»   » മലയാളം പാരയായി; അമലയുടെ ബോളിവുഡ് സ്വപ്‌നം പാളി

മലയാളം പാരയായി; അമലയുടെ ബോളിവുഡ് സ്വപ്‌നം പാളി

Posted By:
Subscribe to Filmibeat Malayalam

തമിഴകത്തുനിന്നും ബോളിവുഡില്‍ പോയി പേരെടുത്ത ഒട്ടേറെ നായികമാരുണ്ട് നമുക്ക്, ഇക്കാര്യത്തില്‍ മലയാളത്തിന് കൂടി അഭിമാനിയ്ക്കാന്‍ കഴിയുന്ന നേട്ടമുണ്ടാക്കിയ താരമാണ് അസിന്‍. മലയാളിയായ അസിന് ബോളിവുഡിലേയ്ക്കുള്ള ടിക്കറ്റ് ലഭിച്ചത് തമിഴകത്തുനിന്നാണ്. അസിന്റെ പാത പിന്തുടര്‍ന്ന് മറ്റൊരു മലയാളി താരമായ അമല പോളും ബോളിവുഡ് അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയായിരുന്നു.

തെന്നിന്ത്യയില്‍ വലിയ ഹിറ്റായിരുന്ന രമണ എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കായ ഗബ്ബറില്‍ അക്ഷയ് കുമാറിന്റെ നായികയാകാനായിരുന്നു അമലയ്ക്ക് അവസരം ലഭിച്ചത്. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നത് അമലയുടെ ബോളിവുഡ് സ്വപ്‌നങ്ങള്‍ കരിഞ്ഞുവെന്നാണ്. നിവിന്‍ പോളിയുടെ നായികയായി മലയാളത്തില്‍ ചെയ്യാമെന്നേറ്റിരിയ്ക്കുന്ന ചിത്രത്തിന് നല്‍കിയിരിക്കുന്ന ഡേറ്റാണ് താരത്തിനായി പാരയായി മാറിയിരിക്കുന്നത്.

ഗബ്ബറിന്റെ ചര്‍ച്ചകള്‍ക്കുവേണ്ടി അമല പലവട്ടം മുംബൈയില്‍ പോയി വന്നിരുന്നു, കാര്യങ്ങളെല്ലാം പോസിറ്റീവായി മു്‌ന്നോട്ടുപോകുന്നതിനിടെയാണ് ഡേറ്റ് പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്നിരിക്കുന്നത്. നിവിന്‍ പോളിയുടെ നായികയായി അമല അഭിനയിക്കുന്ന ചിത്രം സിബി മലയിലാണ് സംവിധാനം ചെയ്യുന്നത്.

ഇപ്പോള്‍ തെന്നിന്ത്യയില്‍ വലിയ തിരക്കുള്ളതാരമാണ് അമല, തമിഴിലും തെലുങ്കിലും മലയാളത്തിലുമായി ആറോളം ചിത്രങ്ങളിലേയ്ക്ക് അമല കരാറായിട്ടുണ്ട്. ഇവയ്‌ക്കെല്ലാം വേണ്ടി സമയം നീക്കിവെച്ച് കഴിയുമ്പോള്‍ ഗബ്ബറിന് നല്‍കാന്‍ താരത്തിന്റെ കയ്യില്‍ ഡേറ്റില്ല.

English summary
Reports says that actress Amala Paul, who was got a good debut chance to Bollywood, may miss this chance because of the date issues

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X