»   » സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം പ്രമുഖ സംവിധായകര്‍ സംവിധായകന്‍റെ അല്ല സിനിമാപ്രേമിയുടെ ആഗ്രഹങ്ങള്‍

സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം പ്രമുഖ സംവിധായകര്‍ സംവിധായകന്‍റെ അല്ല സിനിമാപ്രേമിയുടെ ആഗ്രഹങ്ങള്‍

By: Nihara
Subscribe to Filmibeat Malayalam

കടുത്ത സിനിമാപ്രേമിയായ അല്‍ഫോണ്‍സ് പുത്രന്‍ വളരെ പെട്ടെന്നാണ് മലയാളികളുടെ ശ്രദ്ധ ആകര്‍ഷിച്ചത്. നേരം, പ്രേമം രണ്ടു സിനിമകളാണ് ഈ സംവിധായകന്റേതായി പുറത്തുവന്നത്.നിവിന്‍ പോളിയും നസ്രിയയും വേഷമിട്ട നേരത്തിലൂടെയാണ് അല്‍ഫോന്‍സ് സിനിമയിലേക്ക് കടന്നുവന്നത്. പിന്നീട് പ്രേമത്തിലൂടെ വന്ന് പ്രേക്ഷകരെ ഒന്നടങ്കം വിസ്മയിപ്പിച്ചു. സായ് പല്ലവി, മഡോണ സെബാസ്റ്റിയന്‍, അനുപമ പരമേശ്വരന്‍ തുടങ്ങിയവര്‍ക്കൊപ്പം നിവിന്‍ പോളിയും തകര്‍ത്തഭിനയിച്ച ചിത്രം ബോക്‌സോഫീസില്‍ വന്‍ വിജയമായിരുന്നു.

സംവിധായകന്‍ എന്നതിനേക്കാളുപരി നല്ലൊരു സിനിമാ പ്രേമിയാണ് താനെന്ന് അല്‍ഫോണ്‍സ് ഇതിനു മുന്നേ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. മലയാള സിനിമയിലെ ചില കൂട്ടുകെട്ടുകള്‍ ആവര്‍ത്തിക്കുമ്പോള്‍ മികച്ച സിനിമ പിറക്കുന്ന സാഹചര്യം വീണ്ടും സംഭവിക്കുമോയെന്നറിയാനുള്ള ആകാംക്ഷയിലാണ് താനെന്നാണ് ഇപ്പോള്‍ ഫേസ് ബുക്കില്‍ കുറിച്ചിട്ടുള്ളത്. ഇത്തരത്തില്‍ താന്‍ ആഗ്രഹിക്കുന്ന സിനിമകളെക്കുറിച്ചുള്ള ലിസ്റ്റാണ് ഇപ്പോള്‍ പുറത്തുവിട്ടിട്ടുള്ളത്.

സിനിമാ പ്രേമിയുടെ ആഗ്രഹം

കടുത്ത സിനിമാ പ്രേമിയായ അല്‍ഫോന്‍സ് സിനിമയിലെ ചില നല്ല കൂട്ടുകെട്ടുകള്‍ വീണ്ടും സംഭവിച്ചു കാണാന്‍ ആഗ്രഹമുണ്ടെന്നാണ് അറിയിച്ചിട്ടുള്ളത്. അതിനായി ഒരുക്കിയ വലിയ പട്ടികയാണ് അല്‍ഫോണ്‍സ് ഫേസ് ബുക്കിലൂടെ പങ്കുവെയ്ക്കുന്നത്.

അടുത്ത സിനിമയെക്കുറിച്ച്

രണ്ട് സിനിമകളിലൂടെ മലയാളിയുടെ പ്രിയം നേടിയെടുത്ത അല്‍ഫോണ്‍സിന്റെ അടുത്ത ചിത്രം എന്തായിരിക്കുമെന്ന കൗതുകത്തിലാണ് പ്രേക്ഷകര്‍. എന്നാല്‍ ചിത്രത്തെക്കുറിച്ച് യാതൊരുവിധ സൂചനയും സംവിധായകന്‍ നല്‍കിയിട്ടില്ല.

സംവിധായകര്‍ക്കൊപ്പം സൂപ്പര്‍ താരങ്ങള്‍

മമ്മൂട്ടിയും മോഹന്‍ലാലും മലയാളത്തിലെ പ്രമുഖ സംവിധായകരും ചേര്‍ന്ന കൂട്ടുക്കെട്ടാണ്. മമ്മൂട്ടിയെവെച്ച് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന സിനിമയാണ് പട്ടികയില്‍ രണ്ടാം സ്ഥാനം പിടിച്ചിരിക്കുന്നത്. പിന്നാലെ മോഹന്‍ലാല്‍-ലാല്‍ജോസ് ചിത്രം, മോഹന്‍ലാല്‍ ആഷിക് അബു ചിത്രം, മമ്മൂട്ടി-ജിബു ജേക്കബ് ചിത്രം, മമ്മൂട്ടി-റോഷന്‍ ആന്‍ഡ്രൂസ് ചിത്രം, മോഹന്‍ ലാല്‍ ദിലീഷ് പോത്തന്‍ ചിത്രം, മമ്മൂട്ടി-ദിലീഷ് പോത്തന്‍ എന്നീ കൂട്ടുക്കെട്ടിലുള്ള നല്ല സിനിമകള്‍ പിറവിയെടുക്കാന്‍ അല്‍ഫോണ്‍സ് ആഗ്രഹിക്കുന്നു.

ആഗ്രഹങ്ങളുടെ പട്ടിക നീളുന്നു

പ്രതാപ് പോത്തന്റെ സംവിധാനത്തില്‍ ഒരു ചിത്രം, ഷാജി കൈലാസിന്റെ ത്രില്ലിംഗ്, രജ്ഞിത്തിന്റെ മരണമാസ് ചിത്രം, പ്രിയന്റെ സന്തോഷകരമായ ചിത്രം, കല്യാണസൗഗന്ധികം പോലൊരു ചെറിയ വിനയന്‍ ചിത്രം, ഒരു ഹരിഹരന്‍ ചിത്രം, ശ്രീനിവാസന്റെ ഒരു ചിത്രം എന്നിങ്ങനെ അല്‍ഫോണ്‍സ് എന്ന സിനിമാ പ്രേമിയുടെ ആഗ്രഹങ്ങളുടെ പട്ടിക നീളുന്നു.

English summary
Alphonsen Puthren reveals his dream cinemas.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam