»   » കരണ്‍ ജോഹറിന് ഇഷ്ടമുള്ള രണ്ട് മലയാള സിനിമകള്‍; മമ്മൂട്ടിയുടേതോ മോഹന്‍ലാലിന്റെയോ അല്ല!!

കരണ്‍ ജോഹറിന് ഇഷ്ടമുള്ള രണ്ട് മലയാള സിനിമകള്‍; മമ്മൂട്ടിയുടേതോ മോഹന്‍ലാലിന്റെയോ അല്ല!!

By: Rohini
Subscribe to Filmibeat Malayalam

ബോളിവുഡിലെ ഹിറ്റ് സംവിധായകനാണ് കരണ്‍ ജോഹര്‍. പ്രാദേശിക ഭാഷയില്‍ ഇഷ്ടപ്പെട്ട ചിത്രങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ കരണ്‍ രണ്ട് മലയാള സിനിമകളുടെ പേര് പറഞ്ഞു. മലയാളത്തിലെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെയോ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ചിത്രത്തിന്റെയോ പേരല്ല കരണ്‍ പറഞ്ഞത്. പിന്നെയോ?

പട്ടിണി കിടന്നിട്ടുണ്ട്, ഒരുപാട് പേരുടെ കാലില്‍ വീണിട്ടുണ്ട്; യുവസൂപ്പര്‍താരം വെളിപ്പെടുത്തുന്നു

നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത രണ്ട് ചിത്രങ്ങളുടെ പോരാണ് ബോളിവുഡ് ഹിറ്റ് സംവിധായകന്‍ പറഞ്ഞത്. ദ ഹിന്ദുവിന്റെ ഡെപ്യൂട്ടി എഡിറ്ററും പ്രമുഖ സിനിമാ നിരൂപകനുമായ ഭരദ്വാജ് രംഗന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കരണ്‍ ജോഹര്‍.

അല്‍ഫോണ്‍സ് പുത്രന്‍ ചിത്രങ്ങള്‍

അവസാനം കണ്ട പ്രാദേശിക ചിത്രം ഏതാണെന്ന ചോദ്യത്തിന് മറുപടി പറയവെയാണ് കരണ്‍ അല്‍ഫോണ്‍സ് പുത്രനെ പ്രശംസിച്ച് സംസാരിച്ചത്. അല്‍ഫോണ്‍സിന്റെ സിനിമകള്‍ ഇഷ്ടമാണെന്ന് കരണ്‍ പറയുന്നു.

പ്രേമവും നേരവും

പ്രേമമെന്ന ചിത്രമാണ് ഏറ്റവും ഒടുവില്‍ കണ്ടത്. ആ സിനിമ വളരെ ഇഷ്ടപ്പെട്ടു, സംവിധായകനെയും ഇഷ്ടപ്പെട്ടു. അദ്ദേഹം ആദ്യം ചെയ്ത നേരവും എനിക്ക് പ്രിയപ്പെട്ടതാണ്- കരണ്‍ പറഞ്ഞു.

അല്‍ഫോണ്‍സും കരണും

പുതിയ ചിത്രം ചെയ്യാനായി കരണ്‍ ജോഹര്‍ അല്‍ഫോണ്‍സ് പുത്രനെ ക്ഷണിച്ചതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. അല്‍ഫോണ്‍സ് ബോളിവുഡില്‍ ഒരു സിനിമ ചെയ്യുന്നതായും വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് സംവിധായകനെ പ്രശംസിച്ച് കരണ്‍ രംഗത്തെത്തിയിരിയ്ക്കുന്നത്.

പ്രാദേശിക ഭാഷകളില്‍

പ്രാദേശിക ഭാഷകളില്‍ സിനിമ ചെയ്യാന്‍ തീരുമാനിച്ചാല്‍ ഏത് ഭാഷയില്‍ ചെയ്യും എന്ന ചോദ്യത്തിന് തമിഴ് എന്നായിരുന്നു കരണിന്റെ മറുപടി.

പ്രേമത്തിലെ ഫോട്ടോസിനായി

English summary
Karan Johar opened up about his fondness for Alphonse Puthren and his films in an interview given to popular journalist Bharadwaj Rangan. Karan Johar picked Premam as his favourite movie among the regional movies of recent times and praised Alphonse Puthren
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam