»   » അല്‍ഫോണ്‍സ് പുത്രന്‍ അച്ഛനാകുന്നു

അല്‍ഫോണ്‍സ് പുത്രന്‍ അച്ഛനാകുന്നു

By: ഭദ്ര
Subscribe to Filmibeat Malayalam

വിവാഹ വാര്‍ഷിക വാര്‍ഷികം ആഘോഷിക്കുന്നതിനൊപ്പം സംവിധാകന്‍ അല്‍ഫോണ്‍സ് പുത്രന്‍ ഒതു സന്തോഷ വാര്‍ത്ത കൂടി പങ്കുവെച്ചിരിക്കുക. കുറച്ച് മാസങ്ങള്‍ കൂടി കഴിഞ്ഞാല്‍ ജീവിതത്തിലേക്ക് പുതിയൊരു അതിഥി കൂടി എത്തുമെന്നായിരുന്നു അത്.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 22 നായിരുന്നു അല്‍ഫോണ്‍സിന്റെയും അലീനയുടെയും വിവാഹം. ഒന്നാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ഫേസ്ബുക്കിലൂടെയാണ് തന്റെ പ്രേക്ഷകരോട് സന്തോഷ വാര്‍ത്ത അറിയിച്ചത്.

ഇപ്പോള്‍ പകുതി മാസം പിന്നിട്ടിരിക്കുന്നു, ഇനി കുറച്ച് നാളുകള്‍ കൂടി കഴിഞ്ഞാല്‍ ജീവിതത്തില്‍ പുതിയ ആള്‍ എത്തും. എല്ലാവരുടെയും പ്രാര്‍ത്ഥന വേണം എന്നെല്ലാമായിരുന്നു പോസ്റ്റില്‍ പറഞ്ഞത്.

മലയാളത്തില്‍ നേരം എന്ന ചിത്രത്തിലൂടെയായിരുന്നു സംവിധാനത്തിലേക്ക് കടന്നു വന്നത്. പിന്നീട് പ്രേമം എന്ന ചിത്രത്തിലൂടെ തരംഗം സൃഷ്ടിച്ചു. അവിയല്‍ എന്ന തമിഴ് ചിത്രമാണ് അടുത്തതായി സംവിധാനം ചെയ്യുന്നത്.

English summary
Alphone puthran and his wife expecting first baby
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam