»   » അമല പോളിന്റെ ആ നിലപാടിന് കൈയ്യടിയുമായി സിനിമാലോകം, ശരിക്കും എന്തായിരുന്നു സംഭവിച്ചത്?

അമല പോളിന്റെ ആ നിലപാടിന് കൈയ്യടിയുമായി സിനിമാലോകം, ശരിക്കും എന്തായിരുന്നു സംഭവിച്ചത്?

Written By:
Subscribe to Filmibeat Malayalam

സിനിമാലോകം ഒന്നടങ്കം അമല പോളിനൊപ്പമാണ്. അടുത്തിടെ നേരിടേണ്ടി വന്ന ഒരു ദുരനുഭവത്തെ താരം നേരിട്ട രീതിയെക്കുറിച്ചാണ് സിനിമാപ്രവര്‍ത്തകരും ആരാധകരും ചര്‍ച്ച ചെയ്യുന്നത്. പതറാതെ ധീരനിലപാടുകളുമായി മുന്നോട്ട് പോവാനായിരുന്നു താരത്തിന്റെ തീരുമാനം. ാ തീരുമാനത്തിന് വന്‍പിന്തുണയാണ് ലഭിക്കുന്നത്. തമിഴ് സിനിമാലോകത്തിന്റെ ശക്തമായ പിന്തുണയും താരത്തിനൊപ്പമുണ്ട്.

സുപ്രിയ കഴിഞ്ഞാല്‍ ആകര്‍ഷണീയത തോന്നിയ സ്ത്രീയാരാണ്? പൃഥ്വി പറഞ്ഞത്? ആരാണ് ആ അഭിനേത്രി?

ഇക്കയുടെ മകനല്ലേ, ആ അഹങ്കാരമെങ്കിലും കാണിച്ചൂടെ കുഞ്ഞിക്കാ, ട്രോളര്‍മാരുടെ ദീനരോദനം കാണൂ!

മോശം അനുഭവം നേരിട്ടയാള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ച അമല പോളിനെ അഭിനന്ദിച്ച് നടികര്‍ സംഘം പ്രസിഡന്റും നടനുമായ വിശാലും രംഗത്തെത്തിയിരുന്നു. ഇത്തരമൊരു പോരാട്ടത്തിന് പിന്തുണ നല്‍കിയ വിശാലിന് നന്ദി പറഞ്ഞ് അമല പോളും ട്വിറ്ററിലൂടെ മറുപടി നല്‍കിയിരുന്നു.

സിനിമയിലെ ദുരനുഭവം

സിനിമാമേഖലയിലെ ദുരനുഭവങ്ങളെക്കുറിച്ച് പലപ്പോഴും താരങ്ങള്‍ തുറന്നു സംസാരിക്കാന്‍ തയ്യാറാവാറില്ല. എന്നാല്‍ അമല പോള്‍ അക്കാര്യത്തില്‍ ഏറെ വ്യത്യസ്ത നിലപാടാണ് സ്വീകരിച്ചത്.

മോശം അനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞു

തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവത്തെക്കുറിച്ച് താരം തുറന്നുപറഞ്ഞിരുന്നു. അത് മാത്രമല്ല നിയമപരമായി ഈ വിഷയം നേരിടാനാണ് തന്റെ തീരുമാനമെന്നും അവര്‍ അറിയിച്ചിരുന്നു.

മാതൃകാപരമായ നീക്കം

മറ്റ് താരങ്ങള്‍ക്ക് പ്രചോദനമേകുന്ന തരത്തില്‍ ശക്തമായ തീരുമാനം കൈക്കൊണ്ടതിന് അമല പോളിനെ അഭിനന്ദിച്ച് സിനിമാലോകവും ആരാധകരും രംഗത്തെത്തിയിരുന്നു.

സിനിമയ്ക്ക് പുറത്തും

സിനിമയില്‍ മാത്രമല്ല ജീവിതത്തിലും ബോള്‍ഡായ നിലപാട് സ്വീകരിച്ചാണ് അമല പോള്‍ കൈയ്യടി നേടിയത്. അവതരിപ്പിക്കുന്ന കഥാപാത്രത്തില്‍ മാത്രമല്ല യഥാര്‍ത്ഥ ജീവിത്തിലും താന്‍ ബോള്‍ഡാണെന്ന് താരം തെളിയിക്കുകയായിരുന്നു.

വിശാലിന്റെ അഭിനന്ദനം

താരസംഘടനയുടെ ജനറല്‍ സെക്രട്ടറി കൂടിയായ വിശാല്‍ അമല പോളിനെ അഭിനന്ദിച്ച് പരസ്യമായി രംഗത്തുവന്നിരുന്നു. ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്‍രെ പിന്തുണ അറിയിച്ചത്.

പിന്‍മാറില്ലെന്ന് ഉറപ്പിച്ചു

സിനിമാലോകവും ആരാധകരും ശക്തമായ പിന്തുണ നല്‍കുമ്പോള്‍ എങ്ങനെയാണ് ഇതില്‍ നിന്നും പിന്‍മാറുന്നതെന്നായിരുന്നു താരത്തിന്റെ ചോദ്യം. പോരാട്ടം തുടരുമെന്നും താരം പിന്നീട് അറിയിച്ചിരുന്നു.

കച്ചവട ഉല്‍പ്പന്നമല്ല

സ്ത്രീ ഒരിക്കലും കച്ചവടത്തിനുള്ള ഉല്‍പ്പന്നമല്ലെന്ന് ആ വ്യക്തി മനസ്സിലാക്കണം. അത്തരമൊരു നീക്കവുമായി ആരും ഇനി ഒരു സ്ത്രീയേയും സമീപിക്കരുത്.

കൂടുതല്‍ പേര്‍ കുടുങ്ങും

അമല പോളിന്റെ പരാതിയുമായി ബന്ധപ്പെട്ട് ഒരാള്‍ ഇപ്പോള്‍ അറസ്റ്റിലായിട്ടുണ്ട്. അതുകൂടാതെ ഇനിയും അറസ്റ്റ് നടക്കുമെന്നും താരം അറിയിച്ചു.

English summary
Amala Paul gets strong support

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam