Just In
- 21 min ago
മമ്മൂട്ടിയോടും ദിലീപിനോടുമുള്ള ആത്മബന്ധം; കാവ്യ മാധവനും മഞ്ജു വാര്യരുമാണ് പ്രിയപ്പെട്ട നടിമാരെന്ന് പൊന്നമ്മ
- 34 min ago
ഡാന്‍സ് കളിച്ചത് കുഞ്ഞിനെ അബോര്‍ട്ട് ചെയ്യാന്‍ വേണ്ടിയാണെന്ന് പറഞ്ഞവരുണ്ട്, വെളിപ്പെടുത്തി പാര്‍വ്വതി കൃഷ്ണ
- 39 min ago
മോഹന്‍ലാലിനെ ചൂല് കൊണ്ടടിച്ച നിമിഷത്തെ കുറിച്ച് കുളപ്പുള്ളി ലീല; തുണി ഇല്ലാതെ അഭിനയിക്കില്ലെന്നും നടി
- 1 hr ago
ബിജു മേനോന് പറഞ്ഞു, മഞ്ജു വാര്യര്‍ പിന്തുണച്ചു, മധു വാര്യര്‍ സാധ്യമാക്കി, ലളിത സുന്ദരനിമിഷം വൈറല്‍
Don't Miss!
- News
ആശ്വാസനിധി പദ്ധതിയിലൂടെ അര്‍ഹരായ മുഴുവന്‍ പേര്‍ക്കും ധനസഹായം അനുവദിച്ചു: കെകെ ശൈലജ
- Automobiles
കാര്‍ ടയര്‍ വിതരണം നിര്‍ത്തിവെച്ചതായി പ്രഖ്യാപിച്ച് മിഷലിന്; കാരണം ഇതാണ്
- Finance
അനായാസ പണം മാറ്റത്തിന് 'ഇന്‍സ്റ്റാ എഫ്എക്സ്' ആപ്പുമായി ഐസിഐസിഐ ബാങ്ക്
- Sports
IPL 2021: ഒരേയൊരു എബിഡി, 100 കോടി ക്ലബ്ബില്‍!- കുറിച്ചത് വമ്പന്‍ റെക്കോര്‍ഡ്
- Lifestyle
എണ്ണ എത്ര നാള് വേണമെങ്കിലും കേടാകാതെ സൂക്ഷിക്കാം, പൊടിക്കൈ ഇതാ
- Travel
സിക്കിം ഒരുക്കിയിരിക്കുന്ന കാഴ്ചകള്‍ അതിശയിപ്പിക്കുന്നത്.. കാണാം, അറിയാം!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
സത്യന് ചിത്രത്തില്‍ അമല ഗ്ലാമറസാകുന്നു
ഗാനങ്ങള്‍ വ്യത്യസ്തമായി ചിത്രീകരിക്കുന്നതിലാണ് ഇപ്പോള്‍ സത്യന് അന്തിക്കാടിന്റെ ശ്രദ്ധ. പുതിയ തീരങ്ങള്‍ എന്ന ചിത്രത്തിലൂടെ കേരളത്തിനു പുറത്തുവച്ച് ഗാനം ചിത്രീകരിക്കുക എന്നതൊരു പതിവാക്കിയിരിക്കുകയാണ് അദ്ദേഹം. പുതിയതീരങ്ങളില് രാജസ്ഥാനിലാണ് ചിത്രീകരിച്ചതെങ്കില്‍ ഫഹദ് ഫാസിലും അമലപോളും അഭിനയിക്കുന്ന ഒരു ഇന്ത്യന്‍ പ്രണയകഥയുടെ ഗാനം ചിത്രീകരിക്കുന്നത് ജയ്സാല്‍മീരില്‍ വച്ചാണ്.
സാധാരണ നായികയെ ഗ്ലാമറസായി ചിത്രീകരിക്കാത്ത സത്യന് ഇക്കുറി അമലപോളിനെ വളരെ ഗഌമറായിട്ടാണ് ഗാനരംഗത്ത് ഒരുക്കിയിരിക്കുന്നത്. അമല പോള്‍ മലയാളത്തില്‍ ഇതുവരെ പ്രത്യക്ഷപ്പെടാത്ത രീതിയിലാണ് ഈഗാനരംഗത്ത് പ്രത്യക്ഷപ്പെട്ടത്. അതായത് കഴിഞ്ഞ ചിത്രം പരാജയപ്പെട്ടതിനാല്‍ ഇക്കുറി എങ്ങനെയും പിടിച്ചുകയറാനുള്ള തത്രപ്പാടിലാണ് സത്യന് അന്തിക്കാട് എന്നര്‍ഥം.
ഷാജന് ആവോ മെഹറോ എന്നുതുടങ്ങുന്ന ഹിന്ദി വരികള്‍ എഴുതിയത് ഋത്വിക് ഭട്ടാചാര്യയാണ്. ഇതിലെ മലയാളം വരികള്‍ എഴുതിയത് റഫീക്ക് അഹമ്മദും. ശ്വേതാ മോഹനും ഹരീഷ് മാനസിയുമാണ് പാടിയിരിക്കുന്നത്. സാധരണ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും ഇളയരാജയുമാണ് സത്യന്റെ ചിത്രത്തില്‍ ഗാനമൊരുക്കാറുള്ളത്. ഇക്കുറി അവരെ മാറ്റി റഫീക്ക് അഹമ്മദിനെയും വിദ്യാസാഗറിനെയും ആക്കി.
അമലപോളിന്റെ ശരീരവടിവുകളെല്ലാം പ്രത്യക്ഷപ്പെടുന്ന രീതിയിലാണ് ഈ ഗാനരംഗത്ത് ബൃന്ദ മാസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്. വയലറ്റ് സാരിയില്‍ അമലയുടെ ഗഌമര്‍ രംഗം മലയാളി യുവാക്കളെ ലക്ഷ്യമിട്ടു തന്നെയാണ് ഒരുക്കിയിരിക്കുന്നത്. സിനിമയുടെ ക്ലൈമാക്സിലാണ് ഈ ഗാനം വരുന്നത്.
ഡോ. ഇഖ്ബാല്‍ കുറ്റിപ്പുറമാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. യുവരാഷ്ട്രീയപ്രവര്ത്തകനായിട്ടാണ് ഫഹദ് അഭിനയിക്കുന്നത്. അമല ഓസ്ട്രേലിയയില്‍ നിന്നെത്തുന്ന ഗവേഷക വിദ്യാര്‍ഥിയും.ഇവര്‍ക്കിടയിലെ പ്രണയമാണ് സിനിമയുടെ പ്രമേയം. ക്രിസ്മസിന് ചിത്രം തിയറ്ററിലെത്തും.