For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  Alorukkam:ഇന്ദ്രന്‍സേട്ടന്റെ നേട്ടത്തെ ചെറുതാക്കണോ‍,അംഗീകാരം കിട്ടുമ്പോള്‍ അപമാനിക്കുന്നത് അല്പത്തരം

  |

  സിനിമ പ്രേമികൾ ആകാംക്ഷയോടെ കാണാൻ കാത്തിരിക്കുന്ന ചിത്രമാണ് ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന  വിസി അഭിലാഷിന്റെ ആളൊരുക്കം എന്ന ചിത്രം. ഈ സിനിമയിലൂടെ ഇന്ദ്രൻസ് എന്ന കലാകാരനെ തേടി സംസ്ഥാന അവാർഡ് എത്തിയിരുന്നു. അതേസമയം ചിത്രം തിയേറ്ററുകളിൽ എത്താൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ആരോപണവുമായി സംവിധായകൻ സനൽ ശശിധരൻ രംഗത്തെത്തിയിരുന്നു. നന്നായി അഭിനയിച്ച പല നടന്മാരേയും താഴ‍ഞ്ഞു കൊണ്ടാണ് ഇന്ദ്രൻസിന് സംസ്ഥാന അവാർഡ് നൽകിയതെന്നായിരകുന്നു സനലിന്റെ ആരോപണം.

  അവൾ വരട്ടെ, പുതിയ സഹോദരിമാരെ സ്വീകരിക്കാൻ!! മേരിക്കുട്ടിയെ കുറിച്ച് സാറ ഷെയ്ഖ

  ഒരു ടെലിവിഷൻ ചാനലിനു നൽകിയ അഭിമുഖത്തിലായിരുന്നു സനൽ ശശിധരന്റെ ആ വിവാദ പ്രതികരണം. ''ഇന്ദ്രന്‍സിന് അവാര്‍ഡ് കൊടുത്തു. സത്യം പറഞ്ഞാല്‍ കഴിഞ്ഞ വര്‍ഷങ്ങളിലൊക്കെ അദ്ദേഹത്തിന് അര്‍ഹിക്കുന്ന അവാര്‍ഡായിരുന്നു. കൊടുക്കാതിരുന്നു. ഇത്തവണ അദ്ദേഹത്തേക്കാള്‍ നന്നായിട്ട് പെര്‍ഫോം ചെയ്ത ആളുകള്‍ ഉണ്ടായിരുന്നു. അവര്‍ക്കൊന്നും കൊടുക്കാതെ അദ്ദേഹത്തിന് അവാര്‍ഡ് കൊടുത്തു. അപ്പൊ അദ്ദേഹം കുറേക്കാലമായി തഴയപ്പെട്ടിരുന്ന ഒരു മനുഷ്യനാണ് എന്നൊരു തോന്നല്‍ പൊതുബോധത്തിലുണ്ട്. ജനങ്ങള്‍ക്കുണ്ട്. അപ്പൊ അദ്ദേഹത്തിന് ഒരു അവാര്‍ഡ് കൊടുത്തപ്പോ എല്ലാവര്‍ക്കും സന്തോഷമായി. അങ്ങനെ പലരേം ബലിയാടാക്കിക്കൊണ്ട് ഈ പറയുന്ന വീതം വയ്പുകള്‍ എല്ലാക്കാലത്തുമുണ്ട്'' എന്നുള്ള സനലിന്റെ പ്രതികരണത്തിനു മറുപടിയുമായിട്ടാണ് അഭിലാഷ് രംഗത്തത്തിയിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പ്രതികരണം . സംവിധായകൻ സനൽ ശശിധരന്റെ പ്രതികരണംവും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ചേർത്തിട്ടുണ്ട്.

  ലഭിച്ചത് ഒരു ലക്ഷത്തി എണ്‍പതിനായിരം രൂപ!!എല്ലാവരും കൂടെ നിൽക്കണം, തെളിവ് നിരത്തി സുഡുമോൻ

  റിലീസ് ചെയ്യുന്നതിനും മൻപ് സിനിമ എങ്ങനെ കണ്ടു

  സംവിധായകൻ സനലിനോടുള്ള ചോദ്യവുമായിട്ടാണ് അഭിലാഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. ആളൊരുക്കത്തില്‍ ഇന്ദ്രന്‍സിന്റെ പ്രകടനം മറ്റൊന്നിനേക്കാള്‍ താഴെയാണെന്ന് വിലയിരുത്തണമെങ്കില്‍ താങ്കള്‍ ഈ ചിത്രം കണ്ടിരിക്കണമല്ലോ. എങ്കില്‍ അതെവിടെ വെച്ചാണെന്ന് പറയാമോ? ഈ സിനിമ ഏപ്രില്‍ ആറിനാണ് റിലീസ് ചെയ്യുന്നത്. ആഴ്ചകള്‍ക്ക് മുന്‍പ് തിരുവനന്തപുരത്ത് ആളൊരുക്കത്തിന്റെ ഒരു പ്രീവ്യൂ ഷോ സംഘടിപ്പിച്ചിരുന്നു. അവിടെ താങ്കള്‍ ഉണ്ടായിരുന്നില്ല. മറ്റൊരിടത്തും ആളൊരുക്കത്തിന്റെ ഒരു ഷോ സംഘടിപ്പിക്കപ്പെട്ടതുമില്ല. പിന്നെങ്ങനെയാണ് താങ്കള്‍ മേല്‍പ്പറഞ്ഞ നിഗമനത്തിലെത്തിയതെന്നു അദ്ദേഹം ചോദിക്കുന്നുണ്ട്.

  അഭിപ്രായം അംഗീകരിക്കാൻ ആകില്ല

  താങ്കള്‍ക്ക് അംഗീകാരം ലഭിക്കുമ്പോൾ മാത്രം ജൂറി ഉദാത്തവും അല്ലാത്തപ്പോള്‍ അവര്‍ മറ്റെന്തൊക്കെയോ ആണ് എന്നുമുള്ള അഭിപ്രായം പരമ പുശ്ചത്തോടെ മാത്രമേ കാണാനാകുകയുള്ളൂ. ഞങ്ങള്‍, ഇന്ദ്രന്‍സേട്ടന് ലഭിച്ച ഈ പുരസ്‌കാരം ഹൃദയത്തോട് ചേര്‍ക്കുന്നതിനൊപ്പം അവാര്‍ഡ് ലഭിക്കാതെ പോയവരെ അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട് എന്ന് ഓര്‍മപ്പെടുത്തട്ടെ. അവാര്‍ഡിന് സമര്‍പ്പിക്കപ്പെട്ട മറ്റു പല സിനിമകളും ഞങ്ങള്‍ക്ക് കാണാനായിട്ടില്ല എന്നതാണ് അതിനുള്ള കാരണമെന്നും അഭിലാഷ് കൂട്ടിച്ചേർത്തു.

  അപകീർത്തിപ്പെടുത്തുന്നു

  താങ്കളുടെ ഇപ്പോഴത്തെ അഭിമുഖത്തിലും പൂർവ്വകാല അഭിമുഖങ്ങളിലുമെല്ലാമുള്ള താങ്കളുടെ വാദങ്ങളുടെ ആകെത്തുക സ്വന്തം സൃഷ്ടി വേണ്ട വിധം അംഗീകരിക്കപ്പെടുന്നില്ല എന്നതാണല്ലോ. അതേ മാനദണ്ഡം വച്ച് നോക്കിയാല്‍ താങ്കള്‍ ചെയ്യുന്നതും അത് തന്നെയല്ലേ? എന്നും അഭിലാഷ് ഫേസ്ബുക്കിൽ ചോദിക്കുന്നുണ്ട്. ഇന്ദ്രന്‍സ് എന്ന പ്രതിഭയുടെ ഈ നേട്ടത്തെ അപകര്‍ത്തിപ്പെടുത്തുകയല്ലേ താങ്കള്‍ ചെയ്തത്? ഒരാള്‍ക്ക് ഒരു അംഗീകാരം കിട്ടുമ്പോള്‍, ആ പ്രകടനം കാണാതെ തന്നെ, അതിനെ അപമാനിക്കുന്നത് ലളിതശുദ്ധമായ മലയാളഭാഷയില്‍ പറഞ്ഞാല്‍ അല്പത്തരമാണ്.

  സിനിമ കണ്ടിട്ട് പറയൂ

  ആളൊരുക്കത്തിലെ ഇന്ദ്രന്‍സ് എന്ന നടന്റെ അഭിനയം അവാര്‍ഡിനര്‍ഹമല്ല എന്ന താങ്കളുടെ ആക്ഷേപത്തിനെതിരെ മാത്രമാണ് തന്റെ പോയിന്റെ.. എന്നാല്‍ ഇത്തരമൊരു ആക്ഷേപം ആര്‍ക്കുമുന്നയിക്കാനുള്ള അവകാശമുണ്ട്. അത് പക്ഷേ, കുറഞ്ഞ പക്ഷം അദ്ദേഹത്തിന് അവാര്‍ഡ് കിട്ടാനിടയാക്കിയ ചിത്രമെങ്കിലും കണ്ടിട്ട് വേണമായിരുന്നു , എന്നു മാത്രമെന്നും അഭിലാഷ് പറയുന്നുണ്ട്

  പ്രേക്ഷകർക്ക് വിട്ടു കൊടുക്കു

  ആളൊരുക്കം എന്ന ചിത്രത്തിന്റെ സംവിധായകൻ എന്ന നിലയിൽ താങ്ങളുടെ മുന്നിൽ ഒരു അഭ്യർത്ഥന വയ്ക്കുകയാണെന്നും അഭിലാഷ് പറയുന്നുണ്ട്. ആളൊരുക്കത്തിന്റെ മെറിറ്റ് അത് കാണുന്നവര്‍ക്ക് വിട്ടുകൊടുക്കുകയാണ് ഞങ്ങള്‍. ഈ സിനിമ റിലീസ് ചെയ്യുമ്പോളെങ്കിലും ഒന്ന് കാണാന്‍ ശ്രമിക്കുക.അതാവും താങ്കളുടെ സംശയങ്ങള്‍ക്കുള്ള ഉത്തമ മരുന്ന്. എന്ന് പറഞ്ഞു കൊണ്ടാണ് സംവിധായകൻ തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

  വിസി അഭിലാഷ് ഫേസ്ബുക്ക് പോസ്റ്റ്

  English summary
  Alorukkam director vc abhilash reply to sanalkumar sasidharan comment

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more