»   »  മകനെ തേടിയിറങ്ങുന്ന പപ്പു പിഷാരടിയായി ഇന്ദ്രന്‍സ്, ആളൊരുക്കത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി!

മകനെ തേടിയിറങ്ങുന്ന പപ്പു പിഷാരടിയായി ഇന്ദ്രന്‍സ്, ആളൊരുക്കത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി!

Written By:
Subscribe to Filmibeat Malayalam

മികച്ച നടനുള്ള പട്ടികയില്‍ അതുവരെ ഇല്ലാതിരുന്ന ഇന്ദ്രന്‍സാണ് അവസാനനിമിഷം പ്രേക്ഷകരെ ഞെട്ടിച്ചത്. പുരസ്‌കാരം പ്രഖ്യാപിക്കാന്‍ മണിക്കൂറുകള്‍ ശേഷിക്കുന്നതിനിടയിലാണ് അദ്ദേഹത്തിന്‍രെ പേര് ഉയര്‍ന്നുകേട്ടത്. ചിത്രത്തെക്കുറിച്ചും പ്രമേയത്തെക്കുറിച്ചും അറിഞ്ഞപ്പോള്‍ ഇത്തവണ അപ്രതീക്ഷിത ട്വിസ്റ്റ് അരങ്ങേറുമെന്ന് പ്രേക്ഷകര്‍ കരുതിയിരുന്നു. മാധ്യമപ്രവര്‍ത്തകനായ വിസി അഭിലാഷ് സംവിധാനം ചെയ്ത ആളൊരുക്കം എന്ന സിനിമയിലെ അഭിനയത്തിലൂടെയാണ് ഇന്ദ്രന്‍സിന് ഈ പുരസ്‌കാരം ലഭിച്ചത്.

പൃഥ്വിരാജിന്റെയും സുപ്രിയയുടെയും പുതിയ തീരുമാനത്തിന് പിന്തുണയുമായി അവരെത്തി, പൃഥ്വി ആഗ്രഹിച്ചത് പോലെ

ഹാസ്യതാരമായി സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന ഇന്ദ്രന്‍സിന്റെ കരിയറിലെ തന്നെ മികച്ച സിനിമയും മികച്ച അംഗീകരാവുമാണ് ഇത്തവണ അദ്ദേഹത്തിനെ തേടിയെത്തിയത്. മകനെത്തേടിയിറങ്ങുന്ന പപ്പു പിഷാരടിയുടെ ആത്മസംഘര്‍ഷങ്ങള്‍ അന്തസത്ത ചോരാതെ അവതരിപ്പിച്ചതിലൂടെയാണ് അദ്ദേഹത്തിന് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത്. ജോളിവുഡ് മൂവീസിന്റെ ബാനറില്‍ ജോളി ലോനപ്പനാണ് ആളൊരുക്കം നിര്‍മ്മിച്ചത്.

Indrans

ശ്രീകാന്ത് മേനോന്‍, വിഷ്ണു അഗസ്ത്യ, സീതബാല തുടങ്ങിയവരാണ് സിനിമയില്‍ അഭിനയിച്ചിട്ടുള്ളത്. സിനിമയുടെ ടീസര്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ഇന്ദ്രന്‍സിനെ മികച്ച നടനാക്കിയ ആപ്രകടനം കാണണമെന്ന ആരാധകരുടെ ആഗ്രഹത്തിന് ടീസറിലൂടെ അവസരം നല്‍കിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഇത്രയും കാലത്തെ അഭിനയജീവിതത്തിനിടയില്‍ അവാര്‍ഡ് ലഭിക്കാന്‍ വൈകിയോ എന്ന് ചോദിച്ചപ്പോള്‍ താന്‍ തുടങ്ങിയിട്ടേയുള്ളൂവെന്നായിരുന്നു ഇന്ദ്രന്‍സിന്റെ മറുപടി. ഇന്ദ്രന്‍സിന് പുരസ്‌കാരം ലഭിച്ചതില്‍ സിനിമാലോകവും പ്രേക്ഷകരും ഒരേപോലെ സന്തോഷത്തിലാണ്.

English summary
Alorukkam official teaser is out.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam