»   » ചാപ്ലിന്റെ ഭാവങ്ങളുമായി ദിലീപ്; ഒപ്പം അമല പോളും

ചാപ്ലിന്റെ ഭാവങ്ങളുമായി ദിലീപ്; ഒപ്പം അമല പോളും

Posted By:
Subscribe to Filmibeat Malayalam

മലയാളിയാണെങ്കിലും തമിഴകത്ത് പേരെടുത്ത നായികനടിയാണ് അമല പോള്‍, വളരെക്കുറച്ച് ചിത്രങ്ങല്‍ മാത്രമേ മലയാളത്തില്‍ ചെയ്തിട്ടുള്ളുവെങ്കിലും ഇവയെല്ലാം ശ്രദ്ധിക്കപ്പെട്ടവയായിരുന്നു. അവസാനം അമല അഭിനയിച്ച മലയാളചിത്രം റണ്‍ ബേബി റണ്‍ ആയിരുന്നു. മോഹന്‍ലാല്‍ നായകനായ ചിത്രം വന്‍പ്രദര്‍ശനവിജയമാണ് നേടിയത്.

ഇപ്പോള്‍ വീണ്ടും അമല മലയാളത്തില്‍ അഭിനയിക്കാനെത്തുന്നുവെന്നാണ് വാര്‍ത്ത. ദിലീപിന്റെ നായികയായാണത്രേ അമല വീണ്ടും മലയാളത്തിലെത്തുന്നത്. ആര്‍ സുകുമാരന്‍ സംവിധാനം ചെയ്യുന്ന മനോരഥം എന്ന ചിത്രത്തിലാണ് ദിലീപും അമലയും വേഷമിടുന്നത്. മറ്റൊരു നായിക കൂടി ചിത്രത്തിലുണ്ടെന്നാണ് അറിയുന്നത്, ആരാണെന്നകാര്യത്തില്‍ തീരുമാനമായിട്ടില്ല.

ഒരു കല്‍പ്പണിക്കാരന്‍ സ്വയമറിയാതെ ചാര്‍ളി ചാപ്ലിന്റെ വൈകാരികഭാവങ്ങളിലേയ്ക്ക് മാറുന്നതാണ് മനോരഥത്തിന്റെ പ്രമേയം. കല്‍പ്പണിക്കാരനായി വേഷമിടുന്നത് ദിലീപാണ്. ചാപ്ലിന്റെ തമാശയും ചിരിയും കണ്ണീരുമെല്ലാം കല്‍പ്പണിക്കാരനിലേയ്ക്ക് സന്നിവേശിക്കുകയാണ്. ദിലീപിനെ സംബന്ധിച്ച് മികച്ചൊരു അവസരവും ഒരുവെല്ലുവിളിയുമായിരിക്കും ഈ ചിത്രമെന്നതില്‍ സംശയം വേണ്ട.

പദമുദ്ര, യുഗപുരുഷന്‍, രാജശില്‍പ്പി തുടങ്ങിയ മികച്ച ചിത്രങ്ങളൊരുക്കിയ ആര്‍ സുകുമാരന്‍ സംവിധായകനാണെന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ പ്രതീക്ഷകളും വാനോളം ഉയരും. ബിഗ് ബജറ്റിലാണ് സുകുമാരന്‍ മനോരഥം ഒരുക്കുന്നതെന്നാണ് സൂചന. രാമചന്ദ്രബാബുവാണ് ചിത്രത്തിന്റെ ക്യാമറ. അമ്പലക്കര ഫിലിംസാണ് നിര്‍മ്മാണം. സിനിമയുടെ തിരക്കഥ പൂര്‍ത്തിയായിക്കഴിഞ്ഞു.

നേരത്തേ അമല അഭിനയിച്ച നീലത്താമര, ആകാശത്തിന്റെ നിറം തുടങ്ങിയ ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടവയാണ്. ആകാശത്തിന്റെ നിറം അന്താരാഷ്ട്രതലത്തില്‍ പ്രശസ്തിനേടിയ ചിത്രമാണ്. ഇതില്‍ ഡയലോഗുകളൊന്നുമില്ലാത്ത ഊമയായ കഥാപാത്രത്തെയാണ് അമല അവതരിപ്പിച്ചിരുന്നത്.

English summary
Actress Amala Paul to act with Dileep in R Sukumaran's Manoratham.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam