twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രേമം ദുല്‍ഖറില്‍ നിന്നും നിവിന്‍ പോളിയിലേക്കെത്തിയത് ഇങ്ങനെ! വെളിപ്പെടുത്തലുമായി സംവിധായകന്‍!

    |

    സിനിമാലോകവും പ്രേക്ഷകരും ഇരുകൈയ്യും നീട്ടി സ്വീകരിച്ച ചിത്രങ്ങളിലൊന്നായിരുന്നു പ്രേമം. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത സിനിമ തിയേറ്ററുകളിലേക്കെത്തിയിട്ട് 5 വര്‍ഷമായിരിക്കുകയാണ്. താരങ്ങളും സംവിധായകരും സിനിമാപ്രേമികളുമെല്ലാം ഇതേക്കുറിച്ച് പറഞ്ഞെത്തിക്കൊണ്ടിരിക്കുകയാണ്. സായ് പല്ലവി, മഡോണ സെബാസ്റ്റിയന്‍. അനുപമ പരമേശ്വരന്‍ ഈ മൂന്ന് നായികമാരുടെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു പ്രേമം.

    മലരേ എന്ന് തുടങ്ങുന്ന ഗാനവും മേരിയുടെ ഹെയര്‍ സ്റ്റൈലും നിവിന്റേയും കൂട്ടുകാരുടേയും വസ്ത്രധാരണവുമൊക്കെ അക്കാലത്ത് കേരളക്കര ഒന്നടങ്കം ഏറ്റെടുത്തിരുന്നു. അന്‍വര്‍ റഷീദായിരുന്നു ചിത്രം നിര്‍മ്മിച്ചത്. 4 കോടി മുടക്കി നിര്‍മ്മിച്ച ചിത്രത്തിന് ബോക്‌സോഫീസില്‍ നിന്നും ഗംഭീര വിജയമായിരുന്നു ലഭിച്ചത്. ദുല്‍ഖര്‍ സല്‍മാനെയായിരുന്നു ചിത്രത്തിലേക്ക് ആദ്യം ആലോചിച്ചതെന്നും പിന്നീട് അത് നിവിന്‍ പോളിയിലേക്ക് എത്തുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം വിശേഷങ്ങള്‍ പങ്കുവെച്ചത്.

    ദുല്‍ഖറില്‍ നിന്നും നിവിനിലേക്ക്

    ദുല്‍ഖറില്‍ നിന്നും നിവിനിലേക്ക്

    പ്രേമം സിനിമയിൽ ദുൽഖറിനെ നായകനാക്കാനായിരുന്നു നിർമാതാവ് അൻവർ റഷീദിന് താല്‍പര്യം. എന്നാൽ നിവിനുമൊത്തുള്ള പ്രത്യേക അടുപ്പം വച്ച് ഞങ്ങൾ ദുൽഖറിനരികിൽ എത്തിയില്ല. ഭാവിയിൽ ദുൽഖറുമൊത്ത് ഒന്നിക്കും. നിവിനെ എനിക്ക് അടുത്തറിയാം. അവന്റെ മുഖഭാവങ്ങൾ അറിയാം. അങ്ങനെ പ്രേമം നിവിനിലേയ്ക്ക് എത്തിയെന്നും അല്‍ഫോണ്‍സ് പുത്രന്‍ പറഞ്ഞിരുന്നു.

    കാളിദാസിന്‍റെ തിരക്ക്

    കാളിദാസിന്‍റെ തിരക്ക്

    കാളിദാസ് ജയറാമിനൊപ്പം ഞാൻ ഒരു മ്യൂസിക്കൽ സിനിമ ചെയ്യേണ്ടതായിരുന്നു. പക്ഷേ, നിർഭാഗ്യവശാൽ, ആ പ്രോജക്ട് കുറേ കാലം നീണ്ടുപോയി. കൂടാതെ കാളിദാസിന് ആ സമയത്ത് ഡേറ്റും ഉണ്ടായില്ല. കാരണം അദ്ദേഹത്തിന് 10 സിനിമകൾ ഒന്നിച്ചുവന്നു. എന്റെ ഒരു സിനിമയ്ക്കായി കാത്തിരിക്കുന്നതിനുപകരം അവരുമായി മുന്നോട്ട് പോകാൻ ഞാൻ നിർദ്ദേശിച്ചവെന്നും അല്‍ഫോണ്‍സ് പറയുന്നു.

    ഹിന്ദി റീമേക്കിനെക്കുറിച്ച്

    ഹിന്ദി റീമേക്കിനെക്കുറിച്ച്

    പിന്നീട് പ്രേമം ഹിന്ദി റീമേയ്ക്കുമായി ബന്ധപ്പെട്ട് മുംബൈയിൽ ചെന്നു. കരൺ ജോഹറിന് ഈ ചിത്രം ചെയ്യാൻ താൽപര്യമുണ്ടായിരുന്നു. ഞാൻ വരുൺ ധവാനൊപ്പം പ്രേമം റീമേയ്ക്ക് ചെയ്യണമെന്ന് കരൺ ആഗ്രഹിച്ചു. പക്ഷേ, ഞാൻ കേരളത്തിൽ നിന്നാണ്, ബോംബെയിലെ സംസ്കാരം തികച്ചും വ്യത്യസ്തമാണ്. ഞാനതുമായി ബന്ധപ്പെടുന്നില്ല, ഹിന്ദി പ്രേക്ഷകർക്കായി പ്രേമം എഴുതുന്നതിന് ഇത് പ്രധാനഘടകമാണ്. അതിനാൽ ഞാൻ പദ്ധതി ഉപേക്ഷിച്ചു. റൈറ്റ്സ് അവർ മേടിച്ചിട്ടുണ്ട്, പക്ഷേ ആരാണ് ഇത് സംവിധാനം ചെയ്യുന്നതെന്ന് എനിക്കറിയില്ല.

    മമ്മൂട്ടി ചിത്രത്തെക്കുറിച്ച്

    മമ്മൂട്ടി ചിത്രത്തെക്കുറിച്ച്

    മമ്മൂട്ടി, അരുൺ വിജയ് എന്നിവരോടൊപ്പം ഒരു തമിഴ് സിനിമ ചെയ്യാൻ ഞാൻ പിന്നീട് ആഗ്രഹിച്ചു, പക്ഷേ ബജറ്റ് കൂടുതലായതിനാൽ അതും ഫലവത്തായില്ല. പതിമൂന്ന് കോടിയായിരുന്നു സിനിമയുടെ ബജററ്റ്. ഇപ്പോൾ, ഞാൻ ഓൺലൈൻ ഉറവിടങ്ങളിൽ നിന്ന് സംഗീതം പഠിക്കുന്നു. എന്റെ അടുത്തത് മ്യൂസിക്കൽ ഫിലിം ആണ്. പക്ഷേ ഒരു സംഗീതജ്ഞനാകാൻ ആഗ്രഹിക്കുന്ന ഒരു നടനെ ഞാൻ ഇതുവരെ കണ്ടിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

    വിശ്വാസമില്ലായിരുന്നു

    വിശ്വാസമില്ലായിരുന്നു

    പ്രേമം സിനിമയുടെ തിരക്കഥ നിർമാതാവിന് അയച്ചു കൊടുത്തപ്പോൾ, ഇതെന്താണ് എഴുതി വച്ചിരിക്കുന്നതെന്നാണ് എന്നോട് ചോദിച്ചത്. ‘നായികയുടെ ഓർമ പോകുന്നു, നായകൻ കരഞ്ഞുകൊണ്ട് പോകുന്നു.' സിനിമ കണ്ട് കഴിഞ്ഞപ്പോഴാണ് ഇത് വർക്ക് ചെയ്യും എന്ന് അദ്ദേഹം പറയുന്നത്. സിനിമയുടെ അവതരണമാണ് തിരക്കഥ വ്യത്യസ്തമാകുന്നത്. അത് പറഞ്ഞുകൊടുത്താൽ നന്നാകണമെന്നില്ല. സിനിമയുടെ തിരക്കഥയിൽ നിര്‍മാതാവിന് ആദ്യം വിശ്വാസമില്ലായിരുന്നെന്നും ചിത്രം ഷൂട്ട് ചെയ്ത് മുഴുവൻ കണ്ടപ്പോഴാണ് അദ്ദേഹത്തിന് പ്രതീക്ഷ വന്നതെന്നും അൽഫോൻസ് പറഞ്ഞിരുന്നു.

     നിവിന്‍ പോളിയെക്കുറിച്ച്

    നിവിന്‍ പോളിയെക്കുറിച്ച്

    എലി എന്ന ഷോര്‍ട്ട് ഫിലിമിനിടയിലാണ് നിവിന്‍ പോളിയെ ആദ്യമായി കണ്ടത്. തന്നെ സംവിധായകനായി കാണാന്‍ ഒരുപാട് ആഗ്രഹിച്ചയാള്‍ കൂടിയാണ് അദ്ദേഹം. നേരം ഹ്രസ്വചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളായിരുന്നു താരം. ‘നിവിനും ഞാനും തമ്മിലുള്ള ബന്ധം ആരംഭിക്കുന്നത് നേരം എന്ന ഹ്രസ്വചിത്രം ചെയ്യുന്ന സമയത്താണ്. ആ ഹ്രസ്വചിത്രത്തിന്റെ നിർമാതാക്കളില്‍ ഒരാളായിരുന്നു നിവിൻ. 2009ലാണ്. 3000 രൂപയാണ് നിവിന്‍ ചിത്രത്തിനായി നൽകിയത്. അതുപോലെ വേറെയും നിർമാതാക്കൾ ഉണ്ടായിരുന്നു.

    ജയ് യെ തീരുമാനിച്ചു

    ജയ് യെ തീരുമാനിച്ചു

    നസ്രിയയ്ക്കൊപ്പം ഒരു ആൽബവും നിവിനൊപ്പം ചെയ്തു. നേരം സിനിമ ചെയ്യുമ്പോൾ തമിഴ് നടൻ ജയ്‌യെ ആണ് നായകനായി തീരുമാനിച്ചത്. അദ്ദേഹത്തിന്റെ അഭിനയം എനിക്ക് ഇഷ്ടമായിരുന്നു. എങ്കയും എപ്പോതും എന്ന സിനിമ റിലീസ് ചെയ്ത് തിരക്കേറി വരുന്ന സമയമാണ്. ഫോൺ വിളിച്ച് എടുക്കുന്നില്ല. അവസാനം വീട്ടിൽ പോയി കാണാൻ തീരുമാനിച്ചു. രണ്ട് മൂന്ന് മാസം ജയ്‌യുടെ പുറകെ നടന്നു. അവസാനം നിർമാതാവിനും താൽപര്യമില്ലാതെയായി. പിന്നീട് തമിഴ് നടൻ വൈഭവിനെ നായകനാക്കാൻ തീരുമാനിച്ചു. വൈഭവിനും താൽപര്യമുണ്ടായിരുന്നു. പക്ഷേ അതും ചില കാരണങ്ങളാൽ നടന്നില്ല. അവസാനം നിർമാതാവ്, നിവിനും നസ്രിയയും അഭിനയിച്ച ആൽബം കാണാൻ ഇടയായി. ഇവരെ കാസ്റ്റ് ചെയ്താൽ നല്ലതാകുമെന്ന് പറഞ്ഞു. അങ്ങനെയാണ് നിവിനിൽ എത്തുന്നതെന്നും അദ്ദേഹം പറയുന്നു.

    English summary
    Alphonse Puthren reveals about Premam casting
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X