»   » അല്‍ഫോണ്‍സ് പുത്രന്റെ 'എലി' യൂട്യൂബില്‍

അല്‍ഫോണ്‍സ് പുത്രന്റെ 'എലി' യൂട്യൂബില്‍

Posted By:
Subscribe to Filmibeat Malayalam

അല്‍ഫോണ്‍സ് പുത്രന്റെ എലി പുറത്തിറങ്ങി? നേരം എന്ന ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ അല്‍ഫോണ്‍സ് പുത്രന്‍ ഒരുക്കിയ എലി എന്ന ഹ്രസ്വ ചിത്രം പുറത്തിറങ്ങിയ കാര്യമാണ് പറഞ്ഞുവരുന്നത്. 2011 ല്‍ സംവിധാനം ചെയ്ത ചിത്രം ഇപ്പോള്‍ യുട്യൂബിലാണ് റിലീസ് ചെയ്തിരിക്കുന്നത്.

നടനും ഗാനരചയ്താവും ഗായകനും സംവിധായകനുമെല്ലാമായ വിനീത് ശ്രീനിവാസനാണ് എലിയെ നിര്‍മ്മിച്ചത്. പൂര്‍ണമായും തമിഴില്‍ ഒരുക്കിയ ചിത്രത്തില്‍ നിവിന്‍ പോളി, തമിഴ് നടനും നേരം എന്ന ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്ത ബോബി ഹിംസ, രാജീവ് പിള്ള, റാം ജിനു ജോസഫ് എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.

Eli

സംസ്ഥാന പുരസ്‌കാര ജേതാവായ എംആര്‍ രാജകൃഷ്ണനാണ് അല്‍ഫോണ്‍സിന്റെ ഹ്രസ്വ ചിത്രത്തിന് ശബ്ദലേഖനം നിര്‍വഹിക്കുന്നത്. ആനന്ദ് സി ചന്ദ്രന്‍ ഛായാഗ്രഹണവും നിര്‍വഹിച്ചു. നേരം എന്ന ചിത്രത്തിമുന്നെ അണിയറയില്‍ പണി പൂര്‍ത്തിയായിട്ടും റിലീസ് ചെയ്യാതിരുന്ന ചിത്രം, ഇപ്പോള്‍ യൂട്യൂബില്‍ എത്തുമ്പോള്‍ തീര്‍ച്ചയായും നേരത്തിന്റെ വിജയം ഇതിലും പ്രതിഫലിക്കുമെന്ന് പ്രതീക്ഷിക്കാം.

English summary
Alphonse Putharen' short film Eli (the rat) released in you tube produced by Vineeth Sreenivasan.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam