»   » അമര്‍ അക്ബര്‍ അന്തോണിയ്ക്കും ലോര്‍ഡ് ലിവിങ്‌സ്റ്റണിനും പ്രദര്‍ശനാനുമതി

അമര്‍ അക്ബര്‍ അന്തോണിയ്ക്കും ലോര്‍ഡ് ലിവിങ്‌സ്റ്റണിനും പ്രദര്‍ശനാനുമതി

Posted By:
Subscribe to Filmibeat Malayalam

അമര്‍ അക്ബര്‍ അന്തോണി, ലോര്‍ഡ് ലിവങ്‌സ്റ്റണ്‍ 7000 കണ്ടി എന്നിീ ചിത്രങ്ങളാണ് ഈ ആഴ്ച റിലീസാകാനിരിക്കുന്നത്. രണ്ട് ചിത്രങ്ങള്‍ക്കും സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി ലഭിച്ചു.

നാദിര്‍ഷയുടെ ആദ്യ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് അമര്‍ അക്ബര്‍ അന്തോണി. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നമിത പ്രമോദ് നായികയായി എത്തുന്ന ചിത്രത്തില്‍ ഇനിയയും ഒരു പ്രധാന കഥാപാത്രത്തില്‍ എത്തുന്നുണ്ട്.

amar-akbaranthony

ഒരു കോമഡി ത്രില്ലര്‍ ചിത്രമാണ് അമര്‍ അക്ബര്‍ അന്തോണി. കുടുംബത്തോടും സമൂഹത്തോടും ഉത്തരവാദിത്വങ്ങളൊന്നുമില്ലാത്ത മൂന്ന് വ്യക്തകളുടെ കഥായാണിത്. യുണൈറ്റഡ് ഗ്ലോബലിന്റെയും അനന്യ ഫിലിംസിന്റെയും ബാനറില്‍ ഡോക്ടര്‍ സക്കറിയയും ആല്‍വിന്‍ ആന്റണിയുമാണ് ചിത്രം നിര്‍മ്മിക്കുന്നത്.

സപ്തമശ്രീ തസ്‌ക്കര എന്ന ചിത്രത്തിന് ശേഷം അനില്‍ രാധാകൃഷണ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ലോര്‍ഡ് ലിവിങ്‌സ്റ്റണ്‍ 7000 കണ്ടി. കാടിന്റെ പശ്ചത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍, നെടുമുടി വേണു, റീനു മാത്യൂ, ചെമ്പന്‍ വിനോദ്, ഭരത് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്.

English summary
Upcoming Malayalam movies, 'Amar Akbar Anthony' and 'Lord Livingstone 7000 Kandi', which are gearing up to hit screens on Friday, have received clean U certificates from the Censor Board.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam