»   » മോഹന്‍ലാല്‍-ജോഷി ചിത്രത്തില്‍ അമല പോള്‍

മോഹന്‍ലാല്‍-ജോഷി ചിത്രത്തില്‍ അമല പോള്‍

Posted By:
Subscribe to Filmibeat Malayalam
Amala Paul
ഹിറ്റ് മേക്കര്‍ ജോഷിയുടെ മോഹന്‍ലാല്‍ ചിത്രത്തില്‍ കോളിവുഡിന്റെ പുതിയതാരറാണി അമല പോള്‍ നായികയാവുന്നു. ഇതാദ്യമായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ നായികയായി അമലയെത്തുന്നത്. ഒട്ടേറെ ഹിറ്റുകള്‍ക്ക് തിരക്കഥയൊരുക്കിയ സച്ചി-സേതു ടീമാണ് ലാല്‍-ജോഷി ചിത്രത്തിനും തൂലിക ചലിപ്പിയ്ക്കുന്നത്.

നീലത്താമരയിലെ ചെറിയ വേഷത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചെങ്കിലും അമലയെ താരമാക്കിയത് തമിഴകമായിരുന്നു. 2011ല്‍ പുറത്തിറങ്ങിയ മൈനയിലൂടെ ആദ്യഹിറ്റ് സ്വന്തമാക്കിയ ഈ കൊച്ചിക്കാരിയ്ക്കിപ്പോള്‍ കൈനിറിയെ സിനിമകളാണ്. തമിഴിലും തെലുങ്കിലും മാറിമാറി അഭിനയിക്കുന്നതിനിടെയാണ് അമല വീണ്ടും മോളിവുഡില്‍ ഭാഗ്യപരീക്ഷണത്തിനൊരുങ്ങുന്നത്.

ട്വന്റി20, ക്രിസ്ത്യന്‍ ബ്രദേഴ്‌സ് എന്നീ ഹിറ്റുകള്‍ക്ക് ശേഷം ജോഷിയും മോഹന്‍ലാലും ഒന്നിയ്ക്കുന്ന ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അധികം താമസിയാതെ പുറത്തുവരും.

English summary
Hitmaker Joshi’s next project is with none other than Mohanlal.For the first time, Amala Paul will be paired opposite the superstar in a lead role. The untitled movie will be scripted by Sachi and Sethu.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam