twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അമല്‍ നീരദും അന്‍വര്‍ റഷീദും ഒന്നിക്കുന്നു

    By Nirmal Balakrishnan
    |

    Amal- Anwar
    സിനിമയില്‍ അടുത്തടുത്ത കാലഘട്ടത്തില്‍ തുടക്കം കുറിച്ചവരാണ് സുഹൃത്തുക്കളായ അന്‍വര്‍ റഷീദും അമല്‍ നീരദും. രണ്ടുപേരും മലയാളത്തില്‍ തുടക്കം കുറിക്കുന്നത് സംവിധായകന്‍ രഞ്ജിത്തിനൊപ്പം. പക്ഷേ ഹിറ്റുകളുടെ കൂട്ടുകാരന്‍ എന്ന ക്രെഡിറ്റ് സ്വന്തമാക്കാന്‍ ഭാഗ്യമുണ്ടായത് അന്‍വറിനാണെന്നു മാത്രം. ചെയ്ത ചിത്രങ്ങളെല്ലാം അന്‍വര്‍ സൂപ്പര്‍ഹിറ്റാക്കിയപ്പോള്‍ ചെയ്തതെല്ലാം കോപ്പിയടിയാണെന്ന ചീത്തപേരു മാത്രമായിരുന്നു അമലിനു സ്വന്തമായുള്ളത്. ഒടുവിലിതാ രണ്ടു കൂട്ടുകാരും ഒന്നിക്കുന്നു. അമല്‍ നിര്‍മാതാവും അന്‍വര്‍ സംവിധായകനും.

    പൃഥ്വിരാജ് നായകനാകുന്ന വെയ് രാജാ വെയ് എന്ന ചിത്രത്തിനു ശേഷം അന്‍വര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് അമല്‍ നീരദ് പ്രൊഡക്ഷന്‍ ആയിരിക്കും. കൊല്‍ക്കത്തയിലെ സത്യജിത് റായി ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നുള്ള പഠനശേഷം കാമറമാനായാണ് അമല്‍ നീരദിന്റെ തുടക്കം. രഞ്ജിത്ത് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ ബഌക്കിലൂടെയാണ് അമല്‍ മലയാളത്തില്‍ തുടക്കമിടുന്നത്. ചിത്രം വന്‍ പരാജയമായിരുന്നെങ്കിലും ചായാഗ്രഹണം ശ്രദ്ധേയമായി. അങ്ങനെയാണ് മമ്മൂട്ടിയെ നായകനാക്കി ബിഗ് ബി ഒരുക്കുന്നത്.

    ഹോളിവുഡ് ചിത്രമായ ഫോര്‍ബ്രദേഴ്‌സ് എന്ന ചിത്രത്തിന്റെ കോപ്പിയടിയാണ് ചിത്രമെന്ന പേരുദോഷം അമലിനുണ്ടായി. തൊട്ടടുത്ത വര്‍ഷമാണ് അന്‍വര്‍ റഷീദ് സ്വതന്ത്രസംവിധായകനായി എത്തുന്നത്. രഞ്ജിത്തിനൊപ്പം പ്രവര്‍ത്തിക്കുകയായിരുന്ന അന്‍വറിനെ തേടി ഭാഗ്യം എത്തുകയായിരുന്നു. രാജമാണിക്യം രഞ്ജിത്ത് ചെയ്യാനിരുന്ന ചിത്രമായിരുന്നു. പക്ഷേ എന്തെല്ലാമോ കാരണത്താല്‍ സംവിധാന ചുമതല അന്‍വറിനു ലഭിച്ചു. ചിത്രം സൂപ്പര്‍ഹിറ്റായതോടെ അന്‍വറിന്റെ നല്ലകാലം തുടങ്ങി.

    രണ്ടുപേരുടെയും അടുത്ത ചിത്രം മോഹന്‍ലാലിനെ വച്ചായിരുന്നു. സാഗര്‍ ഏലിയാസ് ജാക്കിയിലൂടെ അമല്‍ ലാലിനെ നായകനാക്കിയപ്പോള്‍ ചോട്ടാ മുബൈയിലൂടെ ലാല്‍ അന്‍വറിന്റെ നായകനായി. ഇവിടെയും ജയം അന്‍വറിനൊപ്പമായിരുന്നു. ഇരുപതാം നൂറ്റാണ്ട് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ രണ്ടാംഭാഗമായിരുന്നു സാഗര്‍ ഏലിയാസ്. പക്ഷേ സ്ലോമോഷനും ഇടിയും മാത്രമായിരുന്നു ചിത്രത്തില്‍. കഥയോ വിശ്വാസ്യയോഗ്യമായ മറ്റെന്തെങ്കിലുമോ ഉണ്ടായിരുന്നില്ല.

    മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത അണ്ണന്‍ തമ്പിയിലൂടെ വിജയത്തിന്റെ ഹാട്രിക് ആഘോഷിച്ചു അന്‍വര്‍. എന്നാല്‍ പൃഥ്വിയെ നായകനാക്കിയുള്ള അന്‍വറും കോപ്പിയടിയാണെന്ന പ്രചാരണം വന്നതോടെ അമല്‍ നീരദിന് നില്‍ക്കക്കള്ളിയില്ലാതെയായി. എല്ലാ കളങ്കവും മായ്ക്കാന്‍ വേണ്ടിയാണ് യുവതാരങ്ങളെ നിരത്തി ബാച്ച്‌ലര്‍ പാര്‍ട്ടിയൊരുക്കുന്നത്. ഐറ്റം ഡാന്‍സും ബെല്ലി ഡാന്‍സുമുണ്ടായിട്ടും കോപ്പിയടി പ്രശ്‌നം വീണ്ടും വന്നു. ഇവിടെയും സ്ലോമോഷന്‍ തന്നെയായിരുന്നു നായകന്‍.

    ഒരാഴ്ച കൊണ്ട് ചിത്രം തിയറ്റര്‍ വിട്ടു. തൊട്ടുപിന്നാലെയെത്തിയ അന്‍വറിന്റെ ഉസ്താദ് ഹോട്ടല്‍ സൂപ്പര്‍ഹിറ്റിലേക്കു കുതിക്കുകയാണ്. മമ്മൂട്ടിയുടെ മകന്‍ ദുല്‍ക്കറും തിലകനും തകര്‍ത്തഭിനയിച്ച ചിത്രം കോടികള്‍ നേട്ടമുണ്ടാക്കുമെന്നതില്‍ ഒരു സംശയവുമില്ല. ഇതിനിടെ രഞ്ജിത്തിന്റെ കേരള കഫേയില്‍ ദ് ബ്രിജ് എന്ന ചെറുചിത്രമെടുത്ത് അന്‍വര്‍ തനിക്ക് കോമഡിചിത്രങ്ങള്‍ മാത്രമല്ല അറിയുക എന്നുകൂടി തെളിയിച്ചിരുന്നു.

    ഇപ്പോള്‍ പൃഥ്വിയെ നായകനാക്കി ചെയ്യുന്ന വെയ് രാജാ വെയ് യുടെ പണിപ്പുരയിലാണ് അന്‍വര്‍. പൃഥ്വിരാജിന്റെ നിര്‍മാണ കമ്പനിയായ ഓഗസ്റ്റ് ഫിലിംസ് ആണ് നിര്‍മാണം. ഇതിനു ശേഷം അമല്‍നീരദിന്റെ ചിത്രം സംവിധാനം ചെയ്യും. ബാച്ച്‌ലര്‍പാര്‍ട്ടിയുടെ പരാജയത്തിനു ശേഷം അമല്‍ നീരദ് പുതിയ ചിത്രമൊന്നും അനൗണ്‍സ് ചെയ്തിട്ടില്ല. ബാച്ച്‌ലര്‍പാര്‍ട്ടിക്കു മുന്‍പ് അനൗണ്‍സ് ചെയ്തിരുന്ന അരിവാള്‍ ചുറ്റിക നക്ഷത്രത്തെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറഞ്ഞുകേള്‍ക്കുന്നില്ല. നല്ല സംവിധായകനായില്ലെങ്കിലും നിര്‍മാതാകാനുള്ള ശ്രമത്തിലാണ് അമല്‍ നീരദ്.

    English summary
    The man who set new standards in cinematography is donning the hat of a producer. Anwar Rasheed will direct his next Film.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X