»   » സുഹൃത്തുക്കള്‍ നിവിന്‍ പോളിയെ ഒഴിവാക്കുന്നു, ഗ്യാപ്പില്‍ കയറുന്നത് കാളിദാസ് ജയറാം

സുഹൃത്തുക്കള്‍ നിവിന്‍ പോളിയെ ഒഴിവാക്കുന്നു, ഗ്യാപ്പില്‍ കയറുന്നത് കാളിദാസ് ജയറാം

Posted By: Rohini
Subscribe to Filmibeat Malayalam

നിവിന്‍ പോളിയെ ഒരു നടനും സ്റ്റാറും സൂപ്പര്‍സ്റ്റാറുമാക്കിയത് നടന്റെ സുഹൃത്തുക്കളാണ്. വിനീത് ശ്രീനിവാസന്‍, അല്‍ഫോണ്‍സ് പുത്രന്‍, എബ്രിഡ് ഷൈന്‍, ജൂഡ് ആന്റണി ജോസഫ് തുടങ്ങിയവരൊക്കെ തങ്ങളുടെ ഭാഗ്യ പരീക്ഷണം നിവിനെ വച്ച് നടത്തി. അതൊക്കെ വിജയം കാണുകയും ചെയ്തു.

അച്ഛന്റെയും അമ്മയുടെയും പ്രണയം മാതൃകയാക്കി കാളിദാസും പ്രണയിച്ചു, പക്ഷെ സംഭവിച്ചത് ?

ഇപ്പോഴിതാ പതിയെ നിവിന്‍ ഒഴിവാകുന്നു. മലയാളത്തിന് പുറമെ തമിഴിലും ശ്രദ്ധിക്കുന്നത് കൊണ്ടാണോ, സംവിധായകര്‍ കഥാപാത്രങ്ങളുടെ മുഖം മാറി പരീക്ഷിക്കുന്നത് കൊണ്ടാണോ എന്നറിയില്ല, നിവിന് പകരം ആ ഗ്യാപ്പിലേക്ക് കയറുന്നത് താരപുത്രന്‍ കാളിദാസ് ജയറാണാണ്.

എബ്രിഡ് ചിത്രത്തില്‍

എബ്രഡിഡ് ഷൈന്‍ സംവിധാനം ചെയ്ത രണ്ട് ചിത്രത്തിലും നായകന്‍ നിവിന്‍ പോളിയായിരുന്നു. 1983 എന്ന ചിത്രവും ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലും നിവിന്‍ നായകനായി എത്തുകയും സിനിമകള്‍ മികച്ച വിജയം നേടുകയും ചെയ്തു.

മാറ്റിപ്പിടിച്ചു, കാളിദാസ് നായകന്‍

എന്നാല്‍ ഇപ്പോള്‍ തന്റെ മൂന്നാമത്തെ ചിത്രത്തില്‍ എബ്രിഡ് നായകനെ ഒന്ന് മാറ്റി പരീക്ഷിക്കുകയാണ്. പൂമരം എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തില്‍ കാളിദാസ് ജയറാമാണ് നായകന്‍. സിനിമ റിലീസിങ് ഘട്ടത്തിലാണ്. കോളേജ് പശ്ചാത്തലമാക്കി ഒരുക്കുന്ന പൂമരത്തിലൂടെ കാളിദാസ് ആദ്യമായി നായകനായി മലയാളത്തില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

ഇപ്പോള്‍ അല്‍ഫോണ്‍സും

എബ്രിഡിന് പിന്നാലെ ഇതാ അല്‍ഫോണ്‍സ് പുത്രനും. അല്‍ഫോണ്‍സ് ആദ്യമായി ഒരുക്കിയ യുവ് എന്ന ആല്‍ബത്തിലും നേരം, പ്രേമം എന്നീ ചിത്രത്തിലും നായകന്‍ നിവിന്‍ പോളി ആയിരുന്നു. ഇപ്പോഴിതാ നിവിന് പകരം അല്‍ഫോണ്‍സും പുതിയ ചിത്രത്തില്‍ കാളിദാസിനെ നായകനായി പരിഗണിച്ചതായി വാര്‍ത്തകള്‍.

തമിഴ് ചിത്രം

കാളിദാസിനെ നായകനാക്കി ഒരുക്കുന്നത് പൂര്‍ണമായും ഒരു തമിഴ് ചിത്രമാണെന്നാണ് വാര്‍ത്തകള്‍. കാളിദാസിന്റെ നായകനായുള്ള അരങ്ങേറ്റം തമിഴിലായിരുന്നു. അല്‍ഫോണ്‍സും പ്രേമത്തിലൂടെയും നേരത്തിലൂടെയും തമിഴര്‍ക്ക് പരിചിതനാണ്.

English summary
Alphonse Puthran's next with Kalidas Jayaram

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam