»   » നികുതി അടക്കാന്‍ കാശില്ലെങ്കില്‍ ആഡംബരം കുറച്ചൂടേ.. അമല പോളിന് പൊങ്കാല.. താരത്തിന്‍റെ മറുപടിയോ?

നികുതി അടക്കാന്‍ കാശില്ലെങ്കില്‍ ആഡംബരം കുറച്ചൂടേ.. അമല പോളിന് പൊങ്കാല.. താരത്തിന്‍റെ മറുപടിയോ?

Posted By:
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ സിനിമാപ്രവര്‍ത്തകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അമല പോള്‍. ഒന്നിനൊന്ന് വ്യത്യസ്തങ്ങളായ കഥാപാത്രവുമായി നിറഞ്ഞു നില്‍ക്കുന്നതിനിടയിലാണ് താരം നികുതി വെട്ടിപ്പ് നടത്തിയത് വാര്‍ത്തയായത്. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച വാര്‍ത്തയില്‍ വാസ്തവമുണ്ടെന്ന് പിന്നീട് വ്യക്തമാവുകയും ചെയ്തു.

ദീലിപിനൊപ്പമുള്ള ആ 25 ദിവസം ശരിക്കും ആഘോഷിച്ചു.. താരജാഡയില്ലാത്ത സെലിബ്രിറ്റി!

അതിന്‍റെ പരിഭവം മമ്മൂട്ടിക്ക് ഇപ്പോഴുമുണ്ട്.. ലാല്‍സലാം വേദിയിലെ തുറന്നുപറച്ചില്‍.. വീഡിയോ കാണൂ!

ശാരീരിക ബന്ധത്തിലേര്‍പ്പെട്ടു.. കിടപ്പറ പങ്കിടാന്‍ ക്ഷണിച്ചു.. ബോളിവുഡിനെ നടുക്കിയ വെളിപ്പെടുത്തല്‍

സിനിമയുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കുന്നവരുടെ വ്യക്തി ജീവിതം പലപ്പോഴും പബ്ലിക്കാവാറുണ്ട്. താരങ്ങളുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് അറിയാന്‍ പ്രേക്ഷകര്‍ക്ക് ആകാംക്ഷയാണ്. സമൂഹത്തിന് തന്നെ മാതൃകയായി മാറേണ്ടവര്‍ കൂടിയായ താരങ്ങള്‍ നടത്തുന്ന വെട്ടിപ്പുകള്‍ ആരാധകരെ ഞെട്ടിക്കാറുണ്ട്.

20 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പ്

ആഡംബര കാര്‍ വ്യാജ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത് 20 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പാണ് താരം നടത്തിയെന്നതുള്ള റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ് ദിവസം പുറത്തുവന്നത്.

രജിസ്‌ട്രേഷന്‍ നടത്തിയത്

മെഴ്‌സിഡസ് ബെന്‍സ് കാറിന്റെ രജിസ്‌ട്രേഷന്‍ പോണ്ടിച്ചേരിയിലെ എഞ്ചിനീയറിങ്ങ് കോളേജ് വിദ്യാര്‍ത്ഥിയുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. താരത്തിന് ഇവരെ നേരിട്ടറിയില്ലെന്നും കണ്ടെത്തിയിരുന്നു.

ആരാധകര്‍ക്ക് ഞെട്ടല്‍

തങ്ങളുടെ പ്രിയപ്പെട്ട അഭിനേത്രി നികുതി വെട്ടിപ്പ് നടത്തിയെന്ന വാര്‍ത്ത ആരാധകരില്‍ ഞെട്ടലുണ്ടാക്കിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ വാര്‍ത്തകള്‍ വൈറലായിരുന്നു.

മറുപടിയുമായി താരം എത്തി

വിവാദങ്ങള്‍ അമല പോളിന് പുത്തരിയല്ല. മുന്‍പും താരവുമായി ബന്ധപ്പെട്ട് നിരവധി തരത്തിലുള്ള വിവാദങ്ങള്‍ പ്രചരിച്ചിരുന്നു. നികുതി വെട്ടിപ്പ് വിവാദത്തില്‍ പ്രതികരണവുമായി താരം രംഗത്തെത്തിയിട്ടുണ്ട്.

നോട്ടീസ് കിട്ടുമ്പോഴേക്കും നാട് വിടണ്ട

നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അരങ്ങു തകര്‍ക്കുന്നതിനിടയിലാണ് താരം ഫേസ്ബുക്കിലൂടെ പ്രതികരണവുമായി എത്തിയത്. നികുതി അടച്ചാല്‍ എല്ലാം ശരിയവുമെന്നും ഒരു നോട്ടീസ് കിട്ടുമ്പോഴേക്കും നാട് വിടേണ്ടതില്ലെന്നുമാണ് ഒരാള്‍ പോസ്റ്റിന് കമന്റ് ചെയ്തിട്ടുള്ളത്.

നികുതി അടക്കാന്‍ കാശില്ലെങ്കില്‍

നികുതി അടക്കാന്‍ പോലും കാശ് ലഭിക്കുന്നില്ലെങ്കില്‍ ഇത്തരത്തിലുള്ള വണ്ടി വാങ്ങേണ്ടതുണ്ടോ പെണ്ണേയെന്നാണ് വേറൊരാള്‍ ചോദിക്കുന്നത്.

ബോട്ട് യാത്ര തിരഞ്ഞെടുക്കുന്നു

വിവാദങ്ങളില്‍ നിന്നും ഒളിച്ചോടുന്നതിനായി ബോട്ട് യാത്ര തിരഞ്ഞെടുക്കുകയാമെന്നും ഇതാവുമ്പോള്‍ നിയമം ലംഘിച്ചെന്ന ആരോപണം നേരിടേണ്ടി വരില്ലെന്നും താരം ചോദിക്കുന്നുണ്ട്. ഒപ്പം ബോട്ടില്‍ ഇരിക്കുന്ന ചിത്രവും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.

English summary
Amala Paul facebook post about tax issue.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam