»   » ലോഹിതദാസിനെ അനുകരിച്ച മമ്മൂട്ടി, അമരത്തിന്റെ ഷൂട്ടിനിടയില്‍ സംഭവിച്ചതെന്ത്??

ലോഹിതദാസിനെ അനുകരിച്ച മമ്മൂട്ടി, അമരത്തിന്റെ ഷൂട്ടിനിടയില്‍ സംഭവിച്ചതെന്ത്??

By: Nihara
Subscribe to Filmibeat Malayalam

മലയാള സിനിമയുടെ ചരിത്രത്തില്‍ സ്വര്‍ണ്ണ ലിപികളാല്‍ രേഖപ്പെടുത്തേണ്ട ചിത്രമാണ് അമരം. ഭരതനും ലോഹിതദാസും മമ്മൂട്ടിയും ഒരുമിച്ച അമരം എന്ന സിനിമയും അതിലെ ഗാനങ്ങളും ഇന്നും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. മകളെ ജീവനു തുല്യം സ്‌നേഹിക്കുന്ന, പൊന്നു പോലെ നോക്കി വളര്‍ത്തുന്ന അച്ചൂട്ടി എന്ന അരയനെ മമ്മൂട്ടി അവിസ്മരണീയമാക്കി. മകളായി അഭിനയിച്ച മാതുവും സഹതാരങ്ങളായി അഭിനയിച്ച അശോകനും കെപിഎസി ലളിതയുമെല്ലാം ചിത്രത്തിന് കൂടുതല്‍ മിഴിവേകി.

മമ്മൂട്ടിയുടെ കരിയറില്‍ത്തന്നെ അനശ്വരമായ നിരവധി കഥാപാത്രങ്ങള്‍ സൃഷ്ടിച്ച സര്‍ഗ പ്രതിഭയാണ് ലോഹിതദാസ്. തിരക്കഥാകൃത്തായി സിനിമയില്‍ അറങ്ങേറ്റം കുറിച്ച ലോഹി പിന്നീട് സ്വതന്ത്ര സംവിധായകനായി. പ്രേക്ഷകര്‍ എന്നും ഒാര്‍ത്തിരിക്കുന്ന നിരവധി സിനിമകളാണ് അദ്ദേഹത്തിന്‍റേതായി പുറത്തുവന്നിട്ടുള്ളത്. അമരത്തിന്‍റെ ഷൂട്ടിങ്ങിനിടയില്‍ ലോഹിതദാസിനെ അനുകരിച്ച കാര്യം ഓര്‍ത്തെടുക്കുകയാണ് മമ്മൂട്ടി.

അമരത്തിന്റെ ഷൂട്ടിനിടയില്‍ അതു സംഭവിച്ചു

അമരത്തിന്റെ ഷൂട്ടിങ്ങിനിടയിലാണ് മമ്മൂട്ടി ലോഹിത ദാസിനെ അനുകരിച്ചത്. തന്റെ കരിയറിലെ തന്നെ മികച്ച കഥാപാത്രങ്ങളില്‍ പലതും തനിക്ക് സമ്മാനിച്ച തിരക്കഥാകൃത്തിനെ സിനിമാ ഷൂട്ടിനിടയിലാണ് താരം അനുകരിച്ചത്.

കടപ്പുറത്തെ ഷൂട്ടിനിടയില്‍ സംഭവിച്ചത്

ചിത്രത്തില്‍ മമ്മൂട്ടി ഊണു കഴിക്കുന്ന രംഗം ഷൂട്ടു ചെയ്യുന്നതിനിടയിലാണ് അതു സംഭവിച്ചത്. കടപ്പുറത്തെ ഏതോ കുടിലില്‍ നിന്നും കൊണ്ടു വന്ന ചോറും മീന്‍ കറിയും കഴിക്കുന്ന രംഗം ഷൂട്ടു ചെയ്യുകയായിരുന്നു.

ലോഹിയുടെ രീതി അനുകരിച്ച് മമ്മൂട്ടി

ഊണു കഴിക്കുന്ന രംഗം ഷൂട്ടു ചെയ്യുന്നതിനിടയിലാണ് മെഗാസ്റ്റാര്‍ തിരക്കഥാകൃത്തിനെ അനുകരിച്ചത്. വലിയ ഉരുളകളാക്കിയാണ് ചോറു കഴിച്ചത്. അത് ലോഹിതദാസിന്റെ രീതിയായിരുന്നുവെന്നും മമ്മൂട്ടി ഓര്‍ത്തെടുക്കുന്നു.

അമരത്തില്‍ കണ്ട തനിയാവര്‍ത്തനം

ലോഹിതദാസ് ഊണു കഴിക്കുന്ന രീതി അനുകരിച്ചാണ് മമ്മൂട്ടി ആ രംഗം പൂര്‍ത്തിയാക്കിയത്. അമരത്തില്‍ കണ്ട തനിയാവര്‍ത്തനമായിരുന്നു അത്.

English summary
Background stories of the film Amaram
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam