»   » മോഹന്‍ലാലിനെ വച്ച് മങ്കാത്ത ചെയ്യുമോ എന്ന ചോദ്യത്തിന് അല്‍ഫോണ്‍സ് പുത്രന്റെ മറുപടി

മോഹന്‍ലാലിനെ വച്ച് മങ്കാത്ത ചെയ്യുമോ എന്ന ചോദ്യത്തിന് അല്‍ഫോണ്‍സ് പുത്രന്റെ മറുപടി

Posted By: Rohini
Subscribe to Filmibeat Malayalam

നേരം, പ്രേമം എന്നീ രണ്ട് മലയാള സിനിമകളിലൂടെ തന്നെ ഇന്ത്യന്‍ സിനിമാ സംവിധായകര്‍ക്കിടയില്‍ പേര് നേടിയ ആളാണ് അല്‍ഫോണ്‍സ് പുത്രന്‍. അല്‍ഫോണ്‍സിന്റെ അടുത്ത ചിത്രം തമിഴിലാണോ ഹിന്ദിയിലാണോ എന്ന സംശയം നിലനില്‍ക്കെ, അടുത്ത ചിത്രത്തിലും നിവിന്‍ പോളി തന്നെയായിരിയ്ക്കുമോ നായകന്‍ എന്ന ചോദ്യവും ഉയരുന്നു.

മമ്മൂട്ടിയുണ്ട്, ദിലീപുണ്ട്, മീനാക്ഷിയുണ്ട്, നസ്‌റിയയുടെ ഡാന്‍സുണ്ട്; ഏതന്റെ മാമോദീസ വീഡിയോ കാണൂ..

തല അജിത്തിന്റെ പിറന്നാളിന്, അദ്ദേഹത്തിനൊപ്പം സിനിമ ചെയ്യാന്‍ ആലോചിക്കുന്ന കാര്യം ഒരു ആരാധകന്റെ ചോദ്യത്തിന് ഉത്തരമായി അല്‍ഫോണ്‍സ് പറഞ്ഞിരുന്നു. ഇപ്പോഴിതാ മോഹന്‍ലാലിന്റെ പിറന്നാളിന് അദ്ദേഹത്തെ വച്ചൊരു സിനിമ ചെയ്യുന്നതിനെ കുറിച്ചും അല്‍ഫോണ്‍സ് പ്രതികരിക്കുന്നു.

അമ്മായിയച്ഛന്‍ പ്രശ്‌നമാകും; അല്‍ഫോണ്‍സ് പുത്രന്‍ - മോഹന്‍ലാല്‍ ചിത്രം ഉപേക്ഷിച്ചു?

പിറന്നാള്‍ ആശംസ

ഇന്നലെ (മെയ് 21) മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കൊണ്ട് അല്‍ഫോണ്‍സ് പുത്രനും ഫേസ്ബുക്കില്‍ എത്തിയിരുന്നു. കംപ്ലീറ്റ് ആക്ടര്‍ക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന്, മോഹന്‍ലാലിനൊപ്പം നില്‍ക്കുന്ന ഫോട്ടോ അല്‍ഫോണ്‍സ് തന്റെ ഫേസ്ബുക്ക് കവര്‍ ഫോട്ടോ ആക്കുകയും ചെയ്തു...

മങ്കാത്ത ചെയ്യുമോ..

ഫേസ്ബുക്കില്‍ വെറുതേ പോസ്റ്റ് ഇടുക മാത്രമല്ല, അതിന് താഴെ വരുന്ന കമന്റുകള്‍ക്ക് കൃത്യമായി മറുപടി നല്‍കാനും ശ്രദ്ധിയ്ക്കുന്ന സംവിധായകനാണ് അല്‍ഫോണ്‍സ്. അങ്ങനെയാണ് ലാലേട്ടനെ വച്ച് മങ്കാത്ത മോഡല്‍ സിനിമ ചെയ്യാമോ എന്ന് ഒരു ആരാധകന്‍ ചോദിച്ചത്.

അല്‍ഫോണ്‍സിന്റെ മറുപടി

എനിക്ക് ലാലേട്ടന്‍ എന്ന് പറയുന്നത് ക്ലിന്റ് ഈസ്റ്റ് വുഡ്, തൊഷീരൊ മിഫൂന്‍, മര്‍ലന്‍ ബ്രാന്‍ഡോ, അല്‍പാച്ചിനോ, റോബര്‍ട്ട് ഡി നീറോ എന്നിവരേക്കാളും മേലേയാണ്. അപ്പോള്‍ ഞാന്‍ മങ്കാത്ത മോഡല്‍ പടം എടുക്കണോ അതോ വേള്‍ഡ് ക്ലാസ് ലെവലില്‍ ഒരു പടം എടുക്കണോ?

മോഹന്‍ലാലിനൊപ്പം

മോഹന്‍ലാലിനൊപ്പം ഒരു സിനിമ ചെയ്യുക എന്നത് അല്‍ഫോണ്‍സ് പുത്രന്റെ വലിയ ആഗ്രഹമാണ്. ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഒപ്പം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ എഡിറ്റ് ചെയ്തത് അല്‍ഫോണ്‍സ് പുത്രനായിരുന്നു. ചിത്രത്തിന്റെ സക്‌സസ് മീറ്റില്‍ തന്റെ ആഗ്രഹം അല്‍ഫോണ്‍സ് പ്രകടിപ്പിയ്ക്കുകയും ചെയ്തിരുന്നു.

English summary
Alphonse Puthrens reply to a Mohanlal fan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam