For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പതിനെട്ടാംപടിയുടെ ഡിജിറ്റല്‍ റൈറ്റ് സ്വന്തമാക്കി ആമസോണ്‍ പ്രൈം! ഇതിനായി മുടക്കിയ തുക എത്രയെന്നറിയുമോ

  |
  സെന്‍സറിംഗ് പൂര്‍ത്തിയാക്കി പതിനെട്ടാം പടി

  ഒന്നിന് പിന്നാലെ ഒന്നൊന്നായി നേട്ടങ്ങള്‍ കീഴടക്കി മുന്നേറുകയാണ് മമ്മൂട്ടി. ഉണ്ടയ്ക്ക് ശേഷം വീണ്ടുമൊരു മമ്മൂട്ടി ചിത്രം എത്തുകയാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍. പതിനെട്ടാംപടിയെക്കുറിച്ചാണ് പറഞ്ഞുവന്നത്.തുടക്കം മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമയായിരുന്നു ഇത്. അഭിനേതാവായും നിര്‍മ്മാതാവുമായെത്തിയ ശങ്കര്‍ രാമകൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരംഭമെന്ന നിലയില്‍ എല്ലാവരും ഉറ്റുനോക്കുകയാണ് ചിത്രത്തിന്റെ റിലീസിനായി. സാമൂഹ്യ പ്രസക്തിയുള്ള സിനിമയുമായാണ് ഇത്തവണ തങ്ങളെത്തുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. സിനിമയുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവന്നത്. നിമിഷനേരം കൊണ്ടാണ് ട്രെയിലര്‍ വൈറലായി മാറിയത്.

  ശ്രീനിയെക്കൊണ്ട് ആ വാക്ക് പറയിപ്പിച്ച് പേളി! ഹണിമൂണ്‍ യാത്രയ്ക്കിടയിലെ രസകരമായ സംഭവം വൈറല്‍! കാണൂ!

  തൊണ്ണൂറുകളുടെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ രംഗത്തെ കീഴ് വഴക്കങ്ങളെക്കുറിച്ച് പുത്തന്‍ അവബോധം നല്‍കാനാണ് ശ്രമിക്കുന്നത്. ക്ലാസുമുറികളില്‍ നിന്നല്ല പുറത്തെ സമൂഹത്തില്‍ നിന്നുമാണ് തുടങ്ങുന്നതെന്ന് സൂചിപ്പിക്കുന്നതെന്ന തരത്തിലുള്ള ട്രെയിലറാണ് പുറത്തുവന്നിട്ടുള്ളത്. ഏപ്രില്‍ പകുതിയോടെയാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായത്. ജൂലൈ 5ന് സിനിമ എത്തുമെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നത്. സിനിമയുടെ ഡിജിറ്റല്‍ റൈറ്റ് ആമസോണ്‍ പ്രൈമാണ് സ്വന്തമാക്കിയതെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.

  ഡിജിറ്റല്‍ റൈറ്റ് ആമസോണ്‍ പ്രൈമിന്

  ഡിജിറ്റല്‍ റൈറ്റ് ആമസോണ്‍ പ്രൈമിന്

  ലൂസിഫറിന് പിന്നാലെയായി മറ്റൊരു ചിത്രം കൂടി ഏറ്റെടുത്തിരിക്കുകയാണ് ആമസോണ്‍ പ്രൈം. പുത്തന്‍ വിപണന സാധ്യതയെ കൃത്യമായി വിനിയോഗിച്ച സിനിമകളിലൊന്നാണ് ലൂസിഫര്‍. വരാനിരിക്കുന്ന പല സിനിമകളും ഈ മേഖലയില്‍ തിളങ്ങുമെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. ശങ്കര്‍ രാമകൃഷ്ണന്റെ ആദ്യ സംവിധാന സംരംഭമാണ് പതിനെട്ടാം പടി. തുടക്കം മുതലേ തന്നെ സിനിമ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. 4.2 കോടി രൂപ മുടക്കിയാണ് ആമസോണ്‍ പതിനെട്ടാം പടിയുടെ റൈറ്റ് സ്വന്തമാക്കിയതെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. റിലീസിന് മുന്‍പ് തന്നെ ചിത്രത്തെ തേടിയെത്തിയ മികച്ച നേട്ടങ്ങളിലൊന്ന് കൂടിയാണിത്.

   മമ്മൂട്ടിയുടെ ലുക്ക്

  മമ്മൂട്ടിയുടെ ലുക്ക്

  ജോണ്‍ എബ്രഹാം പാലക്കല്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. സ്റ്റൈലിഷായുള്ള അദ്ദേഹത്തിന്റെ ലുക്ക് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിയിരുന്നു. 150 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിട്ടുള്ളത്. 60 ലധികം പുതുമുഖങ്ങളെ അണിനിരത്തിയാണ് സിനിമയൊരുക്കിയിട്ടുള്ളത്. മമ്മൂട്ടിയുടെ വരവും അദ്ദേഹത്തിന്റെ ലുക്കുമാണ് മുഖ്യവിഷയം. ട്രെയിലറിനെ അദ്ദേഹത്തിന്റെ എന്‍ട്രിക്കും നിറഞ്ഞ കൈയ്യടിയായിരുന്നു ലഭിച്ചത്. അവസാന പകുതിയിലായിരുന്നു അദ്ദേഹം പ്രത്യക്ഷപ്പെട്ടത്. ഓഗസ്റ്റ് സിനിമാ,ിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.

  അതിഥികളായി എത്തുന്നവര്‍

  അതിഥികളായി എത്തുന്നവര്‍

  അതിജീവനത്തിന്റെ കഥ പറയുന്ന സിനിമയാണിതെന്നും ചിത്രത്തിന്റെ സാമൂഹ്യ പ്രസക്തിയെക്കുറിച്ചുമുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്നുണ്ടായിരുന്നു. അവരവരുടെ കഥാപാത്രത്തോട് അങ്ങേയറ്റം നീതി പുലര്‍ത്തിയാണ് ഓരോ താരവും മുന്നേറിയത്. ഏപ്രില്‍ പകുതിയോടെയാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായത്. ഉണ്ണി മുകുന്ദന്‍, പൃഥ്വിരാജ്, ആര്യ, അഹാന കൃഷ്ണ തുടങ്ങി നിരവധി പേരാണ് ചിത്രത്തില്‍ അതിഥിയായി എത്തുന്നത്.

  പൃഥ്വിരാജിന്റെ ലുക്ക്

  പൃഥ്വിരാജിന്റെ ലുക്ക്

  സംവിധായകനായി മാറിയ പൃഥ്വിരാജിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. ലൂസിഫറിലൂടെയായിരുന്നു അദ്ദേഹം സംവിധാനത്തിലേക്ക് തിരിഞ്ഞത്. ആദ്യ സിനിമ വന്‍വിജയമായി മാറിയതിന് പിന്നാലെയായാണ് സിനിമയുടെ രണ്ടാം ഭാഗത്തെക്കുറിച്ച് പൃഥ്വിരാജ് പ്രഖ്യാപിച്ചത്. നിലവിലെ തിരക്കുകളെല്ലാം പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും പൃഥ്വി ഈ ചിത്രത്തിലേക്ക് കടക്കുന്നത്. പതിനെട്ടാം പടിയില്‍ സുപ്രധാന കഥാപാത്രമായി പൃഥ്വിയും എത്തുന്നുണ്ട്. പൃഥ്വിയുടെ ശബദത്തോടെയായിരുന്നു ട്രെയിലറും എത്തിയത്.

  English summary
  Amazon prime digital right for pathinettam padi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X