»   » സിനിമയ്ക്ക് പുറമെ അമല പോളിന്റെ പുതിയ ബിസിനസ്, ചെന്നൈ വേണ്ട, ഇനി കൊച്ചി മതി !

സിനിമയ്ക്ക് പുറമെ അമല പോളിന്റെ പുതിയ ബിസിനസ്, ചെന്നൈ വേണ്ട, ഇനി കൊച്ചി മതി !

Posted By: Rohini
Subscribe to Filmibeat Malayalam

സിനിമ ഒരു കൗതുക ലോകമമാണ്. എല്ലാ കാലത്തും അത് കൂടെ ഉണ്ടാകും എന്ന് വിശ്വസിക്കാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ പല പ്രമുഖ നായികമാരും സിനിമയ്ക്ക് പുറമെ മറ്റ് പല ബിസിനസ് മേഖലകളിലേക്കും തിരിഞ്ഞിട്ടുണ്ട്.

രണ്ടാം വിവാഹം, ആരാണ് വധു.. നടിയാണോ?? അമല പോളിന്റെ ആദ്യ ഭര്‍ത്താവ് പ്രതകരിക്കുന്നു

വസ്ത്ര വ്യാപാര മേഖലയില്‍ തിളങ്ങാനായിരുന്നു കാവ്യ മാധവന്റെ തീരുമാനം. പൂര്‍ണിമയുടെ പ്രാണയും വിജയം കണ്ടു. ലെന, ജോമോള്‍ തുടങ്ങിയവരും വിവിധ മേഖലകളില്‍ കഴിവു തെളിയിച്ചുകൊണ്ടിരിയ്ക്കുന്നു. അവര്‍ക്ക് പിന്നാലെ ഇതാ അമല പോളും.

യോഗ സെന്റര്‍

കൊച്ചിയില്‍ ഒരു യോഗ സെന്റര്‍ ആരംഭിച്ചിരിയ്ക്കുകയമാണ് അമല പോള്‍. സിനിമ അല്ലാതെ മറ്റെന്തെങ്കിലും വേണം എന്ന് തോന്നിയപ്പോള്‍ യോഗ സെന്റര്‍ തുടങ്ങുന്നതാണ് ഏറ്റവും അനിയോജ്യമായി തോന്നിയത് എന്ന് അമല പറയുന്നു.

ചെന്നൈ വിട്ട് കൊച്ചിയിലേക്ക്

ചെന്നൈയില്‍ തുടങ്ങാനായിരുന്നുവത്രെ നേരത്തെ പദ്ധതിയിട്ടത്. പിന്നീട് കൊച്ചിയിലേക്ക് മാറ്റി. അമ്മയും സഹോദരന്‍ അഭിലാഷും ചേര്‍ന്നാണ് യോഗ സെന്റര്‍ നടത്തുക. ഷൂട്ടിങ് ഇടവേളകളില്‍ അമല പോളും എത്തുമത്രെ.

ഐ ആം യോഗ സ്റ്റുഡിയോ

യോഗ പരിശീലനത്തിനൊപ്പം എയറോബിക്‌സ് സ്‌കൂബ നൃത്തരൂപങ്ങളുടെ പരിശീലനവും കോര്‍ത്തിണക്കിയാണ് ഐ ആം യോഗ സ്റ്റുഡിയോ എന്ന സംരംഭവുമായി അമല പോള്‍ എത്തുന്നത്. കളമശ്ശേരിയിലാണ് അമല പോളിന്റെ യോഗ സെന്റര്‍. ആഴ്ചയില്‍ അഞ്ച് ദിവസമാണ് യോഗ സെന്ററില്‍ പരിശീലനം നടക്കുന്നത്.

എനിക്ക് കിട്ടിയ സന്തോഷം

ഞാന്‍ യോഗ ചെയ്യുന്ന ആളാണ്. എനിക്ക് യോഗയില്‍ വിശ്വാസമുണ്ട്. ശരീരത്തിനും മനസ്സിനും ഉന്മേഷം തരുന്ന യോഗ ഇത്ര ചെറുപ്പത്തിലേ പഠിക്കാന്‍ കഴിഞ്ഞത് ഒരു അനുഗ്രഹമായിട്ടാണ് ഞാന്‍ കാണുന്നത് എന്ന് അമല പറഞ്ഞു.

    English summary
    Amala Paul open a Yoga center In Kochi

    വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

    X