»   »  ആരും ഏറ്റെടുക്കാത്ത ഒരു റിസ്‌ക് ദുല്‍ഖര്‍ ചിത്രത്തിന് വേണ്ടി അമാല്‍ഡ ഏറ്റെടുക്കുന്നു

ആരും ഏറ്റെടുക്കാത്ത ഒരു റിസ്‌ക് ദുല്‍ഖര്‍ ചിത്രത്തിന് വേണ്ടി അമാല്‍ഡ ഏറ്റെടുക്കുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

നായികമാര്‍ പൊതുവേ തടി കുറയ്ക്കാന്‍ ശ്രമിക്കും എന്നല്ലാതെ കൂട്ടി പരീക്ഷിക്കാറില്ല. അനുഷ്‌ക ഷെട്ടിയെ മാറ്റി നിര്‍ത്താം. അങ്ങനെ വന്നാലും, നായികമാര്‍ തയ്യാറായാലും മോഡലിങ് രംഗത്ത് നിന്നുള്ളവര്‍ അത്തരം പരീക്ഷണങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കും.

പക്ഷെ അമാല്‍ഡ അതിനും തയ്യാറാണ്. ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന കമ്മാട്ടി പാടം എന്ന ചിത്രത്തിന് വേണ്ടി എട്ട് കിലോ ശരീര ഭാരം കൂട്ടുകയാണ് അമാല്‍ഡ. അമാല്‍ഡയുടെ ആദ്യ ചിത്രമാണ് കമ്മാട്ടി പാടം

ആരും ഏറ്റെടുക്കാത്ത ഒരു റിസ്‌ക് ദുല്‍ഖര്‍ ചിത്രത്തിന് വേണ്ടി അമാല്‍ഡ ഏറ്റെടുക്കുന്നു

പുതുമഖം മണികണ്ഠന്‍ അവതരിപ്പിയ്ക്കുന്ന ബാലന്‍ എന്ന കഥാപാത്രത്തിന്റെ ഭാര്യയായ റോസമ്മ എന്ന കഥാപാത്രത്തെയാണ് അമാല്‍ഡ ചിത്രത്തില്‍ അവതരിപ്പിയ്ക്കുന്നത്. വളരെ ശക്തമായ വേഷമാണ് റോസമ്മ

ആരും ഏറ്റെടുക്കാത്ത ഒരു റിസ്‌ക് ദുല്‍ഖര്‍ ചിത്രത്തിന് വേണ്ടി അമാല്‍ഡ ഏറ്റെടുക്കുന്നു

രണ്ട് കാലഘട്ടങ്ങളിലെ കഥ പറയുന്ന ചിത്രത്തില്‍ റോസമ്മയുടെ രണ്ട് ജീവിത ഘട്ടങ്ങളിലൂടെ കടന്നുപോകുന്നുണ്ട്. 25 വയസ്സുകാരിയായും 40 വയസ്സുകാരിയായും അമാല്‍ഡ എത്തുന്നു

ആരും ഏറ്റെടുക്കാത്ത ഒരു റിസ്‌ക് ദുല്‍ഖര്‍ ചിത്രത്തിന് വേണ്ടി അമാല്‍ഡ ഏറ്റെടുക്കുന്നു

40 വയസ്സുകാരിയായി കഥാപാത്രത്തെ ഉള്‍ക്കൊള്ളാന്‍ വേണ്ടിയാണ് അമാല്‍ഡ എട്ട് കിലോ ശരീര ഭാരം കൂട്ടുന്നത്.

ആരും ഏറ്റെടുക്കാത്ത ഒരു റിസ്‌ക് ദുല്‍ഖര്‍ ചിത്രത്തിന് വേണ്ടി അമാല്‍ഡ ഏറ്റെടുക്കുന്നു

മൂന്ന് കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് കമ്മാട്ടി പാടം എന്ന ചിത്രം പുരോഗമിയ്ക്കുന്നത്. ആ മൂന്ന് കഥാപാത്രങ്ങളായി ദുല്‍ഖറും (കൃഷ്ണന്‍), വിനായകനും (ഗംഗ), ഷോണ്‍ റോമി (അനിത)യും എത്തുന്നു.

English summary
Models are usually very particular about maintaining their figures. But model-turned-actress Amalda Liz has no such qualms when it comes to perfecting her debut role.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam