»   » പ്രേമത്തിനെ താഴ്ത്തിക്കെട്ടിയ ജൂറി ചെയര്‍മാനോട് അല്‍ഫോന്‍സ് പുത്രന്‍ പ്രതികരിക്കുന്നു

പ്രേമത്തിനെ താഴ്ത്തിക്കെട്ടിയ ജൂറി ചെയര്‍മാനോട് അല്‍ഫോന്‍സ് പുത്രന്‍ പ്രതികരിക്കുന്നു

Posted By: Sanviya
Subscribe to Filmibeat Malayalam

ഇത്തവണത്തെ സംസ്ഥാന അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ അല്‍ഫോന്‍സ് പുത്രന്റെ പ്രേമം സിനിമയെ പരിഗണിക്കാതിരുന്നത് ചര്‍ച്ചയായിരുന്നു. അവാര്‍ഡിന് പരിഗണിക്കാനുള്ള മൂല്യങ്ങള്‍ പ്രേമം സിനിമയ്ക്ക് ഉണ്ടായിരുന്നില്ലെന്നായിരുന്നു ജൂറി ചെയര്‍മാന്‍ മോഹന്‍ പറഞ്ഞത്. എന്നാല്‍ ജൂറി ചെയര്‍മാന്‍ മോഹന്റെ മറുപടിക്ക് ശേഷവും ഒട്ടേറെ പേര്‍ പ്രേമത്തിന് അവാര്‍ഡ് നല്‍കാത്തതിനെ തുടര്‍ന്ന് രംഗത്ത് എത്തിയിരുന്നു.

ഇപ്പോഴിതാ സംവിധായകന്‍ അല്‍ഫോന്‍സ് പുത്രനും രംഗത്ത് എത്തിയിരിക്കുന്നു. ജൂറി ചെയര്‍മാന്‍ മോഹന്‍ പ്രതികരിച്ച് ഒരു മാസത്തിന് ശേഷമാണ് അല്‍ഫോന്‍സ് പുത്രന്‍ മറുപടിയുമായി എത്തിയിരിക്കുന്നത്. അല്‍ഫോന്‍സ് പുത്രൻ തൻറെ ഫേസ്ബുക്ക് പേജിലൂടെയാണ് ജൂറി ചെയര്‍മാന്‍ മോഹന്റെ പ്രതികരണത്തിന് മറുപടി നല്‍കിയത്. അല്‍ഫോന്‍സ് പുത്രന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ.. തുടര്‍ന്ന് വായിക്കൂ...

പ്രേമത്തിനെ താഴ്ത്തിക്കെട്ടിയ ജൂറി ചെയര്‍മാനോട് അല്‍ഫോന്‍സ് പുത്രന്‍ പ്രതികരിക്കുന്നു

ഒരു സിനിമയുടെ ഘടനയ്ക്ക് പരിധി നിശ്ചയിച്ചിട്ടില്ല. സിനിമയുടെ ഘടന എന്ന് പറയുന്നത് മനുഷ്യ നിര്‍മ്മിതമാണ്.

പ്രേമത്തിനെ താഴ്ത്തിക്കെട്ടിയ ജൂറി ചെയര്‍മാനോട് അല്‍ഫോന്‍സ് പുത്രന്‍ പ്രതികരിക്കുന്നു

ഞാന്‍ ചിത്രത്തില്‍ പ്രണയത്തെ കുറിച്ച് പറയുമ്പോള്‍ പ്രണയം എന്ന വികാരത്തെ കുറിച്ച് മാത്രമല്ല പറഞ്ഞത്. അതിലെ അത്ഭുതങ്ങളും അസാധാരണത്വവുമെല്ലാം തോന്നും. അതുക്കൊണ്ട് തന്നെ ചിത്രത്തിലെ പല കാര്യങ്ങളെയും ഒരു പൂമ്പാറ്റയുമായി ഉപമിച്ചിരിക്കുന്നത്.

പ്രേമത്തിനെ താഴ്ത്തിക്കെട്ടിയ ജൂറി ചെയര്‍മാനോട് അല്‍ഫോന്‍സ് പുത്രന്‍ പ്രതികരിക്കുന്നു

ഒരു പൂമ്പായുമായി ഉപമിച്ചത് നിങ്ങള്‍ മനുഷ്യ നിര്‍മ്മിതമാണെന്ന് ചിന്തിച്ചാല്‍ എനിക്ക് സ്റ്റഡി ഷോട്ടുകഌം ലോജിക്കുമായി ബന്ധിപ്പിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. എന്നാല്‍ പൂമ്പാറ്റയെ മാത്രം നോക്കിയിരുന്നാല്‍ അതില്‍ ഒരിക്കലും ലോജിക് കാണുവാനും കഴിയില്ല. അതിനാലാകണം എന്റെ മേക്കിങിലും ഷോട്ട്‌സിലും നിങ്ങള്‍ ഉദ്ദേശിക്കുന്ന ലോജിക് കാണാതിരുന്നത്.

പ്രേമത്തിനെ താഴ്ത്തിക്കെട്ടിയ ജൂറി ചെയര്‍മാനോട് അല്‍ഫോന്‍സ് പുത്രന്‍ പ്രതികരിക്കുന്നു

ചിത്രത്തിലെ ജോര്‍ജ് എന്ന വ്യക്തിയുടെ ജനനം മുതലുള്ള കാര്യങ്ങളാണ് പൂമ്പാറ്റയുമായി ഉപമിച്ചിരിക്കുന്നത്. ജോര്‍ജ് എന്ന വ്യക്തി ക്യാറ്റര്‍പില്ലര്‍ സ്റ്റേജ്, പ്യൂപ്പ സ്റ്റേജ്, അവസാനം ഒരു പൂമ്പാറ്റയുടെ സ്റ്റേജില്‍ എത്തുന്നതു വരെയാണ്. ഓരോ സ്‌റ്റേജിലും അന്ധകാരം മാറിക്കൊണ്ടിരിക്കുകയാണ്.

പ്രേമത്തിനെ താഴ്ത്തിക്കെട്ടിയ ജൂറി ചെയര്‍മാനോട് അല്‍ഫോന്‍സ് പുത്രന്‍ പ്രതികരിക്കുന്നു

ഞാന്‍ വിശ്വസിക്കുന്നത് ഒരു സിനിമയുടെ ഘടന ഇതാണെന്ന് തന്നെയാണ്. അല്‍ഫോന്‍സ് പുത്രന്‍ പറയുന്നു.

പ്രേമത്തിനെ താഴ്ത്തിക്കെട്ടിയ ജൂറി ചെയര്‍മാനോട് അല്‍ഫോന്‍സ് പുത്രന്‍ പ്രതികരിക്കുന്നു

അല്‍പോന്‍സ് പുത്രന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണൂ..

English summary
Alphonse Puthren facebook post.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam