»   » അക്ഷയ് കുമാറിന് നായികയായി അമല പോള്‍

അക്ഷയ് കുമാറിന് നായികയായി അമല പോള്‍

Posted By:
Subscribe to Filmibeat Malayalam

തമിഴകത്ത് വെന്നിക്കൊടി പാറിച്ച മറ്റൊരു മലയാളി നടിയ്ക്കു കൂടി ബോളിവുഡിലേയ്ക്ക് ടിക്കറ്റ്. അമല പോളാണ് അസിന് പിന്നാലെ തമിഴകം വഴി ബോളിവുഡിലെത്തുന്ന താരം. രമണ എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കായ ഗബ്ബര്‍ എന്ന ചിത്രത്തിലാണ് അമല പോള്‍ നായികവേഷത്തില്‍ എത്തുന്നത്.

രമണയില്‍ സിമ്രാനും അഷിമയുമായിരുന്നു നായികമാരായി എത്തിയത്. എന്നാല്‍ ഹിന്ദി റീമേക്കില്‍ കഥയില്‍ വ്യത്യാസം വരുത്തി ഒരു നായിക മതിയെന്ന തീരുമാനിച്ചിരിക്കുകയാണ് അണിയറക്കാര്‍.

Amala Paul

നേരത്തേ ശ്രുതി ഹസ്സന്‍, ഇല്ല്യാന ഡിക്രൂസ് എന്നിവരെയായിരുന്നു ചിത്രത്തിലെ നായികമാരായി പരിഗണിച്ചിരുന്നത്. എന്നാല്‍ ഒടുവില്‍ അമലയെ നായികയാക്കാന്‍ തീരുമാനിയ്ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൃഷ് സംവിധാനം ചെയ്യുന്ന ഗബ്ബറില്‍ അക്ഷയ് കുമാറാണ് നായകനാകുന്നത്. പ്രകാശ് രാജ്, സോനു സൂദ് എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 2014 ഓഗസ്റ്റില്‍ റിലീസ് ചെയ്യത്തക്ക രീതിയിലാണ് ചിത്രത്തിന്റെ അണിയറ ജോലികള്‍ പുരോഗമിക്കുന്നത്.

വിജയകാന്ത് നായകനായ രമണ 2002ല്‍ പുറത്തിറങ്ങിയ ചിത്രമാണ്. വിദ്യാര്‍ത്ഥികളുടെ പിന്തുണയോടെ അഴിമതിയ്‌ക്കെതിരെ പൊരുതുന്ന ഒരു കോളെജ് അധ്യാപകന്റെ കഥയാണ് ചിത്രം പറഞ്ഞത്.

English summary
South beauty Amala Paul is all set to make her Bollywood debut. The actress, has been roped in to play the female lead in Hindi for the remake of Ramana,
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam