»   » മോഹന്‍ലാലിനോടൊപ്പം അഭിനയിച്ചു, പക്ഷേ ആ ആഗ്രഹം ഇപ്പോഴും ബാക്കിയെന്ന് പ്രിയങ്ക അഗര്‍വാള്‍

മോഹന്‍ലാലിനോടൊപ്പം അഭിനയിച്ചു, പക്ഷേ ആ ആഗ്രഹം ഇപ്പോഴും ബാക്കിയെന്ന് പ്രിയങ്ക അഗര്‍വാള്‍

By: Nihara
Subscribe to Filmibeat Malayalam

മേജര്‍ രവി മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ബിയോണ്ട് ദി ബോര്‍ഡേഴ്‌സ് വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ചെറിയൊരു ഇടവേളയ്ക്കു ശേഷമാണ് മിലിട്ടറി കഥയുമായി മോഹന്‍ലാലും സംഘവും വീണ്ടുമെത്തിയത്. 1971 ബിയോണ്ട് ദി ബോര്‍ഡേഴ്‌സിലൂടെ സംഭവകഥയുമായാണ് ഇത്തവണ ഇരുവരും എത്തിയത്.

പ്രമേയത്തില്‍ മാത്രമല്ല താരനിര്‍ണ്ണയത്തിലും വ്യത്യസ്തത പുലര്‍ത്താറുണ്ട് മേജര്‍ രവി. പശ്ചാത്തലം മിലിട്ടറിയാണെങ്കിലും പ്രമേയത്തില്‍ പുതുമ നിലനിര്‍ത്തിയ ചിത്രത്തില്‍ അന്യഭാഷാ താരങ്ങളും വേഷമിട്ടിരുന്നു. തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്‍ജുന്റെ സഹോദരന്‍ അല്ലു സിരിഷ് ഈ ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറി. തെലുങ്ക് താരമായ പ്രിയങ്ക അഗര്‍വാള്‍, റാഷി ഖന്ന, ശ്രീകാന്ത് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി വേഷമിട്ടിട്ടുണ്ട്.

മോഹന്‍ലാലിനോടൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചതില്‍ സന്തോഷവതിയാണ്

ഇന്ത്യന്‍ സിനിമയിലെ മുന്‍നിര നായകരിലൊരാളായ മോഹന്‍ലാലിനോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ താന്‍ ഏറെ സന്തോഷവതിയാണെന്ന് പ്രിയങ്ക അഗര്‍വാള്‍ പറഞ്ഞു. ഡെക്കാന്‍ ക്രോണിക്കഇളിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് താരം ഇക്കാര്യം അറിയിച്ചത്.

മോഡലിങ്ങില്‍ നിന്നും സിനിമയിലേക്ക്

മോഡലിങ്ങ് രംഗത്തു നിന്നാണ് പ്രിയങ്ക അഗര്‍വാള്‍ സിനിമയിലേക്കെത്തിയത്. പാക് ലഫ്റ്റനന്റ് കേണല്‍ റാണാ ഷരീഫിന്റെ ഭാര്യാ വേഷത്തിലാണ് ചിത്രത്തില്‍ പ്രിയങ്ക പ്രത്യക്ഷപ്പെടുന്നത്. ബോളിവുഡന്‍ താരം അരുണോദയ സിങ്ങാണ് റാണാഷെരീഫിന്റെ വേഷത്തിലെത്തിയത്.

കോമ്പിനേഷന്‍ സീനുകളുണ്ടായിരുന്നില്ല

ഇന്ത്യന്‍ സിനിമയിലെ അതുല്യ പ്രതിഭ മോഹന്‍ലാലിന്റെ ചിത്രത്തിലെ വേഷം തന്നെ തേടിയെത്തിയപ്പോള്‍ പ്രിയങ്ക ഏറെ സന്തോഷിച്ചിരുന്നു. എന്നാല്‍ ഇരുവരും ഒരുമിച്ചുള്ള ഒരൊറ്റ കോമ്പിനേഷന്‍ സീന്‍ പോലും ചിത്രത്തിലില്ലയെന്നത് തന്നെ ഏറെ സങ്കടപ്പെടുത്തിയെന്നാണ് താരം പറയുന്നത്. ആ ഒരു ആഗ്രഹം ഇപ്പോഴും ബാക്കി നില്‍ക്കുകയാണ്.

മോഹന്‍ലാലിനൊപ്പം രണ്ടാം തവണ

പ്രിയങ്ക അഗര്‍വാള്‍ മോഹന്‍ലാലിനൊപ്പം ഇത് രണ്ടാം തവണയാണ് അഭിനയിക്കുന്നത്. നേരത്തേ ലാലിനൊപ്പം പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചില പരസ്യങ്ങളില്‍ അഭിനയിച്ചിരുന്നു.

English summary
Priyanka Agarwal says that “I was overwhelmed when I got the call to act in a film with Lal sir. But sadly, we had no combination scenes. Now I am looking forward to get more roles in Malayalam as well as Telugu. I am getting many offers.”
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam