»   » പുലിമുരുകന്‍ അടുത്ത നേട്ടവും കൈപ്പിടിയിലൊതുക്കി എന്താണാ നേട്ടം!!

പുലിമുരുകന്‍ അടുത്ത നേട്ടവും കൈപ്പിടിയിലൊതുക്കി എന്താണാ നേട്ടം!!

Posted By:
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍ നായകനായ മലയാളത്തിലെ എക്കാലത്തേയും മികച്ച ഹിറ്റ് ചിത്രമായ പുലിമുരുകന്‍ ഇപ്പഴും മലയാളികളുടെ ഇടയില്‍ ചര്‍ച്ചാ വിഷയമാണ്. ഇത് പോലെ ജനശ്രദ്ധ പിടിച്ചു പറ്റിയ ചിത്രം മലയാള ചിത്രം വേറെ ഇല്ല എന്നു തന്നെ പറയാം. ഇപ്പോഴിതാ പുതിയൊരു നേട്ടം കൂടി പുലിമുരുകന്റെ കൈപ്പിടിയില്‍. ഏപ്രില്‍ 12,2017 ന് പുലിമുരുകന്റെ ത്രിഡി പതിപ്പിന്റെ പ്രിവ്യു ഷോ അങ്കമാലിയിലെ അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉണ്ടായിരുന്നു. ഇരുപതിനായിരത്തോളം പ്രേക്ഷകരാണ് പ്രദര്‍ശനത്തിനുണ്ടായിരുന്നത്.

pulimurugan

ഇതോടെ ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ ത്രിഡി പതിപ്പിന്റെ പ്രിവ്യു ഷോ കാണുന്ന ആദ്യത്തെ ചിത്രം എന്ന ബഹുമതിയും പുലിമുരുകനു സ്വന്തം. ഗിന്നസ് ബുക്കിലെ ഈ സ്ഥാനം ഇനി മുതല്‍ പുലിമുരുകനുള്ളതാണ്. വില്‍ സ്മിത്തിന്റെ മെന്‍ ഇന്‍ ബ്‌ളാക്ക് എന്ന ചിത്രത്തിനായിരുന്നു ഈ സ്ഥാനം ഇതുവരെ ഉണ്ടായിരുന്നത്. 7000 ആണ് ഈ ചിത്രം കാണാന്‍ വന്ന പ്രേക്ഷകരുടെ എണ്ണം. അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉണ്ടായിരുന്ന തിരക്കും ബഹളവും കണ്ടാല്‍ മനസിലാകും പ്രേക്ഷകര്‍ ഈ ചിത്രം എത്രമാത്രം സ്വീകരിച്ചിരുന്നു എന്ന്. നടന്‍ മോഹന്‍ലാല്‍, നിര്‍മ്മാതാവ് ടോമിച്ചന്‍ മുളക്പാടം, സംവിധായകന്‍ വൈശാകന്‍ തമ്പി, ആന്റണി പെരുമ്പാവൂര്‍ തുടങ്ങിയവര്‍ അവിടെ എത്തിയിട്ടുണ്ടായിരുന്നു.

ഏപ്രില്‍ 14 2017 ന് വിഷുദിനത്തില്‍ മിനിസ്‌ക്രീനില്‍ ആദ്യമായി പുലിമുരുകന്‍ പ്രദര്‍ശിപ്പിക്കുന്നു. അതേ സമയം പുലിമുരുകന്റെ ത്രീ ഡി മെയ് മാസത്തില്‍ തിയേറ്ററില്‍ എത്തിക്കാന്‍ ചിത്രത്തിന്റെ പിന്നണിയിലുള്ളവര്‍ ആലോചിക്കുന്നുണ്ട്.

English summary
The 3D version of Pulimurugan was screened recently and the Mohanlal starrer has now a Guinness World Record to its credit.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam