»   » അല്‍ഫോണ്‍സിന്റെ വിവാഹ വീഡിയോയിലെ ടീസറിലെ താരവും മലര്‍; കാണൂ

അല്‍ഫോണ്‍സിന്റെ വിവാഹ വീഡിയോയിലെ ടീസറിലെ താരവും മലര്‍; കാണൂ

Posted By:
Subscribe to Filmibeat Malayalam

പ്രേമം എന്ന ചിത്രത്തിന്റെ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്റെ വിവാഹം കഴിഞ്ഞു. വിവാഹ വീഡിയോയുടെ ടീസര്‍ പുറത്തിറങ്ങിയപ്പോള്‍ അതിലും താരം മലരാണെന്ന് തോന്നുന്നു.

വേവ ഫോട്ടോഗ്രഫിയുടെ വീഡിയോകളും ഫോട്ടോകളും ഫേസ്ബുക്കില്‍ വൈറലാകുകയാണ്. രണ്ട് മിനിട്ട് ദൈര്‍ഘ്യമിള്ള വീഡിയോ ഇതിനോടകം ഒരുലക്ഷത്തിലധികം ആളുകള്‍ കണ്ടു കാഴിഞ്ഞു.

alphonse-marriage-video

ഇന്ന് (ആഗസ്റ്റ് 22) രാവിലെ 11. 30 ന് ആലുവ സെന്റ് ഡൊമനിക് ദേവാലയത്തില്‍ വച്ചാണ് അല്‍ഫോണ്‍സ് പുത്രന്റെയും നിര്‍മാതാവ് അല്‍വിന്‍ ആന്റണിയുടെ മകള്‍ അലീന മേരി ആന്റണിയുടെയും വിവാഹം നടന്നത്. വിവാഹ ശേഷം ദേശം ഗ്രീന്‍പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ വിവാഹ സത്കാരം നടന്നു.

ആലുവ മാഞ്ഞൂരാന്‍ പോള്‍ പുത്രന്റെയും ഡെയ്‌സിയുടെയും മകനാണ് അല്‍ഫോണ്‍സ്. ചെന്നൈ സ്‌റ്റെല്ലാ മേരീസ് കോളജില്‍ പഠിക്കുകയായിരുന്നു അലീന. ഇത് പ്രേമ വിവാഹമല്ലെന്നും ഇരുവീട്ടുകാരും ആലോചിച്ച് നത്തിയ വിവാഹമാണെന്നും അല്‍വിന്‍ ആന്റണി പറഞ്ഞു.

തമിഴിലും മലയാളത്തിലുമായി ഒരുക്കിയ നേരം എന്ന ചിത്രത്തിലൂടെയാണ് അല്‍ഫോണ്‍സ് പുത്രന്‍ സംവിധാന രംഗത്തെത്തിയത്. അതിന് ശേഷം സംവിധാനം ചെയ്ത പ്രേമം മലയാള സിനിമാ ലോകത്ത് ഏറ്റവും വലിയ ചര്‍ച്ചയായി തീര്‍ന്നു. വിവാഹ വീഡിയോയുടെ ടീസര്‍ കാണൂ

Alphonse Putharen + Aleena Mary | Wedding Promo |

Alphonse Putharen + Aleena Mary | Wedding https://youtu.be/Dt88SzvHRP4www.wevaphotography.com

Posted by Weva Photography on Saturday, August 22, 2015
English summary
"Premam" director Alphonse Puthren married Aleena Mary Antony on Saturday, 22 August at a church in Aluva, Kochi. The function was attended by celebrities from the film industry including actress Sai Pallavi and Tamil actor Siddharth.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam