»   » അന്തിക്കാട് ചിത്രത്തില്‍ അമല പോള്‍ നായിക

അന്തിക്കാട് ചിത്രത്തില്‍ അമല പോള്‍ നായിക

Posted By:
Subscribe to Filmibeat Malayalam

ഫഹദ് ഫാസിലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് ഒരുക്കുന്ന പുതിയ ചിത്രത്തില്‍ അമല പോള്‍ നായികയാകുന്നു. നേരത്തേ മഞ്ജു വാര്യരുടെയും മീര ജാസ്മിന്റെയുമെല്ലാം പേരുകള്‍ ഈ ചിത്രവുമായി ബന്ധപ്പെടുത്തി പറഞ്ഞുകേട്ടിരുന്നുവെങ്കിലും അന്തിക്കാട് അത്തരം വാര്‍ത്തകള്‍ നിഷേധിച്ചിരുന്നു.

ഇക്ബാല്‍ കുറ്റിപ്പുറം തിരക്കഥയെഴുതുനന ചിത്രത്തില്‍ നായികയാകുന്നതുമായി ബന്ധപ്പെട്ട് സത്യന്‍ ഇപ്പോള്‍ അമലയുമായി ചര്‍ച്ചകള്‍ നടത്തുകയാണത്രേ. സാധാരണക്കാരന്റെ ജീവിതപോരാട്ടങ്ങളുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് സൂചന. ഫഹദിന്റെ നായികയായി അമലയെത്തുകയാണെങ്കില്‍, നല്ല അഭിനയശേഷി പുറത്തെടുക്കേണ്ടിവരുന്ന കഥാമൂഹൂര്‍ത്തങ്ങളില്‍ സ്വാഭാവികാഭിനയത്തില്‍ കഴിവുതെളിയിച്ച ഫഹദും അമലയും തമ്മില്‍ മത്സരിച്ചുള്ള അഭിനയം കാണാന്‍ പ്രേക്ഷകര്‍ക്ക് അവസരം ലഭിയ്ക്കും.

Amala Paul

ലാല്‍ ജോസ് ഒരുക്കിയ നീലത്താമര എന്ന ചിത്രത്തില്‍ ചെറിയൊരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് സിനിമയിലെത്തിയ അമല പ്രശസ്തിനേടിയത് തമിഴകത്തായിരുന്നു. പിന്നീട് ഏറെ വിലപിടിച്ച താരമായി മാറിയ അമല ആകാശത്തിന്റെ നിറം, റണ്‍ ബേബി റണ്‍ തുടങ്ങിയ മലയാളചിത്രങ്ങളില്‍ അഭിനയിച്ചു.

ഇതില്‍ റണ്‍ ബേബി റണിലെ അമലയുടെ പ്രകടനം ഏറെ പ്രശംസകള്‍ നേടിയിരുന്നു. തമിഴകത്ത് വിജയ് നായകനാകുന്ന തലൈവയുടെ റിലീസിനായി കാത്തിരിക്കുകയാണ് അമലയിപ്പോള്‍.

English summary
South Indian actress Amala Paul to act as Fahad Fazil's heroine in Sathyan Anthikad's new film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam