twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അമല പോള്‍ പറഞ്ഞത് വെറും വാക്കായിരുന്നില്ല

    By Meera Balan
    |

    അഭിനയം സ്‌ക്രീനില്‍ അല്ലാതെ ജീവിതത്തിലും കാട്ടുന്ന ചില സെലിബ്രിറ്റികള്‍ ഉണ്ട്. മൈക്കും ക്യാമറയും കാണുന്പോള്‍ മറ്റുള്ളവരുടെ ദുഖത്തില്‍ പങ്ക് ചേരുകയും വാഗ്ദാനങ്ങള്‍ നല്‍കുകയും പൊട്ടിക്കരയുകയും ചെയ്യുന്നവര്‍.ഇതൊക്കെ വെറു അഭിനയമാണെന്ന് തിരിച്ചറിയാന്‍ അധിക സമയം വേണ്ട. വാഗ്ദാനം നങ്ങള്‍ വെറും വാഗ്ദാനങ്ങള്‍ മാത്രമാക്കി ആ വഴി പിന്നീട് ഇവര്‍ തിരിഞ്ഞ് നോക്കാറില്ല എന്നതാണ് വാസ്തവം.എന്നാല്‍ ഇക്കൂട്ടത്തില്‍ വ്യത്യസ്തരായ ചില താരങ്ങളുണ്ട്. അവരില്‍ ഒരാളാവുകയാണ് അമലാ പോള്‍

    താന്‍ ചെയ്തത് ഒരു മഹത് കാര്യമാണെന്നോ ലോകത്ത് മറ്റാരും ചെയ്യാത്തതാണെന്നോ അമല പറയുന്നില്ല. പക്ഷേ അസുഖം ബാധിച്ച് കിടക്കയിലും ചക്ര കസേരകളിലും ജീവിതം തള്ളി നീക്കുന്ന ഒരു കൂട്ടം രോഗികള്‍ക്കിടയിലേക്കാണ് വെള്ളിത്തിരയിലെ ഈ താരം ഇറങ്ങിച്ചെന്നത്.

    കൊച്ചിയില്‍ സ്ഥിരതാമസമാക്കിയ അമല നഗരത്തിലെ കിടപ്പു രോഗികളുടെ വീടുകള്‍ സന്ദര്‍ശിയ്ക്കുകയും അവര്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായവും സാന്ത്വനവും നല്‍കുകയും ചെയ്തു. ഒരു ഉദ്ഘാടന വേദിയില്‍ അമല പറഞ്ഞ വാഗ്ദാനമായിരുന്നു ഇത്. വാഗ്ദാനം വെറും വാക്കാക്കാത്ത അമലയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിയേണ്ടേ

    സഹജീവി സ്‌നേഹം

    വാക്ക് പാലിച്ച് അമല, കണ്ണീരോടെ ചിലര്‍

    കൊച്ചി നഗരസഭയില്‍ ജനവരി 15 ന് നടന്ന പാലിയേറ്റീവ് കെയര്‍ ദിനം ഉദ്ഘാടനം ചെയ്തത് ആലുവക്കാരിയായ അമലയായിരുന്നു. അമലയെന്നാല്‍ അമലാ പോള്‍. തന്നെ സിനിമാ താരമായി കാണരുതെന്നും നാട്ടുകാരിയായി കണ്ടാല്‍ മതിയെന്നും അമല പറഞ്ഞു. രോഗികളെ കാണാന്‍ വൈകാതെ അവരുടെ വീട്ടിലെത്തുമെന്നും അമല പറഞ്ഞു

    ഇതൊക്കെ പതിവല്ലേ

    വാക്ക് പാലിച്ച് അമല, കണ്ണീരോടെ ചിലര്‍

    ചില രാഷ്ട്രീയക്കാരും താരങ്ങളും പല പൊതുവേദികളിലും വാഗ്ദാനങ്ങള്‍ നല്‍കിയ ശേഷം ആ വഴിക്ക് പിന്നെ തിരിഞ്ഞ് നോക്കാത്ത ഒട്ടേറെ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതിനാല്‍ കൊച്ചിക്കാര്‍ക്ക് അമലയുടെ വാക്ക് ഒരു പതിവ് വാഗ്ദാനം മാത്രമായിരുന്നു

    ഇത് അമല

    വാക്ക് പാലിച്ച് അമല, കണ്ണീരോടെ ചിലര്‍

    അമല വരില്ലെന്ന് കരുതിയ പാലിയേറ്റീവ് കെയര്‍ അംഗങ്ങള്‍ക്കും രോഗികള്‍ക്കും തെറ്റി. കഴിഞ്ഞ ദിവസം രാവിലെ 11 മണി മുതല്‍ വൈകിട്ട് 5.30 വരെ നഗരത്തിലെ കിടപ്പു രോഗികളുടെ വീടുകള്‍ കയറിയിറങ്ങി അമലയും അമ്മയും സഹായമെത്തിച്ചു

    കണ്ണേ മടങ്ങുക

    വാക്ക് പാലിച്ച് അമല, കണ്ണീരോടെ ചിലര്‍

    സിനിമയില്‍ ഗ്ളിസറിനിട്ട് കരയുന്ന അമലയ്ക്ക് രോഗികളുടെ കാഴ്ചകള്‍ വേദനയായി. കാന്‍സര്‍ രോഗികള്‍, ഡയാലിസിന് പണമില്ലാത്തവര്‍, അപകടത്തില്‍ ശരീരം തളര്‍ന്നവര്‍..മരണത്തിന് മുന്‍പെങ്കിലും ഒരു നേരത്തെ ഇഷ്ട ഭക്ഷണം കഴിയ്ക്കാന്‍ കൊതിയ്ക്കുന്ന രോഗികള്‍. അങ്ങനെ ഒട്ടേറെ കാഴ്ചകളാണ് കൊച്ചി അമലയ്ക്കായ് കരുതി വച്ചത്.

    12 വീടുകള്‍

    വാക്ക് പാലിച്ച് അമല, കണ്ണീരോടെ ചിലര്‍

    പന്ത്രണ്ടോളം വീടുകള്‍ അമല പോള്‍ സന്ദര്‍ശിച്ചു. ഏതാനും മാസത്തെ ചെലവിന് വേണ്ടിയുള്ള തുക ഓരോ കുടുംബത്തിലും ഏല്‍പ്പിച്ചു

     രോഗികള്‍ക്കൊപ്പം

    വാക്ക് പാലിച്ച് അമല, കണ്ണീരോടെ ചിലര്‍

    ഓരോ വീട്ടിലും അരമണിയ്ക്കൂര്‍ നേരം രോഗികളുമായി അമല ചെലവഴിച്ചു

    നഗരസഭയ്ക്ക് ഞെട്ടല്‍

    വാക്ക് പാലിച്ച് അമല, കണ്ണീരോടെ ചിലര്‍

    അമല പറഞ്ഞത് വെറും വാക്കായില്ലെന്നറിഞ്ഞപ്പോള്‍ നഗരസഭാംഗങ്ങള്‍ക്കും ഞെട്ടല്‍

    വഴിത്തിരിവ്

    വാക്ക് പാലിച്ച് അമല, കണ്ണീരോടെ ചിലര്‍

    കുറച്ച് നാള്‍ മുന്‍പ് ആലുവ അന്‍വര്‍ മെമ്മോറിയല്‍ ആശുപത്രിയിലെ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയറില്‍ കാന്‍സര്‍ ബാധിച്ച സുഹൃത്തിനെ കാണാന്‍ എത്തുമ്പോഴാണ് അമലയെ പാലിയേറ്റീവ് കെയറിന്റെ ഉദ്ഘാടനത്തിന് ക്ഷണിയ്ക്കുന്നത്

    ഇനിയും വരാം

    വാക്ക് പാലിച്ച് അമല, കണ്ണീരോടെ ചിലര്‍

    രോഗികളെ കണ്ട് മടങ്ങുമ്പോള്‍ അവരുടെ തോളില്‍ തട്ടി താന്‍ ഇനിയും വാരമെന്ന് അമല പറഞ്ഞു

    നന്ദി

    വാക്ക് പാലിച്ച് അമല, കണ്ണീരോടെ ചിലര്‍

    കൂപ്പുകൈകളോടെയും നിറകണ്ണുകളോടെയും അമലയോടുള്ള നന്ദി രോഗികളും ബന്ധുക്കളും പ്രകടിപ്പിച്ചു.

    English summary
    Amala Paul helped cancer patients in kochi.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X