»   » അല്‍ഫോണ്‍സ് പുത്രന്‍റെ സിനിമയില്‍ നായികയാവണോ, എങ്കില്‍ ഇക്കാര്യങ്ങള്‍ കൂടി അറിയുക

അല്‍ഫോണ്‍സ് പുത്രന്‍റെ സിനിമയില്‍ നായികയാവണോ, എങ്കില്‍ ഇക്കാര്യങ്ങള്‍ കൂടി അറിയുക

Posted By: Nihara
Subscribe to Filmibeat Malayalam

സുഹൃത്തായ മൊഹ്‌സിന്‍ കാസിമിന്റെ സിനിമയ്ക്ക് വേണ്ടിയാണ് പുതുമുഖ നായികയെ അല്‍ഫോണ്‍സ് പുത്രനും സംഘവും തേടുന്നത്. ചിത്രത്തിന്റെ കഥ കേട്ട് ഇഷ്ടപ്പെട്ട് അല്‍ഫോണ്‍സ് ചിത്രം നിര്‍മ്മിക്കാന്‍ തീരുമാനിച്ചു.

പതിവിനു വിപരീതമായി ഇത്തവണ നിര്‍മ്മാതാവിന്റെ റോളിലാണ് അല്‍ഫോണ്‍സ് പുത്രന്‍. ചിത്രത്തിന്റെ കഥ കേട്ട് ഇഷ്ടപ്പെട്ട് ചിത്രം നിര്‍മ്മിക്കാനായി തീരുമാനിക്കുകയായിരുന്നു. സ്വന്തം കൈപ്പടയില്‍ എഴുതിയ കുറിപ്പ് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്താണ് താന്‍ നായികയെ തേടുന്ന വിവരം അല്‍ഫോണ്‍സ് പുത്രന്‍ അറിയിച്ചത്.

നായികയെ തേടുന്നു

സുഹൃത്തായ മൊഹ്‌സിന്‍ കാസിമിന്റെ ചിത്രം നിര്‍മ്മിക്കുന്നത് അല്‍ഫോണ്‍സ് പുത്രനാണ്. കൃഷ്ണ ശങ്കര്‍, സിജു വില്‍സണ്‍, ഷറഫുദ്ദീന്‍, ശബരീഷ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വിവരവും തന്റേടവും മാത്രം പോര

ഭംഗിയും വിവരവും തന്റേടവും നിര്‍ബന്ധമാണ്. എന്നാല്‍ മലയാളം നന്നായി ഇഛ്ടപ്പെടുകയും ചെയ്യുന്ന പെണ്‍കുട്ടിയെയാണ് അല്‍ഫോണ്‍സും സംഘവും തേടുന്നത്.

ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

ഫോട്ടോഷോപ്പും മേക്കപ്പുമില്ലാത്ത ഫോട്ടോകളാണ് താല്‍പര്യമുള്ളവര്‍ അയക്കേണ്ടത്. ഇതു രണ്ടും വേണ്ടെന്നു പറയാന്‍ പറഞ്ഞുവെന്ന് അല്‍ഫോണ്‍സ് എഴുതിയിട്ടുണ്ട്.

പോസ്റ്റിനോട് പ്രതികരിച്ച് അഭിനയ മോഹികള്‍

നിരവധി കമന്റുകളും ലൈക്കും ഇതിനോടകം തന്നെ പോസ്റ്റിനു ലഭിച്ചു കഴിഞ്ഞു. അഭിനയ മോഹമുള്ള ചെറുപ്പക്കാര്‍ അവസരം ചോദിച്ച് പോസ്റ്റിനു താഴെ കമന്റ് ഇട്ടിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം വായിക്കാം

English summary
Alphonsen Puthren wanted actress for his friend's film. He will produce the film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam