»   »  ആളൊരുക്കത്തിന്റെ റിലീസിങ് തീയതിയിൽ മാറ്റം, പുതിയ തീയതി, സംവിധായകൻ പറയുന്നതിങ്ങനെ...

ആളൊരുക്കത്തിന്റെ റിലീസിങ് തീയതിയിൽ മാറ്റം, പുതിയ തീയതി, സംവിധായകൻ പറയുന്നതിങ്ങനെ...

Written By:
Subscribe to Filmibeat Malayalam

ഇന്ദ്രൻസിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടി കൊടുത്ത ആളൊരുക്കത്തിന്റെ റിലീസ് തീയതിയിൽ മാറ്റം. മാർച്ച് 29 പെസഹാവ്യാഴ റിലീസായിട്ടാകും ചിത്രം തിയേറ്ററിൽ എത്തുക. സംവിധായകൻ വിസി അഭിലാഷാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് പേജിലൂടെ  അറിയിച്ചത്. ഇതിനും മുൻപ് ആളൊരുക്കം മാർച്ച് 23 ന് പ്രദർശനത്തിനെന്നുമെന്നായിരുന്നു അറിയിച്ചിരുന്നത്.

alorukkam

പത്തു വർഷങ്ങൾക്ക് ശേഷവും ഇപ്പോഴും ചുംബിക്കാൻ സമയം കണ്ടെത്തുന്നു! സണ്ണിയുടേയും ഭർത്താവിന്റേയും ലിപ് ലോക്ക്, ചിത്രം കാണാം


മാധ്യമ പ്രവർത്തകൻ വിസി അഭിലാഷാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. പുരസ്കാര നിർ‌ണ്ണയ വേളയിൽ ആരേയും അത്ഭുതപ്പെടുത്തുന്ന അഭിനയമാണ് ഇന്ദ്രൻസ് ചിത്രത്തിൽ കാഴ്ച വെച്ചതെന്നുള്ള ജ്യൂറി പരാമർശവും ലഭിച്ചിരുന്നു. ഇന്ദ്രൻസിനു പുറമേ പ്രശസ്ത അഭിനയ കളരിയായ ആക്ട് ലാബിൽ നിന്നുളള പത്തോളം കലാകാരന്മാരും ചിത്രത്തിൽ അഭിനയിച്ചിരുന്നു.


ടോയ് ലറ്റ് പേപ്പറിന്റെ വില പോലുമില്ല, കാണിച്ചത് പിതൃശൂന്യത്വം, മാതൃഭൂമിക്കെതിരെ വൈശാഖ്


സംവിധായകൻ വിദ്യാധരൻ മാസ്റ്റർ ചിത്രത്തിൽ ഗാനം ആലപിച്ചിട്ടുണ്ട്. റോണി റാഫേലാണ് ആളൊരുക്കത്തിന്റെ പശ്ചാത്തല സംഗീതം നിർവഹിത്തിരിക്കുന്നത്. ശ്രീകാന്ത് മേനോന്‍, അലിയാര്‍, വിഷ്ണു അഗസ്ത്യ, സീത ബാല, എസ്, ഷാജി ജോണ്‍, ശ്രീഷ്മ, ദീപക് ജയപ്രകാശ്, ബേബി ത്രയ, കലാഭവന്‍ നാരായണന്‍കുട്ടി, സജിത്ത് നമ്പ്യാര്‍, സജിത സന്ദീപ്, എം.ഡി. രാജമോഹന്‍, എം. കെ. ഗോപാലകൃഷ്ണന്‍, പത്മന്‍ കല്ലൂര്‍ക്കാട്, ഈശ്വരന്‍ നമ്പൂതിരി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.


ഫേസ്ബുക്ക് പോസ്റ്റ്


English summary
alorukkam movie released in march 29

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X