»   » മോഹന്‍ലാല്‍ ചിത്രത്തിലൂടെ മലയാളത്തിലേക്ക്, അല്ലുവിന്റെ സഹോദരന്‍ വെളിപ്പെടുത്തുന്നു

മോഹന്‍ലാല്‍ ചിത്രത്തിലൂടെ മലയാളത്തിലേക്ക്, അല്ലുവിന്റെ സഹോദരന്‍ വെളിപ്പെടുത്തുന്നു

Posted By: Sanviya
Subscribe to Filmibeat Malayalam

തെലുങ്ക് നടന്‍ അല്ലു സിരീഷ് മോഹന്‍ലാലിനൊപ്പം മലയാളത്തിലേക്ക്. മേജര്‍ രവി സംവിധാനം ചെയ്യുന്ന 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് എന്ന ചിത്രത്തിലൂടെയാണ് സീരീഷ് മലയാളത്തിലെത്തുന്നത്. അടുത്തിടെ തെലുങ്കില്‍ അല്ലു സിരീഷ് അഭിനയിച്ച ശ്രിരസ്തു ശുഭമസ്തു എന്ന ചിത്രം മികച്ച നേടിയിരുന്നു. തെലുങ്കില്‍ വെറും മൂന്ന് ചിത്രങ്ങളിലാണ് അല്ലു സിരീഷ് അഭിനയിച്ചിട്ടുള്ളത്.

മോഹന്‍ലാല്‍ സാറിനൊപ്പം അഭിനയിക്കാന്‍ അവസരം കിട്ടിയതിന്റെ സന്തോഷത്തിലാണ് ഞാന്‍. ഒരു ടാങ്ക് കമാന്ററുടെ വേഷമാണ് ചിത്രത്തില്‍ എനിക്ക്. ശത്രുരാജ്യത്തിന് എതിരെയുള്ള ഒരു ചിത്രമല്ല ഇത്. മനുഷ്യവികാരങ്ങളെ ഉള്‍പ്പെടുത്തികൊണ്ടുള്ള ഒരു ചിത്രമാണിത്. അതുകൊണ്ട് തന്നെയാണ് ചിത്രത്തില്‍ അഭിനയിക്കാന്‍ തയ്യാറായതെന്നും അല്ലു സിരീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

അല്ലു അര്‍ജുന്‍

അല്ലു അര്‍ജുന് ഒട്ടേറെ ആരാധകര്‍ കേരളത്തിലുണ്ട്. സിനിമയുടെ പ്രൊമോഷനും മറ്റുമായി കേരളത്തില്‍ എത്തിയപ്പോഴെല്ലാം അല്ലു അര്‍ജുന്‍ മലയാളത്തില്‍ അഭിനയിക്കാനുള്ള തന്റെ ആഗ്രഹം തുറന്ന് പറഞ്ഞിട്ടുണ്ട്.

റാണ ദഗ്ഗുപതിക്ക് പകരമോ

നേരത്തെ ചിത്രത്തില്‍ ബാഹുബലിയിലെ റാണ ദഗ്ഗുപതി നായകനായി എത്തുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഡേറ്റിന്റെ പ്രശ്‌നമുണ്ടെന്നും താന്‍ 1971 ബിയോണ്ട് ബോര്‍ഡേഴ്‌സിന്റെ ഭാഗമാകുന്നില്ലെന്ന് താരം വ്യക്തമാക്കിയിരുന്നു. ആ റോളിലേക്കായി അല്ലു സിരീഷ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

മോഹന്‍ലാല്‍-മേജര്‍ രവി

കര്‍മ്മയോദ്ധ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും മേജര്‍ രവിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ്. യുദ്ധ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണിത്.

മോഹന്‍ലാല്‍ ഡബിള്‍ റോളില്‍

മോഹന്‍ലാല്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകളില്‍.

English summary
Allu Sirish set for grand Malayalam debut with Mohanlal.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam