»   »  അയാൾ തന്നെ കച്ചവട വസ്തുവാക്കി ! അത് സഹിക്കാൻ പറ്റിയില്ല ... അമലയുടെ വെളിപ്പെടുത്തൽ

അയാൾ തന്നെ കച്ചവട വസ്തുവാക്കി ! അത് സഹിക്കാൻ പറ്റിയില്ല ... അമലയുടെ വെളിപ്പെടുത്തൽ

Written By:
Subscribe to Filmibeat Malayalam

അപമാനിക്കാൻ ശ്രമിച്ചയാൾക്കെതിരെ മുഖം നോക്കാതെ പ്രതികരിച്ച തെന്നന്ത്യൻ താരമാണ് നടി അമല പോൾ. താരം കൃത്യസമയത്തു സ്വീകരിച്ച നിലപാട് ഏറെ പ്രശംസനമായിരുന്നു. തമിഴ് സിനിമ മേഖലയിൽ നിന്നും തന്നെ അമലയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിരവധി താരങ്ങൾ രംഗത്തെത്തിയിരുന്നു.

സിനിമയിൽ സ്വന്തം ശബ്ദം ഉപയോഗിച്ചിട്ടില്ല; ശബ്ദത്തിന് ഒരു കുഴപ്പമുണ്ട്! വെളിപ്പെടുത്തലുമായി നടി

ഇതിൽ ഏറ്റവും ആദ്യം എടുത്തു പറയേണ്ടത് തമിഴ് താര സംഘടനയുടെ ജനറൽ സെക്രട്ടറിയും പ്രൊഡ്യൂസേഴ്സ് കൗൺസിൽ പ്രിസിഡന്റുമായ വിശാലിന്റെ പേരാണ്. സംഭവം നടന്ന് മണിക്കൂറുകൾ പിന്നിടുമ്പോൾ തന്നെ അമലയ്ക്ക് പിന്തുണയുമായി വിശാൽ രംഗത്തെത്തിയിരുന്നു. വിശാലിന് നന്ദി അറിയിച്ച് അമല തന്നെ ഇപ്പോൾ രംഗത്തെത്തിയിട്ടുണ്ട്.

ഒരു അഡാർ ലവിലെ സൈറ്റടി സീനിനു പിന്നിൽ ഒരു കഥയുണ്ട്! അത് നമ്മുടെ നായിക തന്നെ വെളിപ്പെടുത്തുന്നു

നന്ദിയുണ്ട്

എനിക്ക് പ്രശ്നം ഉണ്ടായപ്പോൾ എനിയ്ക്കൊപ്പം നിന്നതിന് വിശാലിനു നന്ദിയുണ്ടെന്നു അമല ട്വിറ്ററിൽ കുറിച്ചു. ഇത് എല്ലാ സ്ത്രീകളുടേയും കടമയാണ്. ഇങ്ങനെ ഉണ്ടാകുന്ന സംഭവങ്ങളെ വിട്ടുകളയരുതെന്നും താരം ട്വിറ്റ് ചെയ്തു. നമുക്ക് വേണ്ടിനാം തന്നെ മുന്നോട്ടിറങ്ങണമെന്നും അമല പറഞ്ഞു.

വിൽക്കാൻ ശ്രമിച്ചു

താൻ വെറുമൊരു മാംസ കഷ്ണമാണെന്ന് കരുതി തന്നെ കച്ചവടം ശ്രമിച്ചു. അയാൾക്ക് അതിനുള്ള ചങ്കൂറ്റം കണ്ടപ്പോൾ തന്റെ നിയന്ത്രണം വിട്ടുപോയെന്നും താരം കുറിച്ചു. അതുകൊണ്ടാണ് നിയമ നടപടിയിലേയ്ക്ക് നീങ്ങിയത്

അഭിനന്ദനം

അത്തരം സന്ദർഭത്തിൽ അമല കാണിച്ച ധൈര്യം അഭിനന്ദനാർഹമാണെന്നു വിശാൽ ട്വീറ്റ് ചെയ്തിരുന്നു. കൂടാതെ പരാതിയിൽ കൃത്യസമയത്ത് നടപടി സ്വീകരിച്ച പോലീസിനും താരം നന്ദി അറിയിച്ചിരുന്നു. ഇതിനു മറുപടിയായിട്ടാണ് അമല ട്വീറ്റ് ചെയ്തിരിക്കുന്നത്.

അപമാനിക്കാൻ ശ്രമിച്ചു

മലേഷ്യയിൽ നടക്കാനിരിക്കുന്ന പരിപാടിയുടെ ഭാഗമായി നൃത്ത പരിശീലനം നടത്തുന്നതിനിടെയായിരുന്നു നടിയെ അപമാനിക്കാൻ ശ്രമിച്ചത്. ചെന്നൈയിലെ പ്രമുഖ സംരഭകനും വ്യവസായിയുമായ അഴകേശൻ ടി നഗറിലുളള പരിശീലനം സ്റ്റുഡിയോയിലെത്തിയാണ് താരത്തിനോട് മോശമായി സംസാരിച്ചത്. എന്നാൽ തന്റെ മലേഷ്യൻ സന്ദർശനത്തെക്കുറിച്ച് അഴകേശൻ മനസിലാക്കിയതോടെ ഇയാളിൽ നിന്ന് എന്തെങ്കിലും സുരക്ഷാപ്രശ്നം ഉണ്ടാകുമോ എന്ന് നടി ഭയന്നിരുന്നു. ഈ സാഹചര്യത്തിലാണ് താരം പരാതി നൽകിയത്.

അറസ്റ്റ്

അമലയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അഴകേശനെ പോലീസ് വിളിച്ചു വരുത്തി വിശദമായി ചോദ്യം ചെയ്തിരുന്നു. അതിനു ശേഷം ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

English summary
Amala Paul joins the #MeToo bandwagon, thanks Vishal for extending his support

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam