»   » പിണറായിക്ക് അല്‍ഫോണ്‍സ് പുത്രന്റെ തുറന്ന കത്ത്, വെള്ളം കൊടുത്തിട്ട് പോരെ വേഗം യാത്ര

പിണറായിക്ക് അല്‍ഫോണ്‍സ് പുത്രന്റെ തുറന്ന കത്ത്, വെള്ളം കൊടുത്തിട്ട് പോരെ വേഗം യാത്ര

Written By:
Subscribe to Filmibeat Malayalam

പുതിയ കേരള സര്‍ക്കാറിന് നിവേദനങ്ങളും അപേക്ഷകളും വന്ന് കുമിയുകയാണ്. പ്രതീക്ഷയോടെയാണ് ജനം. എല്‍ ഡി എഫ് വരും എല്ലാം ശരിയാകും എന്ന മുദ്രാവാക്യത്തില്‍ ഇപ്പോഴും വിശ്വസിയ്ക്കുന്നു.

സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രനും പുതിയ സര്‍ക്കാറിനോടും മുഖ്യമന്ത്രിയോടും ചിലതൊക്കെ പറയാനുണ്ട്. ഫേസ്ബുക്കിലൂടെ മുഖ്യമന്ത്രി പിണറായി വിജയന് ഒരു തുറന്ന കത്ത് എഴുതിയിരിയ്ക്കുകയാണ് പ്രേമം സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍.

alphonse-pinarayi

മഴയാണെങ്കിലും വെയിലാണെങ്കിലും സംസ്ഥാനത്ത് പലയിടത്തും കുടിവെള്ള പ്രശ്‌നം രൂക്ഷമാണ്. ഈ പ്രശ്‌നം പരിഹരിച്ചിട്ട് പോരെ വേഗത്തില്‍ സഞ്ചരിക്കാനുള്ള മെട്രോയെന്ന് അല്‍ഫോന്‍സ് പുത്രന്‍ ചോദിക്കുന്നു

കുടിവെള്ളം ഇല്ലാത്ത ഓരോ സ്ഥലത്ത ബുദ്ധിമുട്ട് കാണുമ്പോള്‍ എനിക്ക് മെട്രോയില്‍ പോകാന്‍ തോന്നുന്നില്ല. കേരളത്തിലെ ഓരോ വീട്ടിലും കുടിവെള്ളം ആയി എന്ന വാര്‍ത്ത കേള്‍ക്കുന്ന ദിവസം ഞാന്‍ എന്ന മനുഷ്യന്‍ സന്തോഷിക്കും. അന്ന് ഞാന്‍ അംഗീകരിക്കാം കേരളം പുരോഗമിക്കുന്നു എന്ന്- അല്‍ഫോണ്‍സ് എഴുതി.

English summary
Alphonse Puthran's open letter to CM Pinarayi Vijayan
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam