»   »  സൗന്ദര്യപ്പിണക്കം പൊട്ടിത്തെറിയിലേക്ക് വഴിമാറി, ഒടുക്കം വിവാഹ മോചനത്തില്‍ കലാശിച്ചു

സൗന്ദര്യപ്പിണക്കം പൊട്ടിത്തെറിയിലേക്ക് വഴിമാറി, ഒടുക്കം വിവാഹ മോചനത്തില്‍ കലാശിച്ചു

By: Nihara
Subscribe to Filmibeat Malayalam

മറ്റൊരു താരവിവാഹത്തിന് കൂടി ഫുള്‍സ്‌റ്റോപ്പിട്ടു. മാസങ്ങള്‍ക്കു മുന്‍പ് വേര്‍പിരിയലിനെക്കുറിച്ച് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ചൊവ്വാഴ്ചയാണ് അമല പോളും എ എല്‍ വിജയ് യും നിയമപരമായി വിവാഹ മോചിതരായത്. ചെന്നൈ കുടുംബ കോടതിയാണ് കേസ് പരിഗണിച്ചത്. 2014 ലാണ് ഇരുവരും വിവാഹിതരായത്.

സംവിധായകന്‍ കൂടിയായ വിജയ് യുടെ സിനിമകളില്‍ അമല അഭിനയിക്കുന്നതിനിടയിലാണ് ഇവര്‍ക്കിടയില്‍ പ്രണയം മൊട്ടിട്ടത്. വിവാഹത്തിനു ശേഷവും അമല സിനിമയില്‍ സജീവമായിരുന്നു. വിവാഹത്തിനു ശേഷം അമല പോള്‍ അഭിനയിക്കാന്‍ പോകുന്നത് തങ്ങള്‍ക്ക് ഇഷ്ടമല്ലെന്നും ഇവര്‍ക്കിടയില്‍ അസ്വാരസ്യങ്ങളുണ്ടെന്നും ആദ്യം വെളിപ്പെടുത്തിയത് വിജയ് യുടെ അച്ഛനായിരുന്നു. അപ്പോഴും ഇവര്‍ക്കിടയിലുള്ള പ്രശ്‌നത്തെക്കുറിച്ച് രണ്ടു പേരും ഒന്നും തുറന്നു പറഞ്ഞിരുന്നില്ല. പിന്നീട് വിവാഹ മോചിതരാവുന്ന വാര്‍ത്ത രണ്ടു പേരും സ്ഥിരീകരിക്കുകയും ചെയ്തു.

ബ്യൂട്ടിഫുള്‍ കപ്പിള്‍സായിട്ടും വേര്‍പിരിഞ്ഞു

തെറ്റായി എഴുതപ്പെട്ട കഥയിലെ കഥാപാത്രങ്ങളായിരുന്നു താനും വിജയ് യുമെന്നാണ് അമല പോള്‍ പറയുന്നത്. പലരും പറഞ്ഞതുപോലെ ബ്യൂട്ടിഫുള്‍ കപ്പിള്‍സായിരുന്നു ഞങ്ങള്‍ എന്നാല്‍ ഇരുവരും തമ്മില്‍ ഒരുമിക്കേണ്ടവരായിരുന്നില്ലെന്നും താരം പറഞ്ഞു.

വ്യത്യസ്ത ക്ഴ്ചപ്പാടും സമീപനവും

ജീവിതത്തില്‍ ചില കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന കാര്യത്തില്‍ ഇരുവരും വ്യത്യസ്തരായിരുന്നു. സിനിമയിലെ വളര്‍ച്ചയെക്കാളുപരി വൈകാരികവും ബൗദ്ധികവുമായ വളര്‍ച്ചയ്ക്കാണ് താന്‍ പ്രാധ്യാന്യം നല്‍കിയിരുന്നതെന്നും അമല പോള്‍ മുന്‍പ് വ്യക്തമാക്കിയിരുന്നു.

സഹിച്ച് തീര്‍ക്കാന്‍ തന്നെക്കിട്ടില്ല

ജീവിതം സുന്ദരമാണെന്ന കരുതുന്ന ഒരാളാണ് താന്‍. അത് കരഞ്ഞും സഹിച്ചും തീര്‍ക്കാന്‍ ഇഷ്ടപ്പെടുന്നില്ല. ജീവിതത്തെക്കുറിച്ചുള്ള അമലയുടെ കാഴ്ചപ്പാടിന് വിഘാതം സംഭവിക്കുമെന്ന ഘട്ടത്തിലാണ് താരം സ്വതന്ത്രയായത്.

യാത്രയ്ക്കിടയില്‍ കാലിടറി

നല്ല പങ്കാളികള്‍ എന്നാല്‍ ഒരു യാത്രയില്‍ ഒരേ മനസ്സോടെ സഞ്ചരിക്കാന്‍ കഴിയുന്നവരാകണം. പക്ഷേ പലപ്പോഴും അതിന് കഴിഞ്ഞില്ലെന്നും അമല പറയുന്നു.

തെറ്റിപ്പോയ തീരുമാനം

24 വയസ്സുള്ള പെണ്‍കുട്ടിയുടെ ആഗ്രഹങ്ങളും സ്വപ്‌നങ്ങളും ഏറെ വിശാലമായിരുന്നു.വിവാഹ തീരുമാനത്തില്‍ തനിക്ക് തെറ്റിയിരുന്നുവെന്ന് മുന്‍പും അമല പോള്‍ പറഞ്ഞിരുന്നു.

നേരത്തെ വിവാഹം കഴിച്ചത് അബദ്ധമായി

കുറച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞായിരുന്നുവെങ്കില്‍ പിരിയേണ്ടി വരില്ലായിരുന്നു
നേരത്തെ വിവാഹം കഴിച്ചതാണ് തങ്ങള്‍ക്ക് പറ്റിയ തെറ്റെന്ന് അമല പറയുന്നു. കുറേ വര്‍ഷങ്ങള്‍ കഴിഞ്ഞ് ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിലായിരുന്നുവെങ്കില്‍ തങ്ങള്‍ക്ക് പിരിയേണ്ടി വരില്ലായിരുന്നുവെന്ന് തോന്നിയിട്ടുണ്ടെന്നും അമല പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ ആക്ടീവാണ്

സോഷ്യല്‍ മീഡിയയില്‍ വന്‍സ്വീകാര്യതയുള്ള താരമാണ് അമല പോള്‍. അതു കൊണ്ടു തന്നെ വിവാദങ്ങളും അഭിനേത്രിയെ വിടാതെ പിന്തുടരാറുണ്ട്. നിമിഷങ്ങള്‍ക്കകമാണ് താരത്തിന്‍റെ ചിത്രങ്ങള്‍ വൈറലാവുന്നത്.

English summary
Amala Paul and filmmaker AL Vijay, who recently announced their split in the relationship were finally granted a divorce on Tuesday by a district family court in Chennai. The couple who married in 2014, had reportedly completed the separation period, that led to the legal divorce.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam