»   » ദിലീപിനെ തേടി ജയിലിലേക്ക് കത്തുകളുടെ പ്രവാഹം! ഇപ്പോള്‍ കിട്ടിയ കത്തുകളുടെ എണ്ണം കേട്ടാല്‍ ഞെട്ടും!!

ദിലീപിനെ തേടി ജയിലിലേക്ക് കത്തുകളുടെ പ്രവാഹം! ഇപ്പോള്‍ കിട്ടിയ കത്തുകളുടെ എണ്ണം കേട്ടാല്‍ ഞെട്ടും!!

Posted By: Teresa John
Subscribe to Filmibeat Malayalam

ദിലീപ് ജയിലിലായതിന് പിന്നാലെ അദ്ദേഹത്തിന്റെ കഷ്ടകാലത്തിന്റെ ദിനങ്ങളാണെന്ന് പറയാം. കൊച്ചിയില്‍ പ്രമുഖ നടിയെ ആക്രമിച്ച കേസിലാണ് ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നതെങ്കിലും ഇപ്പോള്‍ ഭൂമി ഇടപാടുകളും ഡി സിനിമാസ് തിയറ്റര്‍ പണിതതിന്റെ പേരിലും എന്നിങ്ങനെ പല തരത്തിലാണ് കേസുകള്‍ വന്നു കൊണ്ടിരിക്കുന്നത്.

നരസിംഹം റിലീസ് ചെയ്ത 18 വര്‍ഷം പൂര്‍ത്തിയാവുന്ന അന്ന് മലയാള സിനിമയ്ക്ക ഒരു സര്‍പ്രൈസ് ഉണ്ട്!അതാണിത്!

നടിയെ വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി! മരണത്തിന് പിന്നില്‍ ഭര്‍ത്താവ്?

അതിനിടെ ദിലീപിന്റെ പേരില്‍ ആലുവ സബ് ജയിലിലേക്ക് നിരവധി കത്തുകള്‍ വന്നു കൊണ്ടിരിക്കുകയാണെന്നാണ് പുതിയ വാര്‍ത്തകള്‍. സംസ്ഥാനത്തിന്റെ വിവിധ ഭാഗത്ത് നിന്നുമാണ് കത്തുകള്‍ വന്നു കൊണ്ടിരിക്കുന്നത്. എന്നാല്‍ കത്തുകള്‍ വായിക്കുന്നതിന് ദിലീപ് താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ലെന്നാണ് വിവരം. ഇതിനെ തുടര്‍ന്ന് കത്തുകളെല്ലാം ഓഫീസില്‍ തന്നെ സൂക്ഷിച്ചിരിക്കുകയാണ്.

ദിലീപിനെ തേടിയെത്തുന്ന കത്തുകള്‍

ദിലീപ് ജയിലിലായതിന് പിന്നാലെ അദ്ദേഹത്തെ തേടി ആലുവ സബ് ജയിലിലേക്കാണ് കത്തുകള്‍ വന്നു കൊണ്ടിരിക്കുന്നത്. ഒരു കത്ത് ഗോപാലകൃഷ്ണന്‍, പത്മസരോവരം, കൊട്ടരക്കടവ്, ആലുവ (ആലുവ സബ് ജയില്‍) എന്ന വിലാസത്തിലുമാണ് എത്തിയിരിക്കുന്നത്.

ഒന്നും രണ്ടുമൊന്നും അല്ല

ഇതിനകം ദിലീപിനെ തേടിയെത്തിരിക്കുന്ന കത്തുകള്‍ ഒന്നും രണ്ടുമൊന്നുമല്ല. മുപ്പതിലധികം കത്തുകളാണെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

ദിലീപിന് കത്ത് വേണ്ട

തന്റെ പേരില്‍ ഇത്രയധികം കത്തുകള്‍ വന്നിട്ടും ഇതൊന്നും താരം സ്വീകരിച്ചിട്ടില്ല. അതിനാല്‍ തന്നെ കത്തുകളെല്ലാം ജയിലിലെ ഓഫീസില്‍ തന്നെ സൂക്ഷിച്ചിരിക്കുകയാണ്.

രണ്ട് രജിസ്‌ട്രേഡ് തപാലുകള്‍

മുപ്പത് കത്തുകളില്‍ രണ്ടെണ്ണം രജിസ്‌ട്രേഡ് തപാലുകളാണ്. ഇവ രണ്ടും ദിലീപിനെ കൊണ്ട് തന്നെ ഒപ്പിട്ടു വാങ്ങിച്ചിരുന്നു. ബാക്കിയെല്ലാം സാധാരണ കവറുകളിലും ഇലന്‍ഡുകളിലുമാണ് അയച്ചിരിക്കുന്നത്.

വിലാസം

ദിലീപ് സെല്‍ നമ്പര്‍ 2/523, സബ് ജയില്‍, ആലുവ, എന്ന വിലാസത്തിലായിരുന്നു 29 കത്തുകള്‍ വന്നത് ഒരു കത്ത് ഗോപാലകൃഷ്ണന്‍, പത്മസരോവരം, കൊട്ടരക്കടവ്, ആലുവ( ആലുവ സബ് ജയില്‍) എന്ന വിലാസത്തിലുമായിരുന്നു.

സന്ദര്‍ശനം

ദിലീപിനെ സന്ദര്‍ശിക്കാന്‍ വീട്ടുകാര്‍ക്കും അഭിഭാഷകനും മാത്രമെ അവസരം ഉള്ളു. അതിനിടെ ദിലീപിന്റെ സഹോദരനായ അനൂപ് ഇന്നലെയും താരത്തെ കാണുന്നതിന് ജയിലിലെത്തിയിരുന്നു.

English summary
Aluva sub jail collected many letters for Dileep

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam