴിമാറ്റി എത്തിയിരുന്നു.

 ട്രെയിലർ കാണാം...

English summary
Allu Arjun's 'Duvvada Jagannadham' aka DJ was launched at a grand function in Hyderabad by producer Dil Raju. The film is directed by Harish Shankar and Pooja Hegde plays the female lead. Devi Sri Prasad has scored music for the film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam