»   » ഒടുവിലത് കഴിഞ്ഞു, അമല്‍ നീരദ് ചിത്രം പൂര്‍ത്തിയാക്കിയ ദുല്‍ഖര്‍ തളര്‍ന്നിരിയ്ക്കുകയാണോ?

ഒടുവിലത് കഴിഞ്ഞു, അമല്‍ നീരദ് ചിത്രം പൂര്‍ത്തിയാക്കിയ ദുല്‍ഖര്‍ തളര്‍ന്നിരിയ്ക്കുകയാണോ?

Posted By: Rohini
Subscribe to Filmibeat Malayalam

അങ്ങനെ ഒടുവില്‍ ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കി. തിരക്കഥാകൃത്ത് ഷിബിന്‍ ഫ്രാന്‍സിസാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയ വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

അമല്‍ നീരദ് ചിത്രത്തിനായി ദുല്‍ഖര്‍ മെക്‌സിക്കോയില്‍; ചിത്രങ്ങള്‍ വൈറലാവുന്നു

ചിത്രീകരണം പൂര്‍ത്തിയാക്കി ദുല്‍ഖര്‍ വിശ്രമിയ്ക്കുന്ന ചിത്രത്തിനൊപ്പാണ് ഷിബിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഡിക്യുവിന്റെ മുഖത്ത് ഒരു കുഞ്ഞു പുഞ്ചിരിയും കാണാം.

ഇതാണ് ആ ഫോട്ടോ

ഇതാണ് ആ ഫോട്ടോ. പിന്തുണച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ടാണ് ഷിബിന്‍ ഫ്രാന്‍സിസ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിയ്ക്കുന്നത്.

ഉപേക്ഷിച്ചെന്ന വാര്‍ത്തകള്‍

അമല്‍ നീരദ് ചിത്രത്തിന്റെ ഷൂട്ടിങ് നിര്‍ത്തിവച്ച് ദുല്‍ഖര്‍ സത്യന്‍ അന്തിക്കാട് ചിത്രത്തിലേക്ക് കടന്നപ്പോള്‍, ഈ സിനിമ ഉപേക്ഷിച്ചു എന്ന തരത്തില്‍ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ചില സാങ്കേതിക തടസ്സങ്ങളാല്‍ ഷൂട്ടിങ് മുടങ്ങിപ്പോകുകയാണ് ഉണ്ടായത്. ആദ്യ ഘട്ട ഷൂട്ടിങ് കൊച്ചിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി, രണ്ടാം ഘട്ട ഷൂട്ടിങിനായി വിദേശത്ത് പോകുന്നതിന് വിസ തടസ്സമുണ്ടായി. അതാണ് ഷൂട്ടിങ് തടസ്സപ്പെടാന്‍ കാരണം.

ദുല്‍ഖറിന്റെ കഥാപാത്രവും കഥാ പശ്ചാത്തലവും

അജി മാത്യു എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിയ്ക്കുന്നത്. തനി പാലക്കാരന്‍ അജി മാത്യു. പാലായില്‍ വച്ച് അജി ഒരു പെണ്‍കുട്ടിയെ കാണുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നു. എന്നാല്‍ കൂടുതല്‍ അടുക്കും മുന്‍പ് അവള്‍ യുഎസ്എയിലേക്ക് പോകുന്നു. പിന്നീട് അവളെയും തേടി യുഎസ്എയില്‍ എത്തുന്ന നായകന്‍ അവിടെ വച്ച് പല സത്യങ്ങളും തിരിച്ചറിയുന്നു. അജി മാത്യുവിന്റെ യാത്രയും യാത്രയിലെ തിരിച്ചറിവുകളും തന്നെയാണത്രെ കഥയുടെ പശ്ചാത്തലം

പുതുമുഖ നായിക

ഛായാഗ്രാഹകന്‍ സികെ മുരളീധരന്റെ മകള്‍ കാര്‍ത്തിക മുരളീധരനാണ് ചിത്രത്തിലെ നായിക. നേരത്തെ അനു ഇമ്മാനുവലിനെയാണ് നായികയായി പരിഗണിച്ചിരുന്നത്. എന്നാല്‍ തെലുങ്ക് ചിത്രത്തിന് നല്‍കിയ ഡേറ്റുമായി ക്ലാഷായത് കാരണം അനു ചിത്രത്തില്‍ നിന്നും പിന്മാറുകയായിരുന്നു. കാര്‍ത്തികയുടെ ആദ്യ ചിത്രമാണിത്.

മറ്റ് കഥാപാത്രങ്ങള്‍

തമിഴ് നടന്‍ ജോണ്‍ വിജയ് വളരെ പ്രധാന്യമുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. സൗബിന്‍ ഷഹീര്‍, ജിനു ജോസഫ് എന്നിവരാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങള്‍. ഹോളിവുഡ് താരങ്ങള്‍ ദുല്‍ഖറിന്റെ വില്ലനായി ചിത്രത്തില്‍ എത്തുന്നു എന്ന റിപ്പോര്‍ട്ടുകളുമുണ്ട്.

കഥാകാരന്‍ ഷിബിന്‍

പൃഥ്വിരാജിനെ നായകനാക്കി ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്ത പാവാട എന്ന ചിത്രത്തിന്റെ കഥാകാരനായ ഷിബിന്‍ ഫ്രാന്‍സിസാണ് ഇനിയും പേരിട്ടിട്ടില്ലാത്ത ഈ അമല്‍ നീരദ് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിന് തിരക്കഥ തയ്യാറാക്കിയിരിയ്ക്കുന്നത്.

English summary
Amal Neerad - Dulquer Salmaan film wrapped up

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam