»   » അമര്‍ അക്ബര്‍ അന്തോണി, ലോര്‍ഡ് ലിവിങ്‌സ്റ്റണ്‍ വീണ്ടും രണ്ട് ഹിറ്റ് ചിത്രങ്ങള്‍ കൂടി

അമര്‍ അക്ബര്‍ അന്തോണി, ലോര്‍ഡ് ലിവിങ്‌സ്റ്റണ്‍ വീണ്ടും രണ്ട് ഹിറ്റ് ചിത്രങ്ങള്‍ കൂടി

Posted By:
Subscribe to Filmibeat Malayalam

എന്ന് നിന്റെ മൊയ്തീന്‍, പത്തേമാരി എക്കാലത്തെയും മികച്ച രണ്ട് ചിത്രങ്ങളാണ് മലയാള സിനിമയ്ക്ക് അടുത്തിടെ ലഭിച്ചത്. ഇപ്പോഴിതാ വെള്ളിയാഴ്ച റിലീസ് ചെയ്ത അമര്‍ അക്ബര്‍ അന്തോണിയും ലോര്‍ഡ് ലിവിങ്‌സ്റ്റണ്‍ 7000 കണ്ടിയും. രണ്ട് ചിത്രങ്ങളും ഹിറ്റിലേക്കാണ് നീങ്ങുന്നത്. മലയാള സിനിമയ്ക്ക് ഇപ്പോള്‍ ശുക്രനാണെന്ന് പറഞ്ഞാല്‍ തെറ്റില്ല.

പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ കൂട്ടുക്കെട്ടില്‍ 2006ല്‍ പുറത്തിറങ്ങിയ ക്ലാസ്‌മേറ്റ്‌സിന് ശേഷം മൂവരും ഒന്നിക്കുന്ന ചിത്രമാണ് അമര്‍ അക്ബര്‍ അന്തോണി. നാദിഷയുടെ ആദ്യ സംവിധാനത്തില്‍ ഒരുങ്ങിയ അമര്‍ അക്ബര്‍ അന്തോണി ഇന്നലെ 200 സ്‌ക്രിനുകളിലായാണ് പ്രദര്‍ശിപ്പിച്ചത്.

അമര്‍ അക്ബര്‍ അന്തോണിയ്‌ക്കൊപ്പം തിയേറ്ററുകളില്‍ എത്തിയ മറ്റൊരു ചിത്രമായിരുന്നു ലോര്‍ഡ് ലിങ്സ്റ്റണ്‍ 7000 കണ്ടി. കുഞ്ചാക്കോ ബാബന്‍,നെടുമുടി വേണു, സണ്ണി വെയിന്‍ തുടങ്ങിയവരുടെ തകര്‍പ്പന്‍ അഭിനയവും ചിത്രത്തിന്റെ വിഷ്വല്‍ ട്രീറ്റ് എല്ലാം കൊണ്ടും ചിത്രം ഒരു സംഭവം തന്നെയായിരുന്നു. രണ്ട് ചിത്രങ്ങള്‍ക്കും പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ച് വരുന്നത്. തുടര്‍ന്ന് വായിക്കുക.

അമര്‍ അക്ബര്‍ അന്തോണി, ലോര്‍ഡ് ലിവിങ്‌സ്റ്റണ്‍ വീണ്ടും രണ്ട് ഹിറ്റ് ചിത്രങ്ങള്‍ കൂടി

പൃഥ്വിരാജും ഇന്ദ്രജിത്തും ജയസൂര്യയും 2006ല്‍ തകര്‍ത്ത് അഭിനയിച്ച ക്യാമ്പസ് ചിത്രമാണ് ക്ലാസ്‌മേറ്റ്‌സ്. അതിന് ശേഷം മൂവരും വീണ്ടും ഒന്നിച്ച ചിത്രമാണ് അമര്‍ അക്ബര്‍ അന്തോണി. മൂന്ന് പേരും ചിത്രത്തില്‍ തകര്‍ത്ത് അഭിനയിച്ചിട്ടുണ്ട്.

അമര്‍ അക്ബര്‍ അന്തോണി, ലോര്‍ഡ് ലിവിങ്‌സ്റ്റണ്‍ വീണ്ടും രണ്ട് ഹിറ്റ് ചിത്രങ്ങള്‍ കൂടി

അഭിനയത്തിലൂടെയും മിമിക്രിയിലൂടെയും ജനമനസ്സ് കീഴടക്കിയ ഒരു കലാകാരനാണ് നാദിര്‍ഷ. അതുക്കൊണ്ട് തന്നെ നാദിര്‍ഷയുടെ അമര്‍ അക്ബര്‍ അന്തോണി പ്രേക്ഷകര്‍ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. എന്നാല്‍ പ്രതീക്ഷച്ചതിലും അപ്പുറമായിരുന്നു അമര്‍ അക്ബര്‍ അന്തോണി. ചിത്രത്തിന്റെ ആദ്യം ഭാഗം കോമഡികള്‍ നിറഞ്ഞതായിരുന്നു. കൂടാതെ ചിത്രത്തിന്റെ ക്ലൈമാക്‌സും കലക്കി. നാദിര്‍ഷയുടെ വരും ചിത്രങ്ങളും പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുമെന്ന് തീര്‍ച്ച.

അമര്‍ അക്ബര്‍ അന്തോണി, ലോര്‍ഡ് ലിവിങ്‌സ്റ്റണ്‍ വീണ്ടും രണ്ട് ഹിറ്റ് ചിത്രങ്ങള്‍ കൂടി

നാദിര്‍ഷയുടെ അമര്‍ അകബര്‍ അന്തോണിയ്‌ക്കൊപ്പം പുറത്തിറങ്ങിയ മറ്റൊരു ചിത്രമായിരുന്നു ലോര്‍ഡ് ലിവിങ്‌സ്റ്റണ്‍ 7000 കണ്ടി. പ്രധാനമായും ഇടുക്കി, വയനാട് എന്നിവടങ്ങളിലായി ചിത്രീകരിച്ച ചിത്രം കാടിനെ സംരക്ഷിക്കുക എന്ന സന്ദേശമാണ് നല്‍കുന്നത്. അനില്‍ രാധാകൃഷ്ണന്റെ മുമ്പ് ചെയ്ത ചിത്രങ്ങള്‍ പോലെ തന്നെ കൗതുകുണര്‍ത്തുന്ന ചിത്രമാണ് ലോര്‍ഡ് ലിവിങ്‌സ്റ്റണ്‍ 7000 കണ്ടി.

അമര്‍ അക്ബര്‍ അന്തോണി, ലോര്‍ഡ് ലിവിങ്‌സ്റ്റണ്‍ വീണ്ടും രണ്ട് ഹിറ്റ് ചിത്രങ്ങള്‍ കൂടി

മലയാളി പ്രേക്ഷകര്‍ കണ്ട് മടുത്ത ചിത്രങ്ങളില്‍ നിന്നും ഒരു വ്യത്യസ്തമായ സിനിമാ അനുഭവമാണ് ലോര്‍ഡ് ലിവിങ്‌സ്റ്റണ്‍ 7000 കണ്ടി. കുഞ്ചാക്കോ ബോബന്‍, സണ്ണി വെയ്ന്‍, ചെമ്പന്‍ വിനോദ്, ഭരത് തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എല്ലാവരും തകര്‍പ്പന്‍ അഭിനയമാണ് പ്രേക്ഷകര്‍ക്ക് മുമ്പില്‍ കാഴ്ച വച്ചത്.

English summary
Multi-starrer 'Lord Livingstone 7000 Kandi', directed by Anil Radhakrishnan Menon, hit theatres on Friday, 16 October locking horns with Nadirshah's comedy film 'Amar Akbar Anthony'

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam